പുതിയ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റുമായി വരുന്ന സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ നോക്കേണ്ട ഘടകമാണ് ചിപ്പ്സെറ്റുകൾ. പെർഫോമൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയന്ത്രണം ചിപ്പ്സെറ്റുകൾക്കാണ്. മോശം ചിപ്പസെറ്റുള്ള ഫോണുകളിൽ മികച്ച ക്യാമറയോ ഡിസ്പ്ലെയോ ഉണ്ടായിട്ട് കാര്യമില്ല. ചിപ്പ്സെറ്റ് മികച്ചതായാൽ ഫോണിന്റെ പെർഫോമൻസും മികച്ചതായിരിക്കും. സ്മാർട്ടഫോൺ ചിപ്പ്സെറ്റുകളുടെ കാര്യത്തിൽ മുൻ നിരയിലുള്ള ബ്രാന്റാണ് ക്വാൽകോം. ആഴ്ചകൾക്ക് മുമ്പ് ക്വാൽകോം പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറായ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 അവതരിപ്പിച്ചിരുന്നു.

 

സ്നാപ്ഡ്രാഗൺ 8+ ജെൻ 1

ക്വാൽകോം ലഭ്യമാക്കുന്നതിൽ വച്ച് ഏറ്റവും പുതിയതും ഏറ്റവും കരുത്തുള്ളതുമായ ചിപ്പ്സെറ്റാണ് സ്നാപ്ഡ്രാഗൺ 8+ ജെൻ 1. ഈ ചിപ്പ്സെറ്റുമായി ഇതുവരെ ഇന്ത്യൻ വിപണിയിൽ ഫോണുകളൊന്നും പുറത്തിറങ്ങിയിട്ടില്ല. എന്നാൽ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 കരുത്ത് നൽകുന്ന നിരവധി സ്മാർട്ട്ഫോണുകൾ വരാനിരിക്കുന്നുണ്ട്. മൾട്ടി ടാസ്കിങ്, ഗെയിമിങ് തുടങ്ങി എന്ത് കാര്യവും വളരെ സ്മൂത്തായി ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് സ്നാപ്ഡ്രാഗൺ 8+ ജെൻ 1 നിർമ്മിച്ചിരിക്കുന്നത്. ഈ ചിപ്പ്സെറ്റുമായി വിപണിയിൽ എത്താൻ പോകുന്ന സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

ഷവോമി 12 അൾട്രാ

ഷവോമി 12 അൾട്രാ

പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റിന്റെ കരുത്തിൽ പുറത്തിറക്കാൻ പോകുന്നുവെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണാണ് ഷവോമി 12 അൾട്രാ. 2കെ റെസല്യൂഷനോടുകൂടിയ 120Hz സ്‌ക്രീനുമായാണ് ഫോൺ എത്തുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ലൈക ബ്രാൻഡഡ് ക്യാമറകളായിരിക്കും ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഡിവൈസിൽ 50 എംപി മെയിൻ ലെൻസും അൾട്രാ വൈഡ്, ടെലിഫോട്ടോ ഷോട്ടുകൾക്കായി രണ്ട് 48 എംപി സെൻസറുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120x സൂം സപ്പോർട്ടുള്ള ടെലിഫോട്ടോ ക്യാമറയായിരിക്കും ഇത്.

15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

റിയൽമി ജിടി 2 മാസ്റ്റർ എക്സ്പ്ലോറർ എഡിഷൻ
 

റിയൽമി ജിടി 2 മാസ്റ്റർ എക്സ്പ്ലോറർ എഡിഷൻ

റിയൽമിയുടെ ജിടി 2 മാസ്റ്റർ എക്സ്പ്ലോറർ എഡിഷൻ സ്മാർട്ട്‌ഫോൺ പുതിയ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസിയുടെ കരുത്തിലായിരിക്കും കൊണ്ടുവരുന്നത്. പ്രീമിയം സെഗ്‌മെന്റിൽ വരുന്ന ഈ ഡിവൈസ് സ്‌നാപ്ഡ്രാഗൺ 870 എസ്ഒസി എന്ന ചിപ്പ്സെറ്റുള്ള ജിടി മാസ്റ്റർ എക്‌സ്‌പ്ലോറർ എഡിഷനിൽ നിന്നും വലിയ കുതിച്ചു ചാട്ടമായിരിക്കും എന്ന് ഉറപ്പാണ്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 നൽകുന്നതിനൊപ്പം ക്യാമറയിലും ഡിസ്പ്ലെയിലുമെല്ലാം മികവ് പുലർത്തുന്ന സ്മാർട്ട്ഫോൺ തന്നെയായിരിക്കും ഇത്.

ഒഎസ്ഒഎം ഒവി1

ഒഎസ്ഒഎം ഒവി1

ഒഎസ്ഒഎം അതിന്റെ ആദ്യ ഡിവൈസായ ഒഎസ്ഒഎം ഒവി1 എന്ന പേരിൽ അറിയപ്പെടുന്ന സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റിന്റെ കരുത്തുമായിട്ടായിരിക്കും പുറത്തിറക്കുന്നത്. എസെൻഷ്യൽസിന് പിന്നിലെ തലച്ചോറായ ബ്രാൻഡാണിത്. ഈ ഫോണും ബ്രാൻഡും പ്രൈവസിക്ക് പ്രാധാന്യം നൽകുന്ന ഫീച്ചറുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ഉണ്ടായിരിക്കും എന്നതിനാൽ തന്നെ മറ്റ് ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളും ഈ ഡിവൈസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

വൺപ്ലസ് 10 അൾട്രാ

വൺപ്ലസ് 10 അൾട്രാ

വൺപ്ലസ് 10 സീരീസിലെ വരാനിരിക്കുന്ന സ്മാർട്ട്ഫോണായ വൺപ്ലസ് 10 അൾട്രാ പുറത്തിറങ്ങുന്നത് സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റുമായിട്ടായിരിക്കും. 1440 x 3216 റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് അമോലെഡ് സ്‌ക്രീനായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക എന്നും മികച്ച റിഫ്രഷ് റേറ്റ് ഈ ഡിസ്പ്ലെയിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഹാസൽബ്ലാഡുമായി ചേർന്നുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ വൺപ്ലസ് നൽകും. 80W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.

നിങ്ങളുടെ ഫോൺ നിരീക്ഷിക്കപ്പെടുന്നുണ്ടോ? അറിയേണ്ടതെല്ലാംനിങ്ങളുടെ ഫോൺ നിരീക്ഷിക്കപ്പെടുന്നുണ്ടോ? അറിയേണ്ടതെല്ലാം

iQOO 10 പ്രോ

iQOO 10 പ്രോ

iQOO അതിന്റെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോമായ iQOO 10 പ്രോയിൽ പുതിയ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റ് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ ഡിവൈസ് 2022 അവസാനത്തോടെ വിപണിയിൽ എത്തും. അതിന്റെ മുൻഗാമിയായ iQOO 9 പ്രോയിൽ നിന്ന് ഡിസൈൻ രീതി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമറ, ഡിസ്പ്ലെ എന്നിവയുടെ കാര്യത്തിലും മുൻഗാമിയായ ഫോണിൽ നിന്നും വലിയ വ്യത്യാസങ്ങളോടെ ആയിരിക്കും iQOO 10 പ്രോ പുറത്തിറങ്ങുന്നത്.

സാംസങ് ഗാലക്സി Z ഫോൾഡ് 4

സാംസങ് ഗാലക്സി Z ഫോൾഡ് 4

ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റുമായി വിപണിയിൽ എത്താൻ പോകുന്ന സാംസങിന്റെ ഏറെ പ്രതീക്ഷയുള്ള സ്മാർട്ട്ഫോണാണ് സാംസങ് ഗാലക്സി Z ഫോൾഡ് 4. ഈ ഡിവൈസ് ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഫോൾഡ് 3 യുടെ പിൻഗാമിയായിട്ടാകും ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. 3x സൂം സപ്പോർട്ടുള്ള മികച്ച 10 എംപി ടെലിഫോട്ടോ ലെൻസുമായി ഈ ഡിവൈസ് വരുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് സ്ക്രീനുകളുള്ള ഈ ഡവൈസിൽ 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,400mAh ബാറ്ററിയും ഉണ്ടായിരിക്കും.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4

സാംസങ് ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണിനൊപ്പം Z ഫ്ലിപ്പ് 4 സ്മാർട്ടഫോണും ഓഗസ്റ്റിൽ പുറത്തിറങ്ങും. ഈ മടക്കാവുന്ന സ്മാർട്ട്ഫോണിനും കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ആയിരിക്കും. ഗീക്ക്ബെഞ്ച് പ്ലാറ്റ്‌ഫോമിൽ 1277, 3642 പോയിന്റുകൾ നേടിയ ഡിവൈസ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരിക്കുന്നു. ഈ ഡിവൈസിൽ ഒലെഡ് ഡിസ്‌പ്ലേയും 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കും.

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ

അസൂസ് ആർഒജി ഫോൺ 6

അസൂസ് ആർഒജി ഫോൺ 6

അസൂസ് ആർഒജി ഫോൺ 6 സ്മാർട്ട്ഫോണിലും സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോണിന്റെ പേര് മാത്രമേ ഇതുവരെ പുറത്ത് വന്നിട്ടുള്ള മറ്റ് വിവരങ്ങൾ വ്യക്തമല്ല. എന്തായാലും ആർഒജി സീരിസിലെ പുതിയ ഡിവൈസ് പിൻഗാമികളെ പോലെ ഗെയിമിങിനായി നിർമ്മിക്കുന്ന ഒരു കരുത്തൻ സ്മാർട്ട്ഫോൺ ആയിരിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ മികച്ച ഡിസ്പ്ലെയും റാം ശേഷിയുമെല്ലാം ഫോണിൽ ഉണ്ടായിരിക്കും.

Best Mobiles in India

English summary
Qualcomm Snapdragon 8+ Gen 1 powered smartphones are coming soon. Take a look at the upcoming smartphones with this chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X