Home
Mobile

മറ്റൊരു ഷവോമി വിസ്മയം; ഷവോമി 11ഐ, 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 24,999 രൂപ മുതൽ

കുറഞ്ഞ വിലയ്ക്ക് കിടിലൻ സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ഷവോമി ഇന്ത്യൻ വിപണിയെ ഷവോമി ഒരിക്കൽ കൂടി ഞെട്ടിച്ചിരിക്കുന്നു. ഷവോമി 11ഐ, 11ഐ ഹൈപ്പർചാർജ് എന്നീ രണ്ട് സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 24,999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഡിവൈസുകളിൽ ഡൈമൻസിറ്റി 920 എസ്ഒസി ചിപ്പ്സെറ്റ്, 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ മികച്ച സവിശേഷതകൾ ഉണ്ട്. ഈ വർഷം ഷവോമി ഇന്ത്യയിൽ എത്തിക്കുന്ന ആദ്യ സ്മാർട്ട്ഫോണുകളാണ് ഇവ. എംഐ 11ഐ സ്മാർട്ട്ഫോണിന്റെ പിൻഗാമികളായിട്ടാണ് ഷവോമി 11ഐ, 11ഐ ഹൈപ്പർചാർജ് എന്നിവ രാജ്യത്ത് എത്തുന്നത്.

ഷവോമി 11ഐ, 11ഐ ഹൈപ്പർചാർജ്: വിലയും ലഭ്യതയും

ഷവോമി 11ഐ, 11ഐ ഹൈപ്പർചാർജ്: വിലയും ലഭ്യതയും

ഷവോമി 11ഐ സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് ഇന്ത്യയിൽ 24,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 26,999 രൂപ വിലയുണ്ട്. പുതുവർഷ ഓഫറിന്റെ ഭാഗമായി ഷവോമി ഈ സ്മാർട്ട്ഫോണുകൾക്ക് 1500 രൂപ കിഴിവ് നൽകുന്നു. ഇതിലൂടെ ബേസ് മോഡൽ 23499 രൂപയ്ക്കും ഹൈ എൻഡ് മോഡൽ 25499 രൂപയ്ക്കും ലഭ്യമാകും. ഉപഭോക്താക്കൾക്ക് എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസുകൾ വാങ്ങിയാൽ 2,000 രൂപ കിഴിവും ലഭിക്കും. ഷവോമി 11ഐ ഹൈപ്പർചാർജ് ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയുമാണ് വില. ഓഫറുകൾ ഈ ഡിവൈസിനും ബാധകമാണ്.

ഷവോമി 11ഐ ഹൈപ്പർചാർജ്: സവിശേഷതകൾ

ഷവോമി 11ഐ ഹൈപ്പർചാർജ്: സവിശേഷതകൾ

ഷവോമി 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്സൽസ്) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 20:9 അസ്പാക്ട് റേഷിയോവും 120Hz റിഫ്രഷ് റേറ്റുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്‌പ്ലേയ്ക്ക് 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 395പിപിഐ പിക്‌സൽ ഡെൻസിറ്റി 1,200 നീറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 920 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ആണ് ഡിവൈസിന്റെ ഒഎസ്. 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസിൽ 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്.

ക്യാമറ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഷവോമി 11ഐ ഹൈപ്പർചാർജ് വരുന്നത്. 108-മെഗാപിക്സൽ പ്രൈമറി സാംസങ് HM2 സെൻസറും എഫ്/1.89 ലെൻസുമുള്ള ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 8-മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടറും 2-മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ് ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.45 ലെൻസുള്ള 16-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,500mAh ഡ്യുവൽ-സെൽ ലിഥിയം പോളിമർ ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. ഈ ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിന് 0 ശതമാനത്തിൽ നിന്ന് 100 ശതമാനം ചാർജ് ആകാൻ വെറും 15 മിനുറ്റ് മതി.

കണക്റ്റിവിറ്റി

5ജി, 4ജി എൽടിഇ വൈഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഷവോമി 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്. ഡോൾബി അറ്റ്‌മോസിന്റെയും ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേൻ സപ്പോർട്ടും ഉള്ള ഡ്യുവൽ സ്പീക്കറുമായാണ്ഈ ഡിവൈസ് വരുന്നത്.

ഷവോമി 11ഐ 5ജി: സവിശേഷതകൾ

ഷവോമി 11ഐ 5ജി: സവിശേഷതകൾ

ഷവോമി 11ഐ 5ജി സ്മാർട്ട്ഫോൺ ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഒഴികെയുള്ള മറ്റെല്ലാ കാര്യങ്ങളിലും ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിന് സമാനമാണ്. ഷവോമി 11ഐ 5ജി ഫോണിൽ 67W ചാർജിങ് സപ്പോർട്ട് ആണ് ഉള്ളത്. ഈ ഡിവൈസിൽ 5,160mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഈ ഡിവൈസ് റെഡ്മി നോട്ട് 11 പ്രോയുടെ റീ-ബ്രാൻഡഡ് പതിപ്പ് പോലെയാണ് തോന്നുന്നത്.

Best Mobiles in India

English summary
Xiaomi 11i and 11i HyperCharge smartphones launched in India. Prices of these devices starting from Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X