ഷവോമി 11 ലൈറ്റ് എൻഇ 5ജി സെപ്റ്റംബർ 29ന് ഇന്ത്യൻ വിപണിയിലെത്തും

|

ഷവോമി ചൈനയിലും പിന്നീട് യൂറോപ്യൻ വിപണിയിലും അവതരിപ്പിച്ച ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലേക്കും എത്തുന്നു. സെപ്റ്റംബർ 29നാണ് സ്മാർട്ട്ഫോൺ രാജ്യത്ത് അവതരിപ്പിക്കുന്നത്. ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത എംഐ 11 ലൈറ്റിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ് ഈ ഡിവൈസ്. റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ, ഗാലക്‌സി എ52എസ് 5ജി തുടങ്ങിയ അടുത്തിടെ വിപണിയിലെത്തിയ ജനപ്രിയ ഡിവൈസുകളിൽ ഉപയോഗിച്ചിട്ടുള്ള സ്നാപ്ഡ്രാഗൺ 778ജി പ്രോസസറാണ് ഈ ഡിവൈസിനും കരുത്ത് നൽകുന്നത്.

ഷവോമി 11 ലൈറ്റ് എൻഇ 5ജി ലോഞ്ച്

ഷവോമി 11 ലൈറ്റ് എൻഇ 5ജി സെപ്റ്റംബർ 29 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥീരീകരിച്ചു. ഷവോമിയുടെ ഔദ്യോഗിക ഇന്ത്യ ഹാൻഡിൽ വഴിയാണ് ട്വീറ്റ് ചെയ്തത്. വരും ദിവസങ്ങളിൽ ഷവോമി 11 ലൈറ്റ് എൻഇ 5ജിയുടെ ലോഞ്ചിന് മുമ്പുള്ള കൂടുതൽ ടീസറുകൾ കമ്പനി പുറത്ത് വിടും. ഈ ഡിവൈസിനൊപ്പം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച ഷവോമി 11ടി, ഷവോമി 11ടി പ്രോ എന്നീ സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.

ഷവോമി 11 ലൈറ്റ് എൻഇ 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഷവോമി 11 ലൈറ്റ് എൻഇ 5ജി ചൈനീസ് മോഡലിന്റെ അതേ സവിശേഷതകളോടെ ആയിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഈ ഡിവൈസ് പ്രവർത്തിക്കുന്നത് സ്‌നാപ്ഡ്രാഗൺ 778ജി പ്രോസസറിന്റെ കരുത്തിൽ ആയിരിക്കും. മുകളിൽ സൂചിപ്പിച്ചതുപോലെ അടുത്തിടെ പുറത്തിറങ്ങിയ പല ജനപ്രീയ സ്മാർട്ട്ഫോണുകൾക്കും കരുത്ത് നൽകുന്നത് ഈ പ്രോസസറാണ്. 6 ജിബി/ 8 ജിബി റാമും 128 ജിബി/ 256 ജിബി സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് ചൈനയിൽ അവതരിപ്പിച്ചത്. ഇതേ വേരിയന്റുകൾ ഇന്ത്യയിലും എത്തും. 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്ന മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

സ്റ്റോറേജ് വേരിയന്റുകൾ

മുകളിൽ സൂചിപ്പിച്ച രണ്ട് സ്റ്റോറേജ് വേരിയന്റുകൾ കൂടാതെ മറ്റ് വേരിയന്റുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യം നിലവിൽ വ്യക്തമല്ല. ഡിവൈസിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ ഒഎസ് ആയിരിക്കും ഉണ്ടായിരിക്കുക. ഷവോമി 11 ലൈറ്റ് എൻഇ 5ജി എൻഇ സ്മാർട്ട്ഫോൺ 6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോടുകൂടി ഇന്ത്യയിൽ എത്തും. 1080p FHD+ റെസല്യൂഷൻ, HDR 10+ സർട്ടിഫിക്കേഷൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയായിരിക്കും ഇത്. ഗെയിമിങിനും സ്ട്രീമിങിനുമെല്ലാം ചേരുന്ന മികച്ച ഡിവൈസ് തന്നെയായിരിക്കും ഇത്.

ക്യാമറ

ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേയിൽ ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യും. പഞ്ച്-ഹോൾ ഡിസൈനിലായിരിക്കും ഈ ഡിസ്പ്ലെ ഉണ്ടാവുക. ഈ പഞ്ച്-ഹോളിൽ 20 എംപി സെൽഫി ക്യാമറ ഉണ്ടായിരിക്കും. ഷവോമി 11 എൻഇ ലൈറ്റ് സ്മാർട്ട്ഫോണിൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂൾ ഉണ്ടായിരിക്കും. 64 എംപി പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. ഇതിനൊപ്പം 5 എംപി മാക്രോ സെൻസറും 8 എംപി വൈഡ് ആംഗിൾ സെൻസറും ഉണ്ടായിരിക്കും. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ നൽകും. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 4,250 mAh ബാറ്ററി യൂണിറ്റും ഡിവൈസിൽ ഉണ്ട്.

മിഡ്റേഞ്ച് വിപണി

ആകർഷകമായ സവിശേഷതകളോടെ വിപണിയിലെത്താൻ പോകുന്ന ഷവോമി 11 ലൈറ്റ് എൻഇ 5ജി മിഡ്റേഞ്ച് വിപണി കീഴടക്കുമെന്ന് ഉറപ്പാണ്. മികച്ച ക്യാമറ, ഡിസ്പ്ലെ, കരുത്തൻ പ്രോസസർ എന്നീ സവിശേഷകളെല്ലാം ഈ ഡിവൈസിൽ ഉണ്ട്. ഷവോമി തങ്ങളുടെ ഡിവൈസുകളിൽ ഉപയോഗിച്ചിരുന്ന എംഐ എന്ന ബ്രാന്റ് നെയിം ഒഴിവാക്കിയതിന് ശേഷം വരുന്ന ഡിവൈസാണ് ഇത്. ഇനി മുതൽ എല്ലാ ഷവോമി ഡിവൈസുകലും ഷവോമി എന്ന പേര് മാത്രം ചേർത്ത് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. അതേ സമയം സബ് ബ്രാന്റായ റെഡ്മിയെ കമ്പനി അതേപടി നിലനിർത്തിയിട്ടുണ്ട്.

Best Mobiles in India

English summary
Xiaomi 11 Lite NE 5G smartphone will be launched in India On september 29. xiaomi officially confirmed this via twitter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X