ഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളും

|

ക്വാൽകോമിന്റെ ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ വരുന്ന ഏറ്റവും പുതിയ മുൻനിര ഡിവൈസാണ് ഷവോമി 12 പ്രോ. ഈ സ്മാർട്ട്‌ഫോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 8 ജിബി റാം + 256 ജിബി റോം മോഡലിന് 62,999 രൂപയും 12 ജിബി റാം + 256 ജിബി റോം മോഡലിന് 66,999 രൂപയാണ് വില. വൺപ്ലസ് 10 പ്രോ, iQOO 9 പ്രോ എന്നിവയുമായി മത്സരിക്കുന്ന ഡിവൈസാണ് ഇത്.

 

ഷവോമി 12 പ്രോ: ഫസ്റ്റ് ഇംപ്രഷൻസ്

ടോപ്പ്-ടയർ പ്രോസസറിന് പുറമേ ഷവോമി 12 പ്രോയിൽ മികച്ച 120Hz ക്യുഎച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയും മൂന്ന് വ്യത്യസ്ത 50 എംപി സെൻസറുകളും ഡിവൈസിലുണ്ട്. ഷവോമിയുടെ 120W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുമായി വരുന്ന 4,600 mAh ബാറ്ററിയാണ് ഷവോമി 12 പ്രോയുടെ മറ്റൊരു സവിശേഷത. ഇത് 18 മിനിറ്റിനുള്ളിൽ പൂർണ്ണമായും ബാറ്ററി ചാർജ് ചെയ്യാൻ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഗിസ്ബോട്ട് ടീം ഷവോമി 12 പ്രോ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഈ ഡിവൈസിന്റെ ഫസ്റ്റ് ഇംപ്രഷൻസ് നോക്കാം.

മേന്മ

മേന്മ

മികച്ച മൾട്ടിമീഡിയ ഡിവൈസ്

• ഷവോമി 12 പ്രോ മൾട്ടിമീഡിയ ഉപയോഗത്തിനുള്ള മികച്ച ഫോണാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വീഡിയോ സ്ട്രീമിംഗ്, ഇമ്മേഴ്‌സീവ് ഗെയിമിങ്, മ്യൂസിക്ക് പ്ലേബാക്ക് എന്നിവയ്ക്കെല്ലാം ഫോണിന്റെ ക്യുഎച്ച്ഡി+ ഡിസ്‌പ്ലേയും ക്വാഡ്-സ്റ്റീരിയോ സ്പീക്കറുകളും ചേർന്ന് ഓഡിയോ/വിഷ്വലുകളെ മികച്ചതാക്കി മാറ്റുന്നുണ്ട്.

• 10-ബിറ്റ് ക്യുഎച്ച്‌ഡി+ ഡിസ്‌പ്ലേ ഡോൾബി വിഷൻ, എച്ച്‌ഡിആർ10+ എന്നിവ സപ്പോർട്ട് ചെയ്യുന്നു. ഹർമൻ കാർഡൺ ട്യൂൺ ചെയ്‌ത സ്റ്റീരിയോ സ്പീക്കറുകൾ മികച്ചതും മനോഹരവുമായ ഓഡിയോ നൽകും.

• ഹാൻഡ്‌സെറ്റിന് ഹൈ-റെസ് വയർലെസ് ഓഡിയോ സർട്ടിഫിക്കേഷനും ഓഡിയോയ്‌ക്കായി ഡോൾബി അറ്റ്‌മോസും ഉണ്ട്.

മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: സ്റ്റോക്ക് ആൻഡ്രോയിഡും മികച്ച ബാറ്ററി ലൈഫുംമൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: സ്റ്റോക്ക് ആൻഡ്രോയിഡും മികച്ച ബാറ്ററി ലൈഫും

മേന്മ
 

മൂന്ന് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്ന ആൻഡ്രോയിഡ് 12 ഔട്ട്-ഓഫ്-ദി-ബോക്‌സ്

• ഷവോമി 12 പ്രോ ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ൽ പ്രവർത്തിക്കുന്നു. മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇത് നൽകും. സോഫ്റ്റ്‌വെയർ ഡിലേ ഇല്ലാതെ പ്രവർത്തിക്കുകയും മികച്ച കസ്റ്റമൈസേഷൻ ഫീച്ചറുകളഉം യൂട്ടിലിറ്റികളും നൽകുകയും ചെയ്യുന്നു.

• ഷവോമി 12 പ്രോ വാഗ്‌ദാനം ചെയ്‌ത സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് കാലാവധി കേൾക്കുമ്പോൾ താല്പര്യം തോന്നുന്നുണ്ട്. എന്നിരുന്നാലും, സാംസങ് അതിന്റെ ഗാലക്‌സി എസ്22 സീരീസ് ഡിവൈസുകൾക്ക് നാല് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളാണ് നൽകുന്നത് എന്ന കാര്യം കൂടി ഓർക്കുക.

മേന്മ

120W ഫാസ്റ്റ് ചാർജിങും 50W വയർലെസ് ചാർജിങും

• ഷവോമി 12 പ്രോയുടെ 4,600mAh ബാറ്ററി സ്റ്റാൻഡേർഡ് മോഡിൽ 27 മിനിറ്റിനുള്ളിൽ 1% മുതൽ 100% വരെ റീചാർജ് ചെയ്യാം. 'ബൂസ്റ്റ് മോഡ്' ഉപയോഗിച്ചാൽ ചാർജിങ് സമയം 19-20 മിനിറ്റായി കുറയുന്നു. 120W ഫാസ്റ്റ് ചാർജിംഗ് ബ്രിക്ക് സൌജന്യമായി ബോക്സിൽ നൽകുന്നുണ്ട്.

• 120W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയ്ക്ക് പുറമേ, ഹാൻഡ്‌സെറ്റ് 50W വയർലെസ് ചാർജിങും 10W റിവേഴ്സ് ചാർജിങും സപ്പോർട്ട് ചെയ്യുന്നു.

• ഡിസൈൻ നോക്കിയാൽ ഷവോമി 12 പ്രോ ഒരു സ്റ്റൈലിഷ് ലുക്കിങ് ഹാൻഡ്‌സെറ്റാണ്. ഇത് പ്രീമിയം ആയി തോന്നുന്നു. ഈ ഡിവൈസ് അലൂമിനിയവും ഗ്ലാസും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കർവ്ഡ് ക്യുഎച്ച്ഡി+ സ്‌ക്രീനിൽ കോർണിങ് ഗൊറല്ലാ ഗ്ലാസ് വിക്ടസ് പ്രെട്ടക്ഷൻ ഉണ്ട്. ഹാൻഡ്സെറ്റ് നല്ല എർഗണോമിക്സും നൽകുന്നു. ബ്ലൂ, പർപ്പിൾ, ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ നിങ്ങൾക്ക് ഷവോമി 12 പ്രോ വാങ്ങാം.

മേന്മ

മികച്ച ക്യാമറ സിസ്റ്റം

• ഷവോമി 12 പ്രോയുടെ ക്യാമറ ഷാർപ്പും വ്യക്തതയുമുള്ള ഫോട്ടോകൾ നൽകുന്നു. സോഫ്‌റ്റ്‌വെയർ പ്രോസസ്സിംഗ് മെച്ചപ്പെടുകയും ആളുകളുടെയും മറ്റും ചിത്രങ്ങൾ മികച്ച സ്കിൻ ടോണിൽ ലഭിക്കുകയും ചെയ്യുന്നു. പ്രൈമറി, ടെലിഫോട്ടോ സെൻസർ മികച്ച ഡൈനാമിക് റേഞ്ചും ആക്ടൂവ് കളറുകളും പിടിച്ചെടുക്കുന്നു. ക്യാമറ മികച്ച 4കെ 60fps വീഡിയോകളും റെക്കോർഡ് ചെയ്യുന്നു. 8കെ 24fps വീഡിയോകൾ പോലും ഷൂട്ട് ചെയ്യാൻ ഇതിലൂടെ സാധിക്കും.

• മോഷൻ ട്രാക്കിങ് ഫോക്കസ് സാധ്യമാക്കുന്ന (ഐ-ട്രാക്കിംഗ് ഫോക്കസ് / മോഷൻ ക്യാപ്‌ചർ) ഷവോമി പ്രോഫോക്കസ് മോഡും സ്മാർട്ട്‌ഫോണിന്റെ ക്യാമറ സെറ്റപ്പിലെ സവിശേഷതയാണ്.

ഡിസോ വാച്ച് എസ് റിവ്യൂ: വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് മികച്ച ചോയിസ്ഡിസോ വാച്ച് എസ് റിവ്യൂ: വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് മികച്ച ചോയിസ്

പോരായ്മകൾ

പോരായ്മകൾ

ഔദ്യോഗിക ഐപി റേറ്റിങ് ഇല്ല

• വൺപ്ലസ് 10 പ്രോ, iQOO 9 പ്രോ എന്നിവയ്ക്ക് സമാനമായി ഷവോമി 12 പ്രോ പൊടി, വെള്ളം എന്നിവ കാരണം കേടുപാടുകൾ വരാൻ സാധ്യതയുണ്ട്. ഹാൻഡ്‌സെറ്റിന് ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ഐപി റേറ്റിങ് ഇല്ല. ഇത് നല്ല ഡ്യൂറബിലിറ്റി സ്റ്റാൻഡേർഡുകളുള്ള ഒരു പ്രീമിയം ഡിവൈസ് തിരയുന്ന ഉപഭോക്താക്കളെ ഷവോമി 12 പ്രോ തിരഞ്ഞെടുക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കും.

• ഷവോമി 12 പ്രോയിൽ ചില ഹീറ്റിങ് പ്രശ്‌നങ്ങളുണ്ട്. ഇത് സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റ് കാരണമാകാം. പരമാവധി സെറ്റിങ്സിൽ ഗ്രാഫിക്‌സ്-ഇന്റൻസീവ് ഗെയിമുകൾ കളിക്കുമ്പോഴും തെളിഞ്ഞ സൂര്യപ്രകാശത്തിൽ കൂടുതൽ നേരം ക്യാമറ ഉപയോഗിക്കുമ്പോഴും 12 പ്രോയിലെ ഹീറ്റിംഗ് പ്രശ്നങ്ങൾ കാണുന്നു. ത്രോട്ടിങ് പ്രശ്‌നങ്ങളൊന്നും ഇതുവരെ ശ്രദ്ധിൽപ്പെട്ടിട്ടില്ല.

ലെൻസുകൾ

ക്യാമറയിലെ പ്രശ്നങ്ങൾ

• നിങ്ങൾ ലെൻസുകൾ തിരഞ്ഞെടുക്കുമ്പോൾ കളറിലും മാറ്റം സംഭവിക്കുന്നു.

• വൈഡ് ആംഗിൾ സെൻസർ മറ്റ് രണ്ട് സെൻസറുകളുടെ ഡൈനാമിക് റേഞ്ചും ഷാർപ്‌നെസുമായി പൊരുത്തപ്പെടുന്നില്ല.

• പോർട്രെയിറ്റ് സെൻസറിന്റെ ഔട്ട്‌പുട്ട് ഇതുവരെ ലഭ്യമായിട്ടില്ല. ബ്ലർ എഫക്ട് പലപ്പോഴും വളരെ കൂടുതലും നാച്ചുറൽ അല്ലാത്തതുമാണ്.

ഷവോമി 12 പ്രോ വാങ്ങണോ

ഷവോമി 12 പ്രോ വാങ്ങണോ

സ്ഥിരതയാർന്ന പെർഫോമൻസിനായി ഒരു പ്രീമിയം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 സ്‌മാർട്ട്‌ഫോണാണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഷവോമി 12 പ്രോ തിരഞ്ഞെടുക്കാം. ഗിസ്ബോട്ടിന്റെ വിശദമായ റിവ്യൂ വൈകാതെ പ്രസിദ്ധികരിക്കും.

റിയൽമി നാർസോ 50എ പ്രൈം റിവ്യൂ: സ്റ്റൈലിഷായ ബേസിക്ക് സ്‌മാർട്ട്‌ഫോൺറിയൽമി നാർസോ 50എ പ്രൈം റിവ്യൂ: സ്റ്റൈലിഷായ ബേസിക്ക് സ്‌മാർട്ട്‌ഫോൺ

Best Mobiles in India

English summary
Xiaomi 12 Pro is the latest flagship device to make the list of smartphones powered by Qualcomm's best Snapdragon 8Gen 1 chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X