ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാം

|

ഷവോമി 11ടി പ്രോ ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ എംഐ.കോമിൽ നടക്കുന്ന ഷവോമി സൂപ്പർ സെയിലിലൂടെയാണ് ഈ ആകർഷകമായ വിലക്കിഴിവ് ലഭിക്കുന്നത്. ഈ സെയിൽ സമയത്ത് മറ്റ് നിരവധി ഫോണുകളും ടിവികളും മറ്റ് ഉൽപ്പന്നങ്ങളും വിലക്കിഴിവുകളിലും ഓഫറുകളും ലഭ്യമാണ്. ഷവോമി 11ടി പ്രോ പ്രോയ്ക്ക് ഏകദേശം 6,000 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. മികച്ച ഡീലണ് ഇത്. ഈ ഫ്ലാഗ്ഷിപ്പ് കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്.

 

ഷവോമി 11ടി പ്രോ

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 39,999 രൂപയാണ് ഇന്ത്യയിൽ വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 41,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 43,999 രൂപ വിലയുണ്ട്. ഇതിൽ ബേസ് വേരിയന്റിന്റെ വില ഇപ്പോൾ വൻതോതിൽ കുറയുന്നു. ഷവോമി സൂപ്പർ സെയിലിലൂടെ ഈ മോഡൽ 33,999 രൂപയ്ക്ക് സ്വന്തമാക്കാം. 6,000 രൂപ കിഴിവാണ് ബേസ് മോഡലിന് ലഭിക്കുന്നത്.

ഓഫർ

ഷവോമി, എംഐ റിവാർഡ് കൂപ്പൺ എന്നിവയും ബാങ്ക് കിഴിവുകളുമാണ് വില ഇത്രയും കുറയ്ക്കാൻ കാരണം. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഇഎംഐ ഇടപാടുകളിലൂടെയോ ഫോൺ വാങ്ങുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് 5,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. എംഐ കൂപ്പണിനൊപ്പം റിവാർഡ് ഉപയോഗിച്ച് 1,000 രൂപയുടെ അധിക കിഴിവും നേടാം. ഇത്രയും കിഴിവുകൾ വരുന്നതോടെ ഷവോമി 11ടി പ്രോ ബേസ് വേരിയന്റിന്റെ വില 33,999 രൂപയായി കുറയും.

സ്മാർട്ട് ടിവികൾക്ക് 72 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്സ്മാർട്ട് ടിവികൾക്ക് 72 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

ഷവോമി 11ടി പ്രോ വാങ്ങണോ
 

ഷവോമി 11ടി പ്രോ വാങ്ങണോ

ഷവോമി 11ടി പ്രോ അതിന്റെ യഥാർത്ഥ വിലയിൽ തന്നെ ഏറ്റവും മികച്ച ഡീലാണ്. പുതിയ ഓഫർ ചേരുന്നതോടെ ഈ ഡിവൈസ് വാങ്ങാനുള്ള കാരണം ഇരട്ടിയാകുന്നു. ഈ സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10+ റേറ്റിങും 800 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസുമെല്ലാം ഉള്ള ഡിസ്പ്ലെയാണ് ഇത്. കോർണിങ് ഗോറില്ലാ ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് നൽകിയിട്ടുണ്ട്. 12 ജിബി വരെ റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജുമുള്ള ഡിവൈസിൽ 3 ജിബി വെർച്വൽ റാമും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5ജി ചിപ്‌സെറ്റാണ് ഫോണിൽ നൽകിയിട്ടുള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 108 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാവൈഡ് ക്യാമറയും 5 എംപി ടെലിമാക്രോ ക്യാമറയുമാണ് ഈ പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിന് 30എഫ്പിഎസിൽ 8കെ വീഡിയോ ഷൂട്ട് ചെയ്യാനും 30/60എഫ്പിഎസിൽ 4കെ വീഡിയോ ഷൂട്ട് ചെയ്യാനും സാധിക്കും. ഷവോമി ഇതിൽ അമ്പതിൽ അധികം ഡയറക്‌ടർ മോഡുകളും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്.

5000 എംഎഎച്ച് ബാറ്ററി

ഷവോമി 11ടി പ്രോയിൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വെറും 17 മിനുറ്റ് കൊണ്ട് ചാർജ് ചെയ്യാൻ സാധിക്കുന്ന 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. പവർ ഡെലിവറി 3.0, ക്വിക്ക് ചാർജ് 3+ സർട്ടിഫിക്കേഷനും ഫോണിൽ ഉണ്ട്. എൻഎഫ്സി, ഹാർമൻ കർഡോൻ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മുകളിൽ ഷവോമിയുടെ സിഗ്നേച്ചറായ ഐആർ ബ്ലാസ്റ്റർ എന്നിവയാണ് സ്മാർട്ട്ഫോമിന്റെ മറ്റ് സവിശേഷതകൾ.

സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്

Best Mobiles in India

English summary
Xiaomi 11T Pro is now available at a huge discount. People who buy this device will get a discount of around Rs 6,000 during Xiaomi Super Sale at Mi.com.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X