ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഷവോമി വിപ്ലവം, കമ്പനി വിറ്റഴിച്ചത് 10 കോടി ഫോണുകൾ

|

അഞ്ച് വർഷം മുമ്പാണ് ചൈനിസ് സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയായ ഷവോമി ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ വിപണി കണ്ടറിഞ്ഞ് പ്രൊഡക്ടുകൾ പുറത്തിറക്കി ഷവോമി ഇക്കാലയളവിൽ ഉണ്ടാക്കിയത് വലീയ നേട്ടമാണ്. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത ഫോണുകളുടെ എണ്ണം പത്ത് കോടി കടന്നതായി കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചു. റിസെർച്ച് സ്ഥാപനമായ IDC യുടെ കണക്കുകൾ മുൻനിർത്തിയാണ് കമ്പനി തങ്ങളുടെ കയറ്റുമതി വിവരം പുറത്തുവിട്ടത്.

മുൻനിരയിൽ
 

കഴിഞ്ഞ എട്ട് പാദങ്ങളിലെ സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ പട്ടികയിൽ മുൻനിരയിൽ തുടരുന്ന കമ്പനിയാണ് ഷവോമി. ഷവോമിയുടെ ബഡ്ജറ്റ് സ്മാർട്ട്ഫോൺ സീരിസുകളായ റെഡ്മി, റെഡ്മി നോട്ട് എന്നിവയാണ് കമ്പനിയെ ഇന്ത്യൻ വിപണി കീഴടക്കാൻ സഹായിച്ചത്. ഇപ്പോഴും മികച്ച പ്രതികരണമാണ് റെഡ്മി സീരിസുകൾക്ക് ഇന്ത്യൻ മാർക്കറ്റിൽ ലഭിക്കുന്നത്.

തെളിയിക്കപ്പെട്ടത് ആളുകളുടെ സ്നേഹം

ഇപ്പോൾ പുറത്തുവന്ന ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യപ്പെട്ട ഫോണുകളുടെ കണക്ക് തെളിയിക്കുന്നത് എംഐ ഇന്ത്യയിലെത്തിയതുമുതൽ ഒപ്പം നിന്ന കോടിക്കണക്കിന് ആളുകളുടെ സ്നേഹമാണെന്ന് ഷവോമി വൈസ് പ്രസിഡൻറ് മനു ജെയിൻ പറഞ്ഞു. തങ്ങൾക്ക് മുൻപും ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ കമ്പനികളുണ്ട്, അവരിപ്പോഴും ഷവോമി ഉണ്ടാക്കിയ നേട്ടത്തിനടുത്ത് എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രധാന നേട്ടം

ഇന്ത്യയിലേക്ക് മാത്രമായി 10 കോടി സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുക എന്നത് ഷവോമിയുടെ വളർച്ചയിലെ സുപ്രധാന നേട്ടമാണ്. ലോകത്തെമ്പാടും നിരവധി വിപണികൾ ഇതുപോലെ ഷവോമിക്ക് ഉണ്ട്. കഴിഞ്ഞവർഷം പത്ത് മാസം കൊണ്ട് കമ്പനി ഇന്ത്യയടക്കം ലോകത്തെമ്പാടുമുള്ള മാർക്കറ്റുകളിലേക്ക് കയറ്റി അയച്ചത് 10 മില്ല്യൺ ഹാൻഡ് സെറ്റുകളാണ്. അതും കമ്പനിയുടെ റെക്കോഡ് നേട്ടമായിരുന്നു.

ആദ്യ രണ്ടുവർഷം ഓൺലൈനിലൂടെ
 

ചൈനിസ് മാർക്കറ്റിൽ ശക്തരായ എതിരാളികൾ ഉയർന്നുവരുന്ന കാലത്താണ് ഷവോമി ഇന്ത്യൻ വിപണിയിലെത്തുന്നത്. ആദ്യ രണ്ടുവർഷം ഇന്ത്യയിൽ ഓൺലൈനിലൂടെ മാത്രമായിരുന്നു ഷവോമിയുടെ സ്മാർട്ട്ഫോണുകൾ ലഭ്യമായിരുന്നത്. പിന്നീട് ഇന്ത്യൻ വിപണി വ്യക്തമായി മനസ്സിലാക്കി സ്റ്റോറുകളും മറ്റും സ്ഥാപിച്ച് ഷവോമി പ്രതീക്ഷയ്ക്കപ്പുറമുള്ള വളർച്ച സ്വന്തമാക്കി.

10,000 സ്റ്റോറുകൾ സ്ഥാപിക്കും

ഈ വർഷം അവസാനിക്കുന്നതോടെ ഇന്ത്യയിലുടനീളം 10,000 സ്റ്റോറുകൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞമാസം ഷവോമി പ്രഖ്യാപിച്ചിരുന്നു. വിൽപ്പനയിൽ പകുതിയോളം തന്നെ വർദ്ധനവുണ്ടാക്കാൻ സ്റ്റോറുകൾ സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഷവോമി പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനൊപ്പം ഇന്ത്യയിൽ 20,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

അനവധി ഹാർഡ് വെയർ പ്രൊഡക്ടുകളും

സ്മാർട്ട്ഫോണുകൾക്കൊപ്പം അനവധി ഹാർഡ് വെയർ പ്രൊഡക്ടുകളും ഷവോമി ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. കൂടാതെ ലോക്കൽ മാർക്കറ്റിലേക്കായി സോഫ്റ്റ് വെയർ സർവ്വീസുകളും സ്റ്റാർട്ടപ്പുകൾക്കായി ഇൻവസ്റ്ററായും ഷവോമി പ്രവർത്തിക്കുന്നുണ്ട്. ലോക്കൽ സോഷ്യൽ നെറ്റ് വർക്കായ ഷെയർചാറ്റ്, ക്രേസി ബി, സെസ്റ്റ് മണി, ഹംഗാമയുടെ എൻറർടൈൻമെൻറ് ആപ്പ് എന്നിവയ്ക്കെല്ലാം ഇൻവെസ്റ്ററായി സഹായം നൽകുന്നതും ഷവോമിയാണ്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കായി ഇനിയും പണം ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

കൂടുതൽ മോഡലുകളും ഡിവൈസുകളും  വിപണിയിൽ

ഇന്ത്യൻ ഉപഭോക്താക്കൾക്കായി കൂടുതൽ മോഡലുകളും ഡിവൈസുകളും വിപണിയിലെത്തിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഷവോമിക്ക് ഇന്ത്യയിൽ വെല്ലുവിളി ഉയർത്തുന്ന എതിരാളി സാംസങ്ങാണ്. കൂടുതൽ മോഡലുകൾ ബഡ്ജറ്റ് കാറ്റഗറിയിൽ പുറത്തിറക്കിയും മാർക്കറ്റിങിൽ കൂടുതൽ പണം ചിലവഴിച്ചുമാണ് സാംസങ് ഷവോമിയെ നേരിടുന്നത്. എന്നാൽ മാർക്കറ്റിങ്ങിനായി കുറച്ച് തുക ചിലവഴിച്ചുകൊണ്ട് തന്നെ ഷവോമി വിപണിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Most Read Articles
Best Mobiles in India

English summary
Xiaomi said on Friday it has shipped over 100 million smartphones in India, its most important market, since beginning operations in the nation five years ago. The company cited figures from research firm IDC in its claim.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X