കാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽ

|

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഷവോമി 12 പ്രോ 5ജി ലോഞ്ച് ചെയ്തു. ഷവോമിയുടെ ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസ് അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായിട്ടാണ് വരുന്നത്. 62,999 രൂപ മുതൽ വില ആരംഭിക്കുന്ന ഡിവൈസിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റ്, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,600 mAh ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകൾ ഉണ്ട്. ഷവോമി പാഡ് 5, ഷവോമി ഒലെഡ് വിഷൻ സ്മാർട്ട് ടിവി എന്നിവയ്ക്കൊപ്പമാണ് ഷവോമി 12 പ്രോ 5ജി അവതരിപ്പിച്ചത്.

 

ഷവോമി 12 പ്രോ 5ജി: വിലയും ഓഫറുകളും

ഷവോമി 12 പ്രോ 5ജി: വിലയും ഓഫറുകളും

ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ രണ്ട് റാം വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 62,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 66,999 രൂപ വിലയുണ്ട്. കോൺട്യൂർ ബ്ലൂ, നോയിർ ബ്ലാക്ക്, ഒലീവ് മേവ് എന്നീ കളർ വേരിയന്റുകളിലാണ് ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ആമസോൺ ഇന്ത്യയിലൂടെയും എംഐ.കോമിസൂടെയും ഡിവൈസിന്റെ വിൽപ്പന നടക്കും. മെയ് 2നാണ് വിൽപ്പന ആരംഭിക്കുന്നത്.

കുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും; ഇൻഫിനിക്സ് സ്മാർട്ട് 6 ഇന്ത്യയിൽകുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും; ഇൻഫിനിക്സ് സ്മാർട്ട് 6 ഇന്ത്യയിൽ

ഓഫറുകൾ

ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ രണ്ട് വേരിയന്റുകൾക്കും ആകർഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 6,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. രണ്ട് വേരിയന്റുകൾക്കും 4,000 രൂപയുടെ ഇന്റഡേക്ടറി ഡിസ്കൌണ്ടും ഷവോമി നൽകുന്നുണ്ട്.

ഷവോമി 12 പ്രോ 5ജി: സവിശേഷതകൾ
 

ഷവോമി 12 പ്രോ 5ജി: സവിശേഷതകൾ

ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ 6.73 ഇഞ്ച് WQHD+ 120Hz അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഈ എൽടിപിഒ2 പാനൽ 1Hz വരെ കുറഞ്ഞ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലെയിൽ 480Hz ടച്ച് സാമ്പിൾ റേറ്റാണ് ഉള്ളത്. ഇത് മികച്ച ഗെയിമിങ് അനുഭവം നൽകുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐയിലാണ് ഷവോമി 12 പ്രോ 5ജി പ്രവർത്തിക്കുന്നത്.

സ്മാർട്ട് ടിവി വിപണി പിടിക്കാൻ ഷവോമി ഒലെഡ് വിഷൻ ഇന്ത്യയിൽ; വിലയും സവിശേഷതകളുംസ്മാർട്ട് ടിവി വിപണി പിടിക്കാൻ ഷവോമി ഒലെഡ് വിഷൻ ഇന്ത്യയിൽ; വിലയും സവിശേഷതകളും

ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാപിക്സൽ സോണി IMX707 വൈഡ് ആംഗിൾ പ്രൈമറി സെൻസർ, 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻൻ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഷവോമി 12 പ്രോ 5ജി പായ്ക്ക് ചെയ്യുന്നു. ഹാർമോൺ കാർഡോണിന്റെ ഡ്യുവൽ സ്പീക്കറുകളും ഡോൾബി അറ്റ്‌മോസിനെ സപ്പോർട്ടും ഈ ഡിവൈസിലുണ്ട്.

120W ഹൈപ്പർചാർജ് സാങ്കേതികവിദ്യ

ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ 120W ഹൈപ്പർചാർജ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 4,600 mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 50W വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്. ബൂസ്റ്റ് മോഡിൽ വെറും 20 മിനിറ്റിനുള്ളിൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ ഷവോമി 12 പ്രോ 5ജിയിലെ ഫാസ്റ്റ് ചാർജിങിന് സാധിക്കുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്. സ്റ്റാൻഡേർഡ് മോഡിൽ 24 മിനിറ്റിനുള്ളിൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഷവോമി 12 പ്രോ 5ജിയിൽ ലഭിക്കും.

കിടിലൻ ഫീച്ചറുള്ള iQOO Z6 പ്രോ 5ജി, iQOO Z6 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുള്ള iQOO Z6 പ്രോ 5ജി, iQOO Z6 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

Best Mobiles in India

English summary
Xiaomi 12 Pro 5G has been launched in India. This flagship device from Xiaomi comes with amazing features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X