Home
Mobile

നാല് ക്യാമറകളും 50എംപി, കൂടാതെ പ്രത്യേകം ക്യാമറാ കിറ്റ്; ഷവോമി 14 അൾട്ര ആ​ഗോളതലത്തിൽ പുറത്തിറക്കി

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റഴിക്കുന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഷവോമി. ഇന്ത്യയിൽ മാത്രം ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഷവോമിയ്ക്ക് സ്വന്തമായി ഉള്ളത്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിറ്റതിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഷവോമി.

മികച്ച മിഡ് ബഡ്ജറ്റ് ഫോണുകൾ ധാരാളമായി പുറത്തിറക്കുന്നു എന്നതാണ് ഷവോമിയുടെ സവിശേഷത. കഴിഞ്ഞ ദിവസം പ്രീമിയം സെ​ഗ്മെന്റിലും ഷവോമി തങ്ങളുടെ പുതിയ ഒരു ഫോൺ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഷവോമി 14 സീരീസിലെ ടോപ് എൻഡ് മോഡലായ ഷവോമി 14 അൾട്രയാണ് കമ്പനി ചൈനയിൽ പുറത്തിറക്കയിത്. ഇപ്പോഴിതാ ആ​ഗോള തലത്തിലും ഷവോമി തങ്ങളുടെ 14 അൾട്രയെ എത്തിച്ചിരിക്കുകയാണ്. ചൈനയിൽ അവതരിപ്പിച്ച അതേ പതിപ്പ് തന്നെയാണ് കമ്പനി ആ​ഗോളതലത്തിലും എത്തിച്ചിരിക്കുന്നത്.

ഷവോമി 14 അൾട്ര ആ​ഗോളതലത്തിൽ പുറത്തിറക്കി

MOST READ: വാറന്റി കഴിഞ്ഞാലും കുഴപ്പമില്ല; സോഫ്റ്റുവെയർ അപ്ഡേറ്റ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങാം

ക്യാമറാ ഫീച്ചറുകൾക്ക് മുൻതൂക്കം നൽകിയാണ് ഷവോമി 14 അൾട്ര നിർമ്മിച്ചിരിക്കുന്നത്. ഫോണിന്റെ നാല് ക്യാമറകൾക്കും 50എംപി സെൻസർ ആണ് കമ്പനി നൽകിയിരിക്കുന്നത്. 6.78 ഇഞ്ച് 2K കസ്റ്റം C8 AMOLED LTPO സ്‌ക്രീൻ ആണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. 3000 നിറ്റ്‌സ് പീക്ക് തെളിച്ചവും 1-120Hz വേരിയബിൾ റീഫ്രഷ് റെയ്റ്റും ഈ സ്ക്രീനിന്റെ പ്രത്യേകതയാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആയിരിക്കും ഷവോമി 14 അൾട്ര പ്രവർത്തിക്കുന്നത്.

4 തലമുറ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും 5 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ ഫോണിനായി ഷവോമി വാ​ഗ്ദാനം ചെയ്യുന്നു. 16GB LPDDR5X റാം, 512GB UFS 4.0 സ്‌റ്റോറേജ് എന്നിവയുള്ള സ്‌നാപ്ഡ്രാഗൺ 8 Gen 3 ആണ് ഷവോമി 14 അൾട്രയ്ക്ക് കരുത്ത് നൽകുന്നത്. ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാനായി 4000mm² Dual-Channel IceLoop കൂളിംഗ് സിസ്റ്റവും നിർമ്മാതാക്കൾ ഈ ഫോണിനായി ഒരുക്കിയിരിക്കുന്നു.

ഷവോമി 14 അൾട്ര ആ​ഗോളതലത്തിൽ പുറത്തിറക്കി

MOST READ: നിങ്ങളുടെ ഫോൺ ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയും; ഈ ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കുക

നേരത്തെ സൂചിപ്പിച്ചത് പോലെ ഫോണിന്റെ നാല് ക്യാമറകളും 50 എംപിയാണ്. ഇതിൽ Sony LYT-900 സെൻസറോട് കൂടി വരുന്ന ലെൻസാണ് പ്രൈമറി ക്യാമറ. അൾട്രാ വൈഡ് ക്യാമറ, 3.2 X ടെലിഫോട്ടോ ക്യാമറ, 5 X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് മറ്റ് ക്യാമറകൾ. 32എംപി OmniVision OV32B40 ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നു. 5300 mAh മികച്ച ബാറ്ററിയും ഈ ഫോണിന് അവകാശപ്പെടാനുണ്ട്.

90W വയർഡ് ചാർജിംഗ്, 80W വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയെ ഈ ബാറ്ററി പിന്തുണയ്ക്കുന്നതായിരിക്കും. ഫോണിന്റെ ബാറ്ററിയെ സംരക്ഷിക്കാനായി ഷവോമി Surge P2 ചാർജിംഗ് ചിപ്‌സെറ്റ്, ഷവോമി Surge G1 ബാറ്ററി മാനേജ്‌മെൻ്റ് ചിപ്‌സെറ്റ് എന്നിവയും ഈ ഫോണിൽ ഷവോമി നൽകിയിരിക്കുന്നു. ഫോട്ടോ​ഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ഷവോമിയുടെ ഒരു ക്യാമറാ കിറ്റും ഈ ഫോണിനായി കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

മാർച്ച് 4ന് ആയിരിക്കും ഈ ഫോൺ ഷവോമി ഇന്ത്യയിൽ അവതരിപ്പിക്കുക. കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളിൽ വീഗൻ ലെതർ ഫിനിഷോടുകൂടിയാണ് ഷവോമി തങ്ങളുടെ 14 അൾട്ര ആ​ഗോളതലത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ഫോണിന്റെ 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,499.99 യൂറോ (ഏകദേശം 1,34,720 രൂപ) ആണ് വില. ഈ ഫോണിനായുള്ള ക്യാമറാ കിറ്റിന് 199.99 യൂറോയും (ഏകദേശം 17,960 രൂപ) വില വരുന്നു.

അതേ സമയം ചൈനയിൽ ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 16 ജിബി റാം 1 ടിബി സ്റ്റോറേജ് ഏന്നിവയും ഇവർ പുറത്തിറക്കിയിരുന്നു. ഇവയുടെ വില യഥാക്രമം 6,499 യുവാൻ (ഏകദേശം 74,800 രൂപ), 7,799 യുവാൻ (89,800 രൂപ) എന്നിങ്ങനെയാണ്. എന്നാൽ‌ ഇന്ത്യയിലെ നികുതി കൂടി ചേരുമ്പോൾ ഇന്ത്യൻ വിപണിയിൽ ഷവോമി 14 അൾട്രയുടെ വില ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Xiaomi 14 Ultra has been made with camera features at the fore. The company has provided a 50MP sensor for all the four cameras of the phone. The phone boasts a 6.78-inch 2K Custom C8 AMOLED LTPO screen. Xiaomi 14 Ultra will run on Android 14 based Hyper OS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X