റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന് നാലാം തവണയും വില വർധിപ്പിച്ചു
റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾ മാർച്ചിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 മാക്സ് എന്നീ ഡിവൈസുകളാണ് ഈ സീരിസിൽ ഉണ്ടായിരുന്നത്. ഇതിൽ റെഡ്മി നോട്ട് 10ന് വില വർധിപ്പിച്ചിരിക്കുകയാണ്. ഇത് ആദ്യമായിട്ടല്ല റെഡ്മി നോട്ട് 10ന് വില വർധിക്കുന്നത്. എൻട്രിലെവൽ സ്മാർട്ട്ഫോണായി വിപണിയിലെത്തിയ ഈ ഡിവൈസിന് ഏപ്രിലിൽ 500 രൂപ വർധിച്ചിരുന്നു. ജൂണിൽ ഈ സ്മാർട്ട്ഫോണിന്റെ 6ജിബി റാം വേരിയന്റിന് മാത്രം 500 രൂപ വർധിപ്പിച്ചു.

ഷവോമി റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന് 4 ജിബി റാം, 6 ജിബി റാം എന്നീ രണ്ട് വേരിയന്റുകളുടെയും വില ജൂൺ അവസാനം വീണ്ടും വർധിപ്പിച്ചിരുന്നു. 500 രൂപ തന്നെയാണ് ആ തവണയും വർധിപ്പിച്ചത്. ഇപ്പോഴിതാ ഷവോമി ഈ ഡിവൈസിന്റെ വില നാലാം തവണയും വർധിപ്പിച്ചിരിക്കുകയാണ്. 500 രൂപ തന്നെയാണ് ഇത്തവണയും വർധിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം റെഡ്മി നോട്ട് 10ടി സ്മാർട്ട്ഫോണിന്റെ വിലയും കമ്പനി വർധിപ്പിച്ചിട്ടുണ്ട്.

റെഡ്മി നോട്ട് 10: വിലവർധന
ഇത് നാലാം തവണയാണ് റെഡ്മി നോട്ട് 10ന് ഇന്ത്യയിൽ വില വർധിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണിന്റെ 4 ജിബി റാം മോഡലിനും 6 ജിബി റാം മോഡലിനും വില വർധന ലഭിച്ചു. നേരത്തെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്‌ഷന് 12,999 രൂപയായിരുന്നു വില. ഇപ്പോൾ മോഡലിന്റെ വില 13,499 രൂപയാണ്. ഇതുപോലെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് നേരത്തെ 14,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസ് വാങ്ങാൻ 15,499 രൂപ നൽകേണ്ടി വരും. പുതുക്കിയ വില ഷവോമി ഇന്ത്യയുടെ വെബ്സൈറ്റിലും ആമസോൺ ഇന്ത്യയിലും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

റെഡ്മി നോട്ട് 10ടി 5ജി: വിലവർധന
റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിന്റെ രണ്ട് വേരിയന്റുകൾക്കും ഷവോമി വില വർധിപ്പിച്ചിട്ടുണ്ട്. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് നേരത്തെ 13,999 രൂപയായിരുന്നു വില. ഇപ്പോൾ ഇതിന് 14,499 രൂപ നൽകണം. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസ് വാങ്ങാൻ 16,499 രൂപ നൽകേണ്ടി വരും.

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, ഒക്ട-കോർ ഡൈമെൻസിറ്റി 700 എസ്ഒസി, 48 എംപി പ്രൈമറി സെൻസർ, 2 എംപി സെക്കൻഡറി ഡെപ്ത് സെൻസർ, 2എംപി മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 500mAh ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ.

വില വർധിക്കാനുള്ള കാരണം
ഷവോമി ജൂലൈ 1 മുതൽ രാജ്യത്തെ തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോണുകളുടെ വില വർദ്ധിപ്പിക്കുന്നുണ്ട്. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കോവിഡ് -19 പാൻഡെമിക് സമയത്ത് സ്മാർട്ട്ഫോൺ നിർമ്മിക്കാൻ ആവശ്യമായ ഘടകങ്ങളുടെ ലഭ്യത കുറഞ്ഞതുമാണ് വിലവർദ്ധനവിന് കാരണം. ഇതേ കാരണങ്ങൾ കൊണ്ട് സ്മാർട്ട് ടിവികൾക്കും വില വർധനയുണ്ടാകുമെന്ന് റെഡ്മി നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








