യൂറോപ്യൻ വിപണികളിൽ നോക്കിയ സ്മാർട്ട്ഫോണുകൾ നിരോധിച്ചു, കാരണം ഇതാണ്

|

നോക്കിയയുടെ സ്മാർട്ട്ഫോണുകൾ യൂറോപ്യൻ വിപണികളിൽ നിരോധിച്ചതായി റിപ്പോർട്ട്. എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള നോക്കിയ ബ്രാന്റിന്റെ ഫോണുകൾ ജർമ്മനി ഉൾപ്പെടെയുള്ള വിപണികളിലാണ് നിരോധിച്ചിരിക്കുന്നത്. നോക്കിയ ജി സീരീസ്, എക്‌സ് സീരീസ്, സി സീരീസ് എന്നിവയിലെ പുതിയ സ്മാർട്ട്ഫോണുകളൊന്നും ഈ രാജ്യങ്ങളിൽ ലഭ്യമാകില്ല. വോൾട്ടി സേവനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസാണ് ഈ നിരോധനത്തിൽ എത്തിച്ചിരിക്കുന്നത്.

 

നോക്കിയ സ്മാർട്ട്ഫോണുകൾ

തിരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിൽ ഈ പുതിയ നോക്കിയ സ്മാർട്ട്ഫോണുകൾ നിരോധിച്ചതായി പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എച്ച്എംഡി ഗ്ലോബലിനെതിരെ വോയിസ്ഏജ് ഇവിഎസ് എൽഎൽസി ഫയൽ ചെയ്ത കേസാണ് ചില വിപണികളിൽ നോക്കിയ സ്മാർട്ട്‌ഫോണുകൾക്ക് ഈ വിലക്ക് ഏർപ്പെടുത്താൻ കാരണം. ഇത് യൂറോപ്പിലെ എല്ലാ വിപണികളിലും ബാധകമാകില്ല എന്നാണ് സൂചനകൾ. എന്നാൽ നോക്കിയ ജി, എക്‌സ്, സി സീരീസിൽ നിന്നുള്ള ഏറ്റവും പുതിയ നോക്കിയ സ്‌മാർട്ട്‌ഫോണുകൾ ജർമ്മൻ വിപണിയിലും മറ്റ് യൂറോപ്യൻ വിപണികളിലും ലഭ്യമാകില്ല.

യുദ്ധം സൈബർ ഇടത്തിലും, റഷ്യൻ സൈനിക നീക്കത്തിനൊപ്പം ഉക്രൈനിൽ സൈബർ ആക്രമണംയുദ്ധം സൈബർ ഇടത്തിലും, റഷ്യൻ സൈനിക നീക്കത്തിനൊപ്പം ഉക്രൈനിൽ സൈബർ ആക്രമണം

വോയിസ്ഏജ് ഇവിഎസ്

വോയിസ്ഏജ് ഇവിഎസ് എന്ന കമ്പനി ഫയൽ ചെയ്ത കേസാണ് നിരോധനത്തിലേക്ക് എത്തിച്ചത്. അനുമതിയില്ലാതെ ഉപയോഗിക്കുന്ന വോൾട്ടി പ്രോട്ടോക്കോളിനെക്കുറിച്ചാണ് ഈ കേസ്. അതുകൊണ്ടാണ് യൂറോപ്യൻ യൂണിയൻ കോടതികളിൽ നോക്കിയ കയറാൻ കാരണമായത്. സ്‌മാർട്ട്‌ഫോണുകൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കുമായി വോയ്‌സ്, ഓഡിയോ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഒരു ആഗോള, സ്റ്റാൻഡേർഡ്-എസൻഷ്യൽ പേറ്റന്റ് പോർട്ട്‌ഫോളിയോ നൽകുന്നതിലും ലൈസൻസ് നൽകുന്നതിലും വോയിസ്ഏജ് ഇവിഎസ് ഉൾപ്പെടുന്നു.

വോൾട്ടി കോളുകൾ
 

നേരത്തെ ആപ്പിൾ, ലെനോവോ, ടിസിഎൽ എന്നിവയുൾപ്പെടെയുള്ള മറ്റ് കമ്പനികൾക്കെതിരെയും വോയിസ്ഏജ് ഇവിഎസ് കേസെടുത്തിരുന്നു. എന്നാൽ ഈ കമ്പനികൾ കോടതിക്ക് പുറത്ത് തർക്കം തീർക്കുകയായിരുന്നു. എൽടിഇ നെറ്റ്‌വർക്കിലൂടെ വോൾട്ടി കോളുകൾ വിളിക്കുന്നതിന് വോയിസ്ഏജ് ഇവിഎസ് അവരെ വോയ്‌സ് സ്റ്റാൻഡേർഡുകൾ ഉപയോഗിക്കാൻ അനുവദിച്ചിരുന്നു. വോയ്സ് സ്റ്റാൻഡേർഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് വോയിസ്ഏജ് ഇവിഎസ് എൽഎൽസിയുടെ സമ്മതം നേടാത്ത സ്മാർട്ട്ഫോൺ നിർമ്മാതാക്കളിൽ ഒരാളാണ് എച്ച്എംഡി ഗ്ലോബൽ.

നെറ്റ്ഫ്ലിക്സിലേക്ക് സൌജന്യ ആക്സസ് നൽകുന്ന ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾനെറ്റ്ഫ്ലിക്സിലേക്ക് സൌജന്യ ആക്സസ് നൽകുന്ന ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

നോക്കിയ

വോയിസ്ഏജ് ഇവിഎസ് എൽഎൽസിയുടെ അനുമതി നേടാത്തതാണ് നോക്കിയയെ കേസിലേക്ക് എത്തിച്ചത്. ഇതന്റെ ഫലമായി ജർമ്മനിയിൽ നോക്കിയ സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന നിരോധിച്ചു. നോക്കിയാമോബ് റിപ്പോർട്ട് ചെയ്തതുപോലെ, ജർമ്മൻ കോടതിയുടെ വിധിക്കെതിരെ എച്ച്എംഡി ഗ്ലോബൽ അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ അനുകൂലമായ കോടതി വിധി വരുന്നത് വരെ എച്ച്എംഡി ഗ്ലോബൽ ജർമ്മൻ വിപണിയിൽ സ്മാർട്ട്ഫോണുകൾ വിൽക്കില്ല.

വിൽപ്പന നിരോധനം

ജർമ്മനിയിലെ ഈ വിൽപ്പന നിരോധനം എച്ച്എംഡി ഗ്ലോബലിനെ സംബന്ധിച്ച് നല്ലതല്ല. കാരണം നാല് വർഷമായുള്ള ബിസിനസിനിടെ അതിന്റെ സാമ്പത്തിക റിപ്പോർട്ടുകളിൽ ഗുണകരമായ വളർച്ച കണ്ട് തടങ്ങിയതേ ഉള്ളു. മൊബൈൽ വേൾഡ് കോൺഗ്രസ് (എംഡബ്ല്യുസി) നടക്കാൻ കുറച്ച് ദിവസങ്ങൾ മാത്രം ബാക്കിയുള്ളു എന്നതും കമ്പനിക്ക് തിരിച്ചടിയാണ്. അടുത്തിടെ, എച്ച്എംഡി ഗ്ലോബൽ നോക്കിയ ജി21 സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരുന്നു. ഈ സ്മാർട്ട്ഫോൺ നിരോധനം കാരണം തിരഞ്ഞെടുത്ത വിപണികളിലെ സ്റ്റോറുകളിൽ എത്തിയിരുന്നില്ല.

എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ്?, ഇതിന്റെ വേഗതയും പ്രവർത്തനവും എങ്ങനെ?എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ്?, ഇതിന്റെ വേഗതയും പ്രവർത്തനവും എങ്ങനെ?

നോക്കിയ ജി21

നോക്കിയ ജി21 സ്മാർട്ട്ഫോണിന് 170 യൂറോയാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 14,577 രൂപയോളം വരും. നോർഡിക് ബ്ലൂ, ഡസ്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഈ ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. നോക്കിയ ജി21 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് യൂണിസോക്ക് ടി606 പ്രോസസറാണ്. ഇതിനൊപ്പം മാലി ജി57 എംപി1 ജിപിയുവും നൽകിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിലുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. തിയ ഫോണിൽ 5050 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഒറു ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാൻ ഈ ബാറ്ററി സഹായിക്കും. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ ഡിവൈസിൽ 18W ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Nokia smartphones reportedly banned in European markets. Nokia brand phones owned by HMD Global are banned in markets including Germany.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X