അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഷവോമി 12 സീരീസ് വിപണിയിൽ

|

ഷവോമി തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന ഷവോമി 12 സീരീസ് പുറത്തിറക്കി. ആഗോള വിപണിയിലാണ് ഈ ഫോണുകൾ ലോഞ്ച് ചെയ്തത്. ഷവോമി 12, ഷവോമി 12 പ്രോ, ഷവോമി 12എക്സ് എന്നിവയാണ് ഈ സീരിസിലെ ഡിവൈസുകൾ. അൾട്രാ മോഡൽ പുറത്തിറക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതിൽ ഷവോമി 12 സ്മാർട്ട്ഫോണിന്റെ ടോൺഡൌൺ മോഡലാണ് ഷവോമി 12എക്സ്. ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോണുകൾ വിപണയിലെത്തിയിരിക്കുന്നത്.

 

ഷവോമി 12 സീരിസ്

ഷവോമി 12 സീരിസിനൊപ്പം ഷവോമി വാച്ച് എസ്1 സീരീസ്, ബഡ്സ് 3ടി പ്രോ ഇയർഫോൺസ് എന്നിവയും കമ്പനി ആഗോള വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. എംഐ 11 സീരീസിന്റെ പിൻഗാമികളായ ഷവോമി 12 സീരിസ് ഫോണുകൾ ടോപ്പ് എൻഡ് സ്പെസിഫിക്കേഷനുകളുമായിട്ടാണ് വരുന്നത്. നിലവിൽ ഈ ഡിവൈസുകളുടെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം ഷവോമി 11 സീരീസിന്റെ അൾട്രാ മോഡൽ മാത്രമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇത്തവണ മറ്റ് മോഡലുകൾ കൂടി ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഷവോമി 12 പ്രോ: സവിശേഷതകൾ

ഷവോമി 12 പ്രോ: സവിശേഷതകൾ

ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ 6.73 ഇഞ്ച് വലിപ്പമുള്ള വളഞ്ഞ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ എൽടിപിഒ ഒലെഡ് പാനലിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 1440 പിക്സൽ റെസല്യൂഷനിലാണ് ഇത് പ്രവർത്തിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസാണ് ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. ഈ വർഷത്തെ മുൻനിര സ്മാർട്ട്‌ഫോണുകൾക്ക് കരുത്ത് പകരുന്ന ഉയർന്ന നിലവാരമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 256GB വരെ സ്റ്റോറേജ് ഓപ്ഷനും ഈ ഡിവൈസിൽ ഉണ്ട്.

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാംഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാം

120W ഫാസ്റ്റ് ചാർജിങ്
 

ഷവോമി 12 പ്രോ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഈ ചാർജിങ് സപ്പോർട്ടുള്ള ഷവോമി ബ്രാന്റിന് കിഴിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഇത്. വെറും 18 മിനിറ്റിനുള്ളിൽ ബാറ്ററി മുഴുവൻ ചാർജ് ചെയ്യാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കുമെന്ന് ഷവോമി അവകാശപ്പെടുന്നു. 4,600mAh ബാറ്ററി യൂണിറ്റും ഫോണിലുണ്ട്. 120W വയർഡ് ഫാസ്റ്റ് ചാർജിങിന് പുറമേ 50W വരെ വയർലെസ് ആയി ചാർജ് ചെയ്യാനും സംവിധാനം ഉണ്ട്. ഷവോമി നാല്-യൂണിറ്റ് സ്പീക്കർ സിസ്റ്റമാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. അത് ഹർമൻ കാർഡൺ ട്യൂൺ ചെയ്തതാണ്.

മൂന്ന് പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് ഷവോമി 12 പ്രോ വരുന്നത്. ഈ മൂന്ന് ക്യാമറകളും 50 മെഗാപിക്സൽ സെൻസറുകളാണ്. ഇത്തരമൊരു ക്യാമറ സെറ്റപ്പ് അതിശയിപ്പിക്കുന്നതാണ്. 1/1.28 ഇഞ്ച് സോണി IMX707 സെൻസറാണ് പ്രൈമറി ക്യാമറ. ഇതിനൊപ്പം 115 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും നൽകിയിട്ടുണ്ട്. മൂന്നാമത്തെ 50 എംപി ക്യാമറ 2x ടെലിഫോട്ടോ ക്യാമറയാണ്. എല്ലാ ആവശ്യങ്ങൾക്കുമായി മികച്ച ക്യാമറ സെൻസറുകൾ നൽകുന്നു എന്നതാണ് ഈ ക്യാമറ സെറ്റപ്പിന്റെ ഗുണം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.

ഷവോമി 12: സവിശേഷതകൾ

ഷവോമി 12: സവിശേഷതകൾ

ഷവോമി 12 സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റ്, 1,000 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസ് , ഡോൾബി വിഷൻ സപ്പോർട്ട് എന്നിവയുള്ള 6.28-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 12 ജിബി എൽപിഡിഡിആർ5 റാമും 156 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നതും ക്വാൽകോം സ്നാപ്ഡ്രാഗൺ ജെൻ1 എസ്ഒസിയാണ്. ഫോണിൽ 4,500mAh ബാറ്ററി യൂണിറ്റാണ് ഉള്ളത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 50W വയർലെസ് ചാർജിങും 10W റിവേഴ്സ് ചാർജിങും ഉള്ള ബാറ്ററിയാണ് ഇതിലുള്ളത്.

റെഡ്മി നോട്ട് 11 പ്രോ+ 5ജി റിവ്യൂ: വിപണി പിടിക്കാൻ വേണ്ടതെല്ലാം ഈ ഫോണിലുണ്ട്റെഡ്മി നോട്ട് 11 പ്രോ+ 5ജി റിവ്യൂ: വിപണി പിടിക്കാൻ വേണ്ടതെല്ലാം ഈ ഫോണിലുണ്ട്

മൂന്ന് പിൻക്യമറകൾ

മൂന്ന് പിൻക്യമറകൾ തന്നെയാണ് ഷവോമി 12 സ്മാർട്ട്ഫോണിലും നൽകിയിട്ടുള്ളത്. ഈ റിയർ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യമറ 50 എംപി തന്നെയാണ്. ഇതിന് ഒഐഎസ് സപ്പോർട്ടും ഉണ്ട്. 13 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 5 എംപി മാക്രോ ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.

ഷവോമി 12എക്സ്: സവിശേഷതകൾ

ഷവോമി 12എക്സ്: സവിശേഷതകൾ

ഷവോമി 12എക്സ് സ്മാർട്ട്ഫോണിൽ 6.28 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റും 1100 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഉണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 8 ജിബി വരെ റാമും ഉണ്ട്. 50 എംപി പ്രൈമറി ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ക്യാമറയ്ക്ക് ഒഐഎസ് സപ്പോർട്ടും ഉണ്ട്. 13 എംപി അൾട്രാ-വൈഡ് ലെൻസും 5 എംപി മാക്രോ ലെൻസുമാണ് മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,5000mAh ബാറ്ററിയും ഫോണിലുണ്ട്.

ഷവോമി 12 സീരീസ്: വില

ഷവോമി 12 സീരീസ്: വില

ഷവോമി 12 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 749 ഡോളർ മുതലാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 57,210 രൂപയോളമാണ്. 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. ഷവോമി 12 പ്രോയുടെ വില ആരംഭിക്കുന്നത് 999 ഡോളർ മുതലാണ്. ഇത് ഇന്ത്യയിൽ ഏകദേശം 76,310 രൂപയോളമാണ്. സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഷവോമി 12എക്സ് സ്മാർട്ട്ഫോൺ 649 ഡോളറിനാണ് വിൽപ്പന നടത്തുന്നത്. ഇത് ഏകദേശം 49,600 രൂപയോളമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില.

10 പ്രോയുടെ ലോഞ്ച് അടുത്തു; വൺപ്ലസ് 9 പ്രോയുടെ വില കുറച്ച് കമ്പനി10 പ്രോയുടെ ലോഞ്ച് അടുത്തു; വൺപ്ലസ് 9 പ്രോയുടെ വില കുറച്ച് കമ്പനി

Most Read Articles
Best Mobiles in India

English summary
Xioami has launched the Xioami 12 Series in the global market. The devices in this series are Xiaomi 12, Xiaomi 12 Pro and Xiaomi 12X.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X