അതിശയിപ്പിച്ച് ഷവോമി: ഷവോമി 12എസ്, 12എസ് പ്രോ, 12എസ് അൾട്ര ഫോണുകൾ വിപണിയിൽ

|

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ മൂന്ന് പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. ഷവോമി 12എസ്, ഷവോമി 12എസ് പ്രോ, ഷവോമി 12എസ് അൾട്ര എന്നീ ഡിവൈസുകളാണ് കമ്പനി ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തത്. അതിശയിപ്പിക്കുന്ന സവിശേഷതകളാണ് ഈ ഡിവൈസുകളിൽ ഷവോമി നൽകിയിട്ടുള്ളത്.

 

ഷവോമി 12എസ് സീരീസ്

ഷവോമി 12എസ് സീരീസ് സ്മാർട്ട്‌ഫോണുകൾ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാമറ നിർമ്മാതാക്കളായ ലെയ്കയുമായി സഹകരിച്ചാണ് ഈ മൂന്ന് ഫോണുകളുടെയും ക്യാമറ സെൻസറുകൾ നിർമ്മിച്ചിരിക്കുന്നത്. ഷവോമി 12എസ് സീരീസ് വൈകാതെ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ഷവോമി 12എസ്: വില

ഷവോമി 12എസ്: വില

നാല് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഷവോമി 12എസ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് CNY 3,999 (ഏകദേശം 47,100 രൂപ) വിലയുണ്ട്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് CNY 4299 (ഏകദേശം 50,700 രൂപ) ആണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് CNY 4699 (ഏകദേശം 55,400 രൂപ) വിലുണ്ട്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് CNY 5199 (ഏകദേശം 61,300 രൂപ) ആണ് വില.

ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഈ 5ജി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ 40 ശതമാനം വരെ കിഴിവ്ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഈ 5ജി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ 40 ശതമാനം വരെ കിഴിവ്

ഷവോമി 12എസ്: സവിശേഷതകൾ
 

ഷവോമി 12എസ്: സവിശേഷതകൾ

ഷവോമി 12എസ് സ്മാർട്ട്ഫോണിൽ 6.28-ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഈ 12-ബിറ്റ് ഡിസ്‌പ്ലേയ്ക്ക് 1100 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും ഉണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്രൊട്ടക്ഷനോടെയാണ് സ്മാർട്ട്ഫോൺ വരുന്നത്. സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസി എന്ന ക്വാൽകോമിന്റെ ഏറ്റവും ശക്തമായ പ്രോസസറിലാണ് ഷവോമി 12എസ് പ്രവർത്തിക്കുന്നത്.

ക്യാമറകൾ

ഷവോമി 12എസ് സ്മാർട്ട്ഫോണിൽ 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 50W വയർലെസ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. 10W റിവേഴ്സ് ചാർജിങും ഈ ഡിവൈസിലുണ്ട്. 4500 mAh ബാറ്ററിയാണ് ഷവോമി 12എസിൽ ഉള്ളത്. പിന്നിൽ ലെയ്ക ട്യൂൺ ചെയ്ത ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉണ്ട്. 50 എംപി സോണി IMX707 പ്രൈമറി ക്യാമറ, 13 എംപി അൾട്രാവൈഡ് ക്യാമറ, 5 എംപി ടെലി-മാക്രോ ക്യാമറ എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പിലുള്ളത്.

ഡ്യുവൽ സ്പീക്കറുകൾ

ഹാർമൺ കാർഡൺ ട്യൂൺ ചെയ്ത ഡ്യുവൽ സ്പീക്കറുമായാണ് ഷവോമി 12എസ് സ്മാർട്ട്ഫോൺ വരുന്നത്. ഡോൾബി അറ്റ്‌മോസ്, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവയും ഈ ഡിവൈസിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് MIUI 13ലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. സാധാരണ ഫോണുകളിലുള്ള മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളെല്ലാം ഈ ഡിവൈസിലും ഉണ്ട്.

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

ഷവോമി 12എസ് പ്രോ: വില

ഷവോമി 12എസ് പ്രോ: വില

ഷവോമി 12എസ് പ്രോ നാല് സ്റ്റോറേജ് ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് CNY 4699 (ഏകദേശം 55400 രൂപ) വിലയുണ്ട്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് CNY 4999 (ഏകദേശം 58,900 രൂപ) ആണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് CNY 5399 (ഏകദേശം 63,600 രൂപ) വിലയുണ്ട്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് CNY 5899 (ഏകദേശം 69,500 രൂപ) ആണ് വില.

ഷവോമി 12എസ് പ്രോ: സവിശേഷതകൾ

ഷവോമി 12എസ് പ്രോ: സവിശേഷതകൾ

ഷവോമി 12എസ് പ്രോ സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള 6.73 ഇഞ്ച് 2K AMOLED ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1500 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് എന്നിവ സപ്പോർട്ട് ചെയ്യുന്ന ഡിവൈസാണ് ഇത്. 120W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് ചാർജിങ് എന്നിവയുള്ള 4600 mAh ബാറ്ററിയാണ് സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്.

50 എംപി ക്യാമറ

ഷവോമി 12എസ് പ്രോയ്ക്ക് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസി തന്നെയാണ്. മൂന്ന് പിൻ ക്യാമറകൾ പ്രോ മോഡലിലും ഷവോമി നൽകിയിട്ടുണ്ട്. 50എംപി സോണി IMX707 പ്രൈമറി ക്യാമറ, 50 എംപി അൾട്രാവൈഡ് ക്യാമറ, 50എംപി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഈ പിൻ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്.

നാല് പിൻ ക്യാമറകളും 15,000 രൂപയിൽ താഴെ വിലയുമുള്ള സാംസങ് സ്മാർട്ട്ഫോണുകൾനാല് പിൻ ക്യാമറകളും 15,000 രൂപയിൽ താഴെ വിലയുമുള്ള സാംസങ് സ്മാർട്ട്ഫോണുകൾ

ഷവോമി 12എസ് അൾട്ര: വില

ഷവോമി 12എസ് അൾട്ര: വില

ഷവോമി 12എസ് അൾട്ര മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് CNY 5999 (ഏകദേശം 70,700 രൂപ) ആണ് വില. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് CNY 6499 (ഏകദേശം 76,600 രൂപ) ആണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് CNY 6999 (ഏകദേശം 82,500 രൂപ) വിലയുണ്ട്. ഈ സ്മാർട്ട്ഫോൺ കറുപ്പ്, പച്ച നിറങ്ങളിൽ ലഭ്യമാകും.

ഷവോമി 12എസ് അൾട്ര: സവിശേഷതകൾ

ഷവോമി 12എസ് അൾട്ര: സവിശേഷതകൾ

ഷവോമി 12എസ് അൾട്ര സ്മാർട്ട്ഫോൺ ഈ സീരീസിലെ ഏറ്റവും വില കൂടിയ മോഡലാണ്. 2കെ റെസല്യൂഷനോടുകൂടിയ 6.73 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റും ഈ ഡിപ്ലെയ്ക്ക് ഉണ്ട്. ഈ 12-ബിറ്റ് ഡിസ്‌പ്ലേയ്ക്ക് 1500 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസിന്റെ പ്രോട്ടക്ഷനും ഷവോമി നൽകിയിട്ടുണ്ട്.

സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1

സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസിയുടെ കരുത്തിൽ തന്നെയാണ് ഷവോമി 12എസ് അൾട്ര പ്രവർത്തിക്കുന്നത്. 12 ജിബി വരെ റാമും ഫോണിലുണ്ട്. 67W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4860 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഷവോമി പായ്ക്ക് ചെയ്യുന്നത്. സുഗമമായ പെർഫോമൻസും ബാറ്ററി മാനേജ്‌മെന്റും ഉറപ്പാക്കാൻ ഷവോമിയുടെ സർജ് P1, G1 ചിപ്പുകൾ ഫോണിൽ നൽകിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ Moto G42 എത്തിക്കഴിഞ്ഞു; വില 13,999 രൂപഇന്ത്യൻ വിപണിയിൽ തരംഗമാകാൻ Moto G42 എത്തിക്കഴിഞ്ഞു; വില 13,999 രൂപ

ക്യാമറ സെറ്റപ്പ്

ഷവോമി 12എസ് അൾട്രയിൽ 50 എംപി സോണി IMX989 1 ഇഞ്ച് സെൻസർ നൽകിയിട്ടുണ്ട്. ഇതിനൊപ്പം 5x ഒപ്റ്റിക്കൽ സൂമും 120x ഹൈബ്രിഡ് സൂമും ഉള്ള 48 എംപി അൾട്രാവൈഡ് ക്യാമറയും 48 എംപി പെരിസ്‌കോപ്പ് ക്യാമറയും ഉ(പ്പെടുത്തിയിട്ടുണ്ട്. വീഡിയോ റെക്കോർഡിങിനായി ഡിവൈസിൽ HyperOIS സപ്പോർട്ടും നൽകിയിട്ടുണ്ട്. 32 എംപി ഫ്രണ്ട് ക്യാമറയാണ് ഈ ഡിവൈസിലുള്ളത്.

Best Mobiles in India

English summary
Xiaomi has launched three new smartphones. The company launched Xiaomi 12S, Xiaomi 12S Pro and Xiaomi 12S Ultra devices in the Chinese market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X