വിപണി പിടിക്കാൻ ഷവോമി 12 അൾട്ര വരുന്നു, ലൈക്ക ക്യാമറകളും പ്രതീക്ഷിക്കാം

|

മിതമായ നിരക്കിൽ വിപണിയിലെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളെ നേരിടാൻ പോന്ന സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്ന ബ്രാന്റാണ് ഷവോമി. ഇപ്പോഴിതാ ഷവോമി 12 അൾട്ര എന്ന കിടിലൻ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ പണിപ്പുരയിലാണ് കമ്പനി. അധികം വൈകാതെ തന്നെ ഈ ഡിവൈസ് വിപണിയിലെത്തും. കഴിഞ്ഞ ദിവസം പ്രശസ്ത ക്യാമറ നിർമ്മാതാക്കളായ ലൈക്കയുമായുള്ള പങ്കാളിത്തം ഷവോമി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഷവോമി 12 അൾട്രയിൽ ലൈക്ക ക്യാമറ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

 

സ്മാർട്ട്‌ഫോൺ

മറ്റ് നിരവധി സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു ജനപ്രിയ ബ്രാൻഡാണ് ലൈക്ക. ഹുവാവേ, ഷാർപ്പ്, പാനസോണിക്ക് എന്നിവയുടെ ഡിവൈസുകൾക്കെല്ലാം മികച്ച ക്യാമറകൾ നൽകാൻ ലൈക്ക പ്രവർത്തിച്ചിട്ടുണ്ട്. ഷവോമി ഇപ്പോൾ അതിന്റെ മുൻനിര സ്മാർട്ട്‌ഫോണുകൾക്കായിട്ടാണ് ലൈക്കയുമായി സഹകരിച്ചിരിക്കുന്നത്. ഷവോമി 12 അൾട്ര സ്മാർട്ട്ഫോണിൽ ആദ്യത്തെ ലൈക്ക ഷവോമി ക്യാമറ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജൂലൈയിൽ ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ മെയ് 31ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംiQOO നിയോ 6 5ജി സ്മാർട്ട്ഫോൺ മെയ് 31ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

ഷവോമി 12 അൾട്ര

ജൂലൈയിൽ ഷവോമി 12 അൾട്ര ലൈക്ക ക്യാമറയുമായി പുറത്തിറങ്ങിയാൽ ക്യാമറ നിർമ്മാതാക്കളുമായി സഹകരിച്ച് പുറത്തിറക്കിയ വിപണിയിലെ മികച്ച ചില ഡിവൈസുകൾക്ക് ഷവോമി 12 അൾട്ര വലിയ വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്. സെസ്സുമായി സഹകരിച്ച് വിവോ പ്രവർത്തിക്കുന്നുണ്ട്. വൺപ്ലസ് ഹാസൽബ്ലാഡുമായി ചേർന്നാണ് ഇപ്പോൾ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്ക് വേണ്ട ക്യാമറകൾ നിർമ്മിക്കുന്നത്. ഈ ബ്രാന്റുകൾക്ക് ഷവോമി ലൈക് പങ്കാളിത്തം തിരിച്ചടി ഉണ്ടാക്കും.

ലൈക്ക
 

വരാനിരിക്കുന്ന ഷവോമി ഫ്ലാഗ്ഷിപ്പിൽ ഇമേജിംഗ് ടെക്നോളജിക്കൊപ്പം ലൈക്കയുടെ ഒരു നൂതന ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. എന്നാൽ ഷവോമി ഈ ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അടുത്തിടെ പുറത്തിറക്കിയ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിന്റെ കരുത്തിൽ ആയിരിക്കും പുതിയ മുൻനിര ഡിവൈസ് പ്രവർത്തിക്കുക എന്നും സൂചനകൾ ഉണ്ട്.

റിയൽമി നാർസോ 50 5ജി, വിവോ വൈ75 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾറിയൽമി നാർസോ 50 5ജി, വിവോ വൈ75 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾ

ആ സ്മാർട്ട്ഫോൺ ഷവോമി 12 അൾട്ര ആയിരിക്കുമോ

ആ സ്മാർട്ട്ഫോൺ ഷവോമി 12 അൾട്ര ആയിരിക്കുമോ

ലൈക്ക ക്യാമറയും ഏറ്റഴും പുതിയ സ്നാപ്ഡ്രാഗൺ ഫ്ലാഗ്ഷിപ്പ് പ്രോസസറുമായി വരുന്ന സ്മാർട്ട്ഫോൺ ഷവോമി 12 അൾട്ര ആയിരിക്കുമെന്നാണ് സൂചനകൾ. ചിലപ്പോൾ ഇത് ബ്രാൻഡ്-പുതിയ ഷവോമി 13 സീരീസ് പുറത്തിറക്കാനും സാധ്യതയുണ്ട്. നിലവിൽ വരാനിരിക്കുന്ന ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇമ്മേഴ്‌സീവ് WQHD+ അമോലെഡ് ഡിസ്‌പ്ലേ ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണിൽ ഒരു വലിയ ബാറ്ററിയും സ്റ്റൈലിഷ് ഡിസൈനും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാമറ

ഷവോമി 12 അൾട്രയുടെ പ്രധാന ആകർഷണം ക്യാമറകളായിരിക്കാം. ഷവോമി ലൈക്ക പങ്കാളിത്തം മുൻനിര വിഭാഗത്തിലെ മത്സരത്തിൽ ഷവോമിയെ കൂടുതൽ ശക്തരാക്കും. ഷവോമി ഇന്ത്യയിൽ വലിയ ജനപ്രീതിയുള്ള ബ്രാൻഡാണ്. എല്ലാ വില വിഭാഗത്തിലും കമ്പനി നിരവധി സ്മാർട്ട്ഫോണുകൾ നൽകുന്നു. നിലവിൽ സോണി, നോക്കിയ, വിവോ എന്നിവ സെസുമായി ചേർന്ന് മികച്ച ഡിവൈസുകൾ അവതരിപ്പിക്കുന്നുണ്ട്. അതേസമയം വൺപ്ലസും ഓപ്പോയും ഹാസൽബ്ലാഡുമായി കൈകോർത്താണ് കിടിലൻ ക്യാമറകൾ തയ്യാറാക്കുന്നത്.

വിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടംവിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടം

റെഡ്മി

നിലവിൽ ഷവോമി അതിന്റെ ഇമേജിങ് കാര്യങ്ങൾക്കായി ലൈക്കയുമായി സഹകരിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഏത് ഡിവൈസ് ആയിരിക്കും ലൈക്കുമായി ചേർന്ന് ആദ്യം പുറത്തിറക്കുന്നത് എന്ന കാര്യം വ്യക്തമായിട്ടില്ല. റെഡ്മിയും അതിന്റെ ഫ്ലാഗ്ഷിപ്പുകൾക്കായി വിപുലമായ ലൈക്ക ഫിൽട്ടറുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ജൂലൈയിൽ ഷവോമി 12 അൾട്ര പുറത്തിറങ്ങുന്നതിന് മുമ്പായി കൂടുതൽ വിവരങ്ങൾ പുറത്ത് വരും. റെഡ്മി ഫോണുകളിൽ ലൈക്ക സാങ്കേതിക സഹായം നൽകുന്ന ക്യാമറകൾ ഉൾപ്പെടുത്തിയാൽ അവ എതിരാളികളില്ലാത്ത ഡിവൈസുകൾ ആകുമെന്ന് ഉറപ്പാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും.

Best Mobiles in India

English summary
Xiaomi has announced a partnership with renowned camera maker Leica. Therefore, it is possible that the Xiaomi 12 Ultra will have a Leica camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X