വ്ളോഗുകൾ ചെയ്യാൻ ഇനി ക്യാമറകൾ എന്തിന്? ഈ സ്മാർട്ട്ഫോണുകൾ തന്നെ ധാരാളം

|

വ്ളോഗിങ് ആരംഭിക്കാൻ ക്യാമറകൾ വാങ്ങണം എന്നില്ല. ഡിഎസ്എൽആർ ക്യാമറകളെ വെല്ലുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിലുണ്ട്. ക്യാമറകൾ ഉപയോഗിക്കാനും കൊണ്ടുനടക്കാനും ഉള്ള പ്രയാസങ്ങൾ യാതൊന്നും ഇല്ലാതെ വ്ളോഗിങ് ചെയ്യാൻ ഈ സ്മാർട്ട്ഫോണുകൾ തന്നെ മതിയാകും. യൂട്യൂബിലോ ഫേസ്ബുക്കിലോ ലൈവ് സ്ട്രീമിങിനായി ക്യാമറകളെക്കാൾ നല്ലത് സ്മാർട്ട്ഫോണുകൾ തന്നെയാണ്.

വ്ളോഗിങ്

നിരവധി എഡിറ്റിങ് ആപ്പുകൾ ഫോണിൽ ലഭ്യമാണ് എന്നതിനാൽ ലാപ്ടോപ്പിന്റെ സഹായമില്ലാതെ യാത്രയ്ക്കിടയിലും മറ്റും വീഡിയോകൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാനും സാധിക്കും. വ്ളോഗിങ് ചെയ്യുന്ന ആളുകൾക്കും ഇനി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്കും വാങ്ങാവുന്ന, വിറയ്ക്കാതെ മിക്ച ക്വാളിറ്റിയുള്ള വീഡിയോകൾ എടുക്കാൻ ആവശ്യമായ ഫീച്ചറുകളുള്ള മൊബൈൽ ക്യാമറകൾ ഇന്ന് ലഭ്യമാണ്.

വ്ളോഗിങിനായി ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്ളോഗിങിനായി ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്ളോഗിങിനായി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ശ്രദ്ധേിക്കേണ്ട കാര്യം ആ ഫോണിലെ ക്യാമറയ്ക്ക് മികച്ച വീഡിയോ റെക്കോർഡിങ് ഫീച്ചറുകൾ ഉണ്ടായിക്കണം എന്നതാണ്. ഇതിനായി വൈഡ് ആംഗിൾ വ്യൂ ഉള്ള ഒരു സെൽഫി ക്യാമറയും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) എന്നിവ സപ്പോർട്ട് ചെയ്യുന്ന പിൻ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കണം. വൈഡ് ആംഗിൾ മോഡ്, നൈറ്റ് മോഡ് മുതലായ വിവിധ മോഡുകളുള്ള ക്യാമറകളുമായി വരുന്ന സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുന്നതാകും നല്ലത്.

വൺപ്ലസ്, ആപ്പിൾ, സാംസങ്, ഷവോമി ഫോണുകൾക്കെല്ലാം ആമസോണിൽ വമ്പിച്ച ഓഫറുകൾവൺപ്ലസ്, ആപ്പിൾ, സാംസങ്, ഷവോമി ഫോണുകൾക്കെല്ലാം ആമസോണിൽ വമ്പിച്ച ഓഫറുകൾ

ഡിസ്പ്ലെ

ക്യാമറ ഫീച്ചറുകൾക്ക് പുറമേ വ്ളോഗിങ് ആവശ്യങ്ങൾക്കായി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അതിൽ AMOLED അല്ലെങ്കിൽ IPS LCD ഡിസ്പ്ലേ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. AMOLED പാനലുള്ള ഫോൺ ആണെങ്കിൽ ഡീപ്പർ ബ്ലാക്ക്, ഉയർന്ന കോൺട്രാസ്റ്റ്, ഡീപ്പർ വ്യൂവിങ് ആംഗിൾസ് എന്നിവയും മറ്റും ഉണ്ടായിരിക്കും. ഇത് വീഡിയോയുടെ യഥാർത്ഥ ക്വാളിറ്റി മനസിലാക്കാൻ സഹായിക്കും. ഫോണിൽ തന്നെ എഡിറ്റ് ചെയ്യുന്ന ആളുകൾക്ക് മികച്ച ഡിസ്പ്ലെ തീർച്ചയായും ആവശ്യമാണ്.

ഹാർഡ്‌വെയർ ഫീച്ചറുകൾ

വ്ളോഗിങിനായി വാങ്ങുന്ന ഫോണുകളുടെ ഹാർഡ്‌വെയർ ഫീച്ചറുകൾ അവഗണിക്കാൻ പാടില്ലാത്ത കാര്യമാണ്. ഫോണുകൾക്ക് വേഗതയേറിയ പ്രോസസർ ഉണ്ടായിരിക്കണം. മൾട്ടിടാസ്‌ക്കിങ്ങിന് ആവശ്യമായ റാം, എല്ലാ വീഡിയോകളും ആപ്പുകളും സേവ് ചെയ്യാൻ മതിയായ സ്റ്റോറേജ് സ്പേസ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഇവ കൂടാതെ വലിയ ബാറ്ററിയും ആവശ്യമാണ്. യാത്ര ചെയ്യുന്ന വ്ളോഗർമാർക്ക് ഇത് അത്യാവശ്യമാണ്. വാട്ടർ ഡസ്റ്റ് റസിസ്റ്റൻസും അത്യാവശ്യമുള്ള ഫീച്ചറുകളിൽ ഒന്നാണ്.

സ്മാർട്ട്ഫോണുകൾ

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വ്ളോഗിങിനായി വാങ്ങാവുന്ന സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ മിക്കതും കാണുന്ന ഇന്ത്യൻ വിപണിയിലെ ചില ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. റിയൽമി ജിടി നിയോ 3, വൺപ്ലസ് നോർഡ് 2ടി, പോക്കോ എഫ്4, ആപ്പിൾ ഐഫോൺ 13 പ്രോ, സാംസങ് ഗാലക്സി എസ്22 അൾട്രാ എന്നീ ഡിവൈസുകളാണ് ഇവ. ഈ ഫോണുകളുടെ സവിശേഷതൾ പരിശോധിച്ച് വ്ളോഗിങിനായി ഫോൺ വാങ്ങുന്നവർക്ക് എതെങ്കിലും തിരഞ്ഞെടുക്കാം.

പറഞ്ഞ വാക്ക് തെറ്റിച്ച ട്വിറ്റർ വേണ്ടെന്ന് ഇലോൺ മസ്ക്, നിയമനടപടിക്കൊരുങ്ങി ട്വിറ്റർപറഞ്ഞ വാക്ക് തെറ്റിച്ച ട്വിറ്റർ വേണ്ടെന്ന് ഇലോൺ മസ്ക്, നിയമനടപടിക്കൊരുങ്ങി ട്വിറ്റർ

റിയൽമി ജിടി നിയോ 3

റിയൽമി ജിടി നിയോ 3

അടുത്തിടെ വിപണിയിലെത്തിയ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ ചാർജിങ് ടെക്നോളജി ഉണ്ട്. 150W ഫാസ്റ്റ് ചാർജിങ് ഉള്ള 4500mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. വെറും അഞ്ച് മിനിറ്റിനുള്ളിൽ 50% വരെ ബാറ്ററി ചാർജ് ചെയ്യാൻ ഫോണിന് സാധിക്കും. ഡൈമൻസിറ്റി 8100 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുണ്ട്.

ഡിസ്പ്ലെ ഫീച്ചറുകൾ

റിയൽമി ജിടി നിയോ 3യിൽ 6.7 ഇഞ്ച് ഫ്ലാറ്റ് FHD + AMOLED ഡിസ്‌പ്ലേയാണ് ഉള്ളത്. മികച്ച ഡിസ്പ്ലെയാണ് ഇത്. 1,000നിറ്റ്സ് വരെ ബ്രൈറ്റ്നസും ഡിസ്പ്ലെയ്ക്ക് ഉണ്ട്. സോണി OIS-, EIS എനേബിൾഡ് സെൻസറാണ് ഫോണിൽ നൽകിയിട്ടുള്ളത്. 50 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ ഡിവൈസിലുണ്ട്. ഈ ക്യാമറ സെറ്റപ്പിന് 4K വീഡിയോകൾ FHD റെസല്യൂഷനിലും 60fpsലും ഷൂട്ട് ചെയ്യാൻ സാധിക്കും.

വൺപ്ലസ് നോർഡ് 2ടി 5ജി

വൺപ്ലസ് നോർഡ് 2ടി 5ജി

വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ കുറഞ്ഞ വിലയ്ക്ക് വ്ളോഗിങിനായി വാങ്ങാവുന്ന ഫോണാണ്. 90Hz റിഫ്രഷ് റേറ്റും FHD+ റെസല്യൂഷനുമുള്ള 6.43-ഇഞ്ച് AMOLED HDR10+ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 1300 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4500 ഡ്യുവൽ സെൽ ബാറ്ററിയുണ്ട്.

10,000 രൂപയിൽ താഴെ വില വരുന്ന ജനപ്രിയ സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വില വരുന്ന ജനപ്രിയ സ്മാർട്ട്ഫോണുകൾ

50 എംപി പ്രൈമറി ക്യാമറ

50 എംപി പ്രൈമറി വൈഡ് ആംഗിൾ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ, 2 എംപി മോണോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് വൺപ്ലസ് നോർഡ് 2ടി 5ജിയിൽ ഉള്ളത്. ഒഐഎസ് സപ്പോർട്ടും 4K വീഡിയോ റെക്കോർഡിങും ഉള്ള സോണി IMX766 സെൻസറാണ് ഈ പ്രൈമറി ക്യാമറയിൽ ഉപയോഗിക്കുന്നത്. 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള 32MP സെൻസറും ഡിവൈസിലുണ്ട്.

പോക്കോ എഫ്4 5ജി

പോക്കോ എഫ്4 5ജി

പോക്കോ എഫ്4 5ജിയിൽ 120Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ സർട്ടിഫിക്കേഷൻ, HDR10+, 1300 nits ബ്രൈറ്റ്നസ് എന്നിവയുള്ള 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഉള്ളത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണിൽ 4500mAh ബാറ്ററിയും പായ്ക്ക് ചെയ്യുന്നു. സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

64 എംപി പ്രൈമറി സെൻസർ

64 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പോക്കോ എഫ്4 5ജിയിൽ ഉള്ളത്. പോക്കോയുടെ OIS ഉള്ള ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. 60fps വരെ 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള ക്യാമറ 720p റെസല്യൂഷനിൽ സ്ലോ-മോഷൻ 960fps വീഡിയോകളും സപ്പോർട്ട് ചെയ്യുന്നു. 20 എംപി സെൽഫി ക്യാമറ സെൻസർ മികച്ച റിസൾട്ട് നൽകുന്നുണ്ട്.

ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്

ആപ്പിൾ ഐഫോൺ 13 പ്രോ

ആപ്പിൾ ഐഫോൺ 13 പ്രോ

പണം മുടക്കാൻ മടിയില്ലാത്ത വ്ളോഗർമാർക്ക് ആപ്പിൾ ഐഫോൺ 13 പ്രോ തിരഞ്ഞെടുക്കാം. ഉയർന്ന റിഫ്രഷ് റേറ്റ് ഉള്ള സൂപ്പർ റെറ്റിന ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. പ്രൊമോഷൻ സാങ്കേതികവിദ്യയും ഇതിലുണ്ട്. ആപ്പിൾ എ15 ബയോണിക് ചിപ്പിൽ പ്രവർത്തിക്കുന്ന ഫോണാണ് ആപ്പിൾ ഐഫോൺ 13 പ്രോ. അതിശയിപ്പിക്കുന്ന ക്യാമറ സെറ്റപ്പും ഫോണിലുണ്ട്.

വൈഡ്, അൾട്രാ-വൈഡ്-ആംഗിൾ, ടെലിഫോട്ടോ

വൈഡ്, അൾട്രാ-വൈഡ്-ആംഗിൾ, ടെലിഫോട്ടോ എന്നീ ലെൻസുകളുള്ള 12 എംപി ക്യാമറകളാണ് ആപ്പിൾ ഐഫോൺ 13 പ്രോയുടെ സവിശേഷത. ദൂരെയുള്ള ഒബ്‌ജക്റ്റുകൾ ക്യാപ്‌ചർ ചെയ്യുന്നതിനുള്ള 6x ഒപ്റ്റിക്കൽ സൂം സപ്പോർട്ടും ഇതിലുണ്ട്. 4K ഡോൾബി വിഷൻ HDR-ൽ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയുന്ന ക്യാമറകൾക്ക് ഒപ്പം നൈറ്റ് മോഡ് ഉള്ള ഫ്രണ്ട് ഫേസിങ് 12MP ക്യാമറയും ഉണ്ട്.

സാംസങ് ഗാലക്സി എസ്22 അൾട്ര

സാംസങ് ഗാലക്സി എസ്22 അൾട്ര

സാംസങ് ഗാലക്സി എസ്22 അൾട്രയിൽ 108 എംപി പ്രൈമറി ക്യാമറ സെൻസറിനൊപ്പം അൾട്രാ-വൈഡ് ലെൻസ്, 3x സൂം ലെൻസ്, സ്റ്റാൻഡേർഡ് ലെൻസ്, 10x സൂം ലെൻസ് തുടങ്ങിയവ അടങ്ങുന്ന ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇത് സ്‌മാർട്ട്‌ഫോണുകളും കോം‌പാക്‌ട് ക്യാമറകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത രീതിയിൽ വീഡിയോകൾ ഷൂട്ട് ചെയ്യാൻ സഹായിക്കുന്നു. മികച്ച നൈറ്റ് ഷോട്ടുകളും 60fps വരെ 4K വീഡിയോകളും റെക്കോർഡ് ചെയ്യാനും 24fpsൽ 8K വീഡിയോകൾ ഷൂട്ട് ചെയ്യാനും ഫോണിന് സാധിക്കും.

വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ നിർമിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ?വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ നിർമിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ?

45W വരെ ഫാസ്റ്റ് ചാർജിങ്

വിഷൻ ബൂസ്റ്റർ സാങ്കേതികവിദ്യയുള്ള വലിയ അമോലെഡ് ഡിസ്‌പ്ലേയും സാംസങ് ഗാലക്സി എസ്22 അൾട്രയിൽ ഉണ്ട്. 45W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണിൽ 5000mAh ബാറ്ററിയാണ് ഉള്ളത്. മികച്ച ഡിസൈനും സാംസങ് ഗാലക്സി എസ്22 അൾട്രയുടെ സവിശേഷയാണ്.

Best Mobiles in India

English summary
You don't have to buy cameras to start vlogging. There are smartphones in the market today that provide similar results to DSLR cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X