ഷവോമി 11ഐ 5ജി സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കിഴിവ്, പ്രത്യേക എക്സ്ചേഞ്ച് ഓഫറുകളും

|

ഷവോമി 11ഐ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ടിലാണ് വിലക്കിഴിവ് ലഭിക്കുന്നത്. ഭാരം കുറഞ്ഞതും പോക്കറ്റിൽ എളുപ്പം കയറുന്ന രീതിയിൽ ഡിസൈൻ ചെയ്തതുമായി ഈ 5ജി സ്മാർട്ട്ഫോണിന് ആകർഷകമായ ഫീച്ചറുകളാണ് ഉള്ളത്. ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി പ്രത്യേകം എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറുകളിലൂടെ നിങ്ങൾക്ക് ഇപ്പോൾ ഷവോമി 11ഐ 5ജി സ്മാർട്ട്ഫോൺ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഷവോമി 11ഐ ഹൈപ്പർചാർജിനൊപ്പം കഴിഞ്ഞ മാസം ആദ്യമാണ് ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

ഷവോമി 11ഐ 5ജി വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും

ഷവോമി 11ഐ 5ജി വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും

ഷവോമി 11ഐ 5ജി സ്മാർട്ട്ഫോണിൽ 108എംപി പ്രൈമറി ക്യാമറ ഉൾപ്പെടെ, മികച്ച ഇൻ-ക്ലാസ് ഹാർഡ്‌വെയറുകളുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ നേർത്തതും ഭാരം കുറഞ്ഞതുമായ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണാണ് ഇത്. ഷവോമി 11ഐ 5ജിയുടെ അടിസ്ഥാന മോഡലിന് 5,000 രൂപയോളമാണ് കമ്പനി കുറച്ചിരിക്കുന്നത്. ഈ വിലക്കിഴിവ് ലഭിക്കുന്നതോടെ ഡിവൈസിന്റെ വില 24,999 രൂപയായി മാറുന്നു. ബേസ് മോഡലിൽ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്.

വിപണി കീഴടക്കാൻ റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്, ലോഞ്ച് ഉടൻവിപണി കീഴടക്കാൻ റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്, ലോഞ്ച് ഉടൻ

ഷവോമി

ഷവോമി 11ഐ 5ജി സ്മാർട്ട്ഫോൺ വാങ്ങാനായി നിങ്ങൾക്ക് ഏതെങ്കിലും സ്മാർട്ട്ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യാനും സാധിക്കും. ഫ്ലിപ്പ്കാർട്ടിലൂടെ ഇത്തരത്തിൽ എക്സ്ചേഞ്ച് ചെയ്ത് ഷവോമി 11ഐ 5ജി ഫോൺ വാങ്ങുന്ന ആളുകൾക്ക് 17,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. ഇതിൽ 1500 രൂപ പ്രത്യേക കിഴിവും ഉൾപ്പെടുന്നു. നിങ്ങൾ ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള വിലക്കിഴിവ് ലഭിക്കുകയുള്ളു. മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്ക് ഏകദേശം 5,000 രൂപയോളം കിഴിവാണ് ലഭിക്കുക. നിങ്ങളുടെ പഴയ ഫോണിന്റെ മൂല്യം ഫ്ലിപ്പ്കാർട്ടിലൂടെ തന്നെ അറിയാൻ സാധിക്കും.

ഷവോമി 11ഐ 5ജി: സവിശേഷതകൾ

ഷവോമി 11ഐ 5ജി: സവിശേഷതകൾ

ഷവോമി 11ഐ സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്സൽസ്) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 20:9 അസ്പാക്ട് റേഷിയോവും 120Hz റിഫ്രഷ് റേറ്റുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്‌പ്ലേയ്ക്ക് 360Hz ടച്ച് സാംപ്ലിങ് റേറ്റും 395പിപിഐ പിക്‌സൽ ഡെൻസിറ്റിയും 1,200 നീറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉണ്ട്. മീഡിയടെക് ഡൈമൻസിറ്റി 920 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ആണ് ഡിവൈസിന്റെ ഒഎസ്. ഡിവൈസിൽ 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്.

വിവോ ടി1 5ജി Vs റെഡ്മി നോട്ട് 11എസ്: കരുത്തും അഴകും ഒരുപോലെ, മികച്ചത് ഏത്വിവോ ടി1 5ജി Vs റെഡ്മി നോട്ട് 11എസ്: കരുത്തും അഴകും ഒരുപോലെ, മികച്ചത് ഏത്

ക്യാമറ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഷവോമി 11ഐ 5ജി വരുന്നത്. എഫ്/1.89 ലെൻസുള്ള 108-മെഗാപിക്സൽ പ്രൈമറി സാംസങ് HM2 സെൻസർ, 8-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 2-മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.45 ലെൻസുള്ള 16-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,160mAh ബാറ്ററിയാണ് ഫോണിലുള്ളത്.

കണക്റ്റിവിറ്റി

ഷവോമി 11ഐ സ്മാർട്ടഫോണിൽ 5ജി, 4ജി എൽടിഇ വൈഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഡിവൈസിലെ സെൻസറുകൾ. ഡോൾബി അറ്റ്‌മോസിന്റെയും ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേൻ സപ്പോർട്ടും ഉള്ള ഡ്യുവൽ സ്പീക്കറുമായാണ്ഈ ഡിവൈസ് വരുന്നത്. നിലവിൽ ലഭിക്കുന്ന ഓഫറുകൾ പരിഗണിക്കുമ്പോൾ ഈ ഫോൺ മികച്ചൊരു ചോയിസ് തന്നെയാണ്.

കരുത്തരിൽ കരുത്തരായ അസൂസ് ആർഒജി ഫോൺ 5എസ് സീരീസ് ഇന്ത്യയിലേക്ക്കരുത്തരിൽ കരുത്തരായ അസൂസ് ആർഒജി ഫോൺ 5എസ് സീരീസ് ഇന്ത്യയിലേക്ക്

Best Mobiles in India

English summary
Xiaomi 11i 5G smartphone is now available at a huge discount. This smartphone is available at a discount on Flipkart. Discounts of up to Rs 5,000 and special exchange offers are available on purchase of this device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X