ഷവോമി സ്മാർട്ട്ഫോണുകൾക്ക് വീണ്ടും വില കൂട്ടി, ഇത്തവണ വില വർധന 6 റെഡ്മി ഫോണുകൾക്ക്

|

ഷവോമി തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് വീണ്ടും വില വർധിപ്പിച്ചു. ആറ് റെഡ്മി സ്മാർട്ട്ഫോണുകൾക്കാണ് ഷവോമി ഇത്തവണ വില വർധിപ്പിച്ചിരിക്കുന്നത്. റെഡ്മി 9, റെഡ്മി 9 പവർ, റെഡ്മി 9 പ്രൈം, റെഡ്മി 9ഐ, റെഡ്മി നോട്ട് 10ടി 5ജി, റെഡ്മി നോട്ട് 10എസ് എന്നിവയ്ക്കാണ് ഇന്ത്യയിൽ വില കൂട്ടിയിരിക്കുന്നത്. ഇതിൽ റെഡ്മി 9ഐ സ്മാർട്ട്ഫോണിന് 300 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. മറ്റെല്ലാ ഡിവൈസുകൾക്കും 500 രൂപ വീതം വർധിപ്പിച്ചു. ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ റെഡ്മി 9 സീരിസിലെ ഫോണുകൾക്ക് വലി വർധിപ്പിക്കുന്നതിലൂടെ ഷവോമി വലിയ ലാഭമാണ് ലക്ഷ്യമിടുന്നത്.

 

റെഡ്മി

അടുത്തിടെ റിയൽമിയും ഇന്ത്യയിൽ സ്മാർട്ടഫോണുകൾക്ക് വില വർധിപ്പിച്ചിരുന്നു. ആറ് റെഡ്മി ഫോണുകളുടെയും പുതുക്കിയ വില ഫ്ലിപ്പ്കാർട്ട്, എംഐ.കോം, ആമസോൺ എന്നിവയിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ വലിയ വിപണി വിഹിതത്തോടെ ആധിപത്യം തുടരുന്ന ഷവോമി സ്മാർട്ട്ഫോണുകൾക്ക് അടിക്കടി വില വർധിപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ. ലോഞ്ച് സമയത്തും ആദ്യത്തെ കുറച്ച് വിൽപ്പനയിലും ചെറിയ വിലയ്ക്ക് വിൽപ്പന നടത്തിയ ഡിവൈസുകൾക്ക് പിന്നീട് വില വർധിപ്പിച്ച് കൂടുതൽ ലാഭമുണ്ടാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

റെഡ്മി 9: വില

റെഡ്മി 9: വില

റെഡ്മി 9 സ്മാർട്ട്ഫോണിന്റെ പുതുക്കിയ വില അനുസരിച്ച് ഈ ഡിവൈസിന്റെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് ഇപ്പോൾ ഇന്ത്യയിൽ 9,499 രൂപയാണ് വില. നേരത്തെ ഈ വേരിയന്റിന് 8,999 രൂപയായിരുന്നു വില. 500 രൂപയുടെ വർധനവാണ് ഈ ഡിവൈസിന് ലഭിച്ചിരിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് നിലവിൽ വില വർധിപ്പിച്ചിട്ടില്ല. ഈ ഡിവൈസിന് 9,999 രൂപ വിലയുണ്ട്.

റെഡ്മി 9 പവർ: വില
 

റെഡ്മി 9 പവർ: വില

റെഡ്മി 9 പവർ സ്മാർട്ട്ഫോണിനും 500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് 11,499 രൂപയാണ് ഇപ്പോൾ വില. നേരത്തെ ഈ മോഡലിന് 10,999 രൂപയായിരുന്നു വില. 4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വേരിയന്റിനും 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വേരിയന്റിനും വില വർധിപ്പിച്ചിട്ടില്ല. ഇതിൽ 4ജിബി റാം മോഡലിന് 11,999 രൂപയും 6ജിബി റാം മോഡലിന് 13,499 രൂപയുമാണ് വില.

റെഡ്മി 9 പ്രൈം: വില

റെഡ്മി 9 പ്രൈം: വില

റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള മോഡലിന് 500 രൂപയാണ് ഷവോമി വർധിപ്പിച്ചിരിക്കുന്നത്. 9,999 രൂപ വിലയുണ്ടായിരുന്ന ഈ മോഡലിന് ഇനി 10,499 രൂപ നൽകേണ്ടി വരും. ഡിവൈസിന്റെ 4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് മോഡലിന് വില വർധിപ്പിച്ചിട്ടില്ല. 11,999 രൂപയാണ് ഈ ഡിവൈസിന്റെ വില.

റെഡ്മി 9ഐ: വില

റെഡ്മി 9ഐ: വില

റെഡ്മി 9ഐ സ്മാർട്ട്ഫോണിന് ഷവോമി 300 രൂപയാണ് കൂട്ടിയിരിക്കുന്നത്. 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് നേരത്തെ 8,499 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസിന് 8,799 രൂപ നൽകണം. 4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് വില വർധിപ്പിച്ചിട്ടില്ല. ഈ ഡിവൈസ് ഇപ്പോഴും 9,299 രൂപയ്ക്ക് ലഭ്യമാകും.

റെഡ്മി നോട്ട് 10ടി 5ജി: വില

റെഡ്മി നോട്ട് 10ടി 5ജി: വില

റെഡ്മി നോട്ട് 10 സീരിസിലെ രണ്ട് ഡിവൈസുകൾക്കാണ് ഷവോമി വില വർധിപ്പിച്ചിരിക്കുന്നത്. ഇതിൽ റെഡ്മി നോട്ട് 10ടി 5ജിക്ക് 500 രൂപയാണ് കൂട്ടിയത്. ഈ സ്മാർട്ട്ഫോണിന്റെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയാണ് ഇപ്പോൾ നൽകേണ്ടത്. നേരത്തെ ഈ ഡിവൈസിന് 14,499 രൂപയായിരുന്നു വില. റെഡ്മി നോട്ട് 10ടിയുടെ 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനും വില കൂട്ടിയിട്ടുണ്ട്. നേരത്തെ 16,499 രൂപ വിലയുണ്ടായിരുന്ന ഈ ഡിവൈസിന് ഇപ്പോൾ 16,999 രൂപയാണ് വില.

റെഡ്മി നോട്ട് 10എസ്: വില

റെഡ്മി നോട്ട് 10എസ്: വില

റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന്റെ 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇപ്പോൾ 16,499 രൂപയാണ് വില. നേരത്തെ ഈ ഡിവൈസ് 15,999 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇപ്പോഴും 14,999 രൂപ തന്നെയാണ് വില.

Most Read Articles
Best Mobiles in India

English summary
Xiaomi has again increased the price of their smartphones. Xiaomi has increased the price of six Redmi smartphones this time. The price has been increased for four Redmi 9 series smartphones and two Redmi Note 10 series phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X