റെഡ്മിയുടെ അടുത്ത സ്മാർട്ട്ഫോണിൽ ISROയുടെ സാങ്കേതികവിദ്യയും

|

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ മുൻനിരയിലുള്ള ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. ഷവോമിയുടെ സബ് ബ്രാന്റായ റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ആവശ്യമുള്ള മാറ്റങ്ങളോടെയാണ് ഓരോ റെഡ്മി സ്മാർട്ട്ഫോണും രാജ്യത്ത് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ സാങ്കേതിക വിദ്യയെ കൂടി ഉൾപ്പെടുത്തി പുതിയ സ്മാർട്ട്ഫോൺ നിർമ്മിക്കാനൊരുങ്ങുകയാണ് കമ്പനി.

 

ഇസ്രോ

ഇന്ത്യൻ സ്പേസ് റിസെർച്ച് ഓർഗനൈസേഷന്റെ (ഇസ്രോ) നാവിഗേഷൻ സാങ്കേതിക വിദ്യയാണ് വരാനിരിക്കുന്ന റെഡ്മി സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്താനിരിക്കുന്നത്. നാവിക് എന്ന പേരിലാണ് ഇസ്രോ വികസിപ്പിച്ചെടുത്ത നാവിഗേഷൻ സംവിധാനം അറിയപ്പെടുന്നത്. നാവിക് സംവിധാനത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന നാവിഗേഷൻ സവിശേഷതകൾ പുറത്തിറക്കാനിരിക്കുന്ന സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്ന് ഷവോമി പ്രഖ്യാപിച്ചു.

ജിപിഎസ്

ഇന്ത്യയുടെ പ്രാദേശിക ജിയോ പൊസിഷനിംഗ് സിസ്റ്റമാണ് നാവിക്. ഇത് ഇന്ത്യയിൽ കൃത്യമായ സ്ഥാനവും ഇന്ത്യയ്ക്ക് ചുറ്റും 1,500 കിലോമീറ്ററും വിസ്തൃതിയിലും വ്യാപിച്ച് കിടക്കുന്ന ജിപിഎസ് സംവിധാനമാണ്. ഇസ്രോയുടെ അത്യാധുനിക ജിയോ പൊസിഷനിംഗ് സാങ്കേതികത അഭിമാനാർഹമാണെന്നും ഇത് വരാനിരിക്കുന്ന നിരവധി ഷവോമി ഡിവൈസുകളിൽ ഉൾപ്പെടുത്തുമെന്നും ഷവോമി ഇന്ത്യയുടെ എംഡി മനു കുമാർ ജെയിൻ പറഞ്ഞു.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പുറത്തിറങ്ങുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്

ഇസ്രോ നാവിക് സിസ്റ്റം ഉള്ള ഷവോമി സ്മാർട്ട്ഫോൺ ഉടൻ
 

ഇസ്രോ നാവിക് സിസ്റ്റം ഉള്ള ഷവോമി സ്മാർട്ട്ഫോൺ ഉടൻ

പുതിയ റേഞ്ച് ക്വാൽകോം ചിപ്‌സെറ്റുകൾ ഉപയോഗിച്ച് ഇസ്രോയുടെ നാവിക് സംവിധാനം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും ഈ വർഷം തന്നെ അവ ഷവോമി സ്മാർട്ട്‌ഫോണുകളിലേക്ക് കൂട്ടിച്ചേർക്കുമെന്നും കമ്പനി അറിയിച്ചു. ഷവോമി പുറത്തിറക്കുന്ന അടുത്ത റെഡ്മി സ്മാർട്ട്ഫോണിൽ നാവിക് സപ്പോർട്ട് നൽകുമെന്നും മനു കുമാർ ജെയിൻ വ്യക്തമാക്കി.

ഇന്ത്യയുടെ സ്വന്തം ജിപിഎസ്

ഇന്ത്യയുടെ സ്വന്തം ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ ഡിവൈസായി റെഡ്മിയുടെ സ്മാർട്ട്ഫോൺ മാറുമെന്ന് ഷവോമി എക്സിക്യൂട്ടീവ് പറഞ്ഞു. നാവിക് സപ്പോർട്ടുള്ള റെഡ്മി സ്മാർട്ട്ഫോണിന്റെ പേര് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. ചൈനീസ് സ്ഥാപനത്തിൽ നിന്നുള്ള അടുത്ത തലമുറ റെഡ്മി നോട്ട് സീരീസ് ഡിവൈസുകളിൽ നാവിക് പൊസിഷനിംഗ് സിസ്റ്റം സപ്പോർട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്

റെഡ്മി നോട്ട്

റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 5 സീരീസ് എന്നീ സ്മാർട്ട്ഫോണുകൾ ഷവോമി പുറത്തിറക്കിയത് ഫെബ്രുവരി മാസത്തിലാണ്. അതുകൊണ്ട് തന്നെ ഷവോമിയുടെ വരാനിരിക്കുന്ന റെഡ്മി നോട്ട് 9 ഉടനെ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ഇതുവരെ പുറത്ത് വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാവിക് ജിപിഎസ് സംവിധാനം സപ്പോർട്ട് ചെയ്യുന്ന ഷവോമിയുടെ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലായിരിക്കണം.

കൂടുതൽ വായിക്കുക: തോൽക്കാൻ മനസില്ലാതെ എച്ച്ടിസി, ഈ വർഷം 5ജി സ്മാർട്ട്ഫോണിലൂടെ തിരികെ വരുംകൂടുതൽ വായിക്കുക: തോൽക്കാൻ മനസില്ലാതെ എച്ച്ടിസി, ഈ വർഷം 5ജി സ്മാർട്ട്ഫോണിലൂടെ തിരികെ വരും

റെഡ്മി

ഈ വർഷം പുറത്തിറക്കുമെന്ന് റെഡ്മി പ്രഖ്യാപിച്ച നാവിക് സംവിധാനം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോൺ റെഡ്മി നോട്ട് 9 ആയിരിക്കാനും സാധ്യത കൂടുതലാണ്. നാവിക്, ബ്ലൂടൂത്ത് 5.1, വൈ-ഫൈ 6 എന്നിവ സപ്പോർട്ട് ചെയ്യുന്ന സ്നാപ്ഡ്രാഗൺ 720 ജി, സ്നാപ്ഡ്രാഗൺ 662, സ്നാപ്ഡ്രാഗൺ 460 എന്നീ ചിപ്പുകൾ ക്വാൽകോം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ക്വാൽകോമിന്റെ ലോവർ മിഡ് റേഞ്ച് വിഭാഗത്തിൽ വരുന്ന ചിപ്പ്സെറ്റാണ് സ്‌നാപ്ഡ്രാഗൺ 720 ജി. ഇതേ വിഭാഗത്തിലാണ് നോട്ട് 9 സീരീസും വരുന്നത്. അതുകൊണ്ട് നോട്ട് 9 സീരിസ് അധികം വൈകാതെ പുറത്തിറങ്ങിയേക്കും.

നാവിക് സിസ്റ്റം

നാവിക് സിസ്റ്റം

നാവിക് സിസ്റ്റം എന്നത് പ്രധാനമായും സൂചിപ്പിക്കുന്നത് ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർ‌എൻ‌എസ്എസ്) ആണ്. ഇന്ത്യയിൽ കൃത്യമായ സ്ഥാനം നൽകുന്നതിനായുള്ള നാവിഗേഷൻ ഉപഗ്രഹങ്ങളുടെ ഒരു ശേഖരമാണ് ഇത്. ഏഴ് ഉപഗ്രഹങ്ങൾ, ഇന്ത്യൻ സമുദ്രത്തിന് മുകളിലുള്ള മൂന്ന് ജിയോസ്റ്റേഷണറി ഭ്രമണപഥങ്ങൾ, നാല് ജിയോസിൻക്രണസ് ഭ്രമണപഥം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ സംവിധാനം. NavIC ജി‌പി‌എസിന് സമാനമാണ്. 20 മീറ്ററോളം മികച്ച സ്ഥല കൃത്യത നൽകാൻ ഈ സംവിധാനത്തിന് കഴിയും.

കൂടുതൽ വായിക്കുക: 5ജിയും ബേസൽലസ് സ്ക്രീനുമായി റെഡ്മി കെ30 പ്രോ മാർച്ചിൽ പുറത്തിറങ്ങുംകൂടുതൽ വായിക്കുക: 5ജിയും ബേസൽലസ് സ്ക്രീനുമായി റെഡ്മി കെ30 പ്രോ മാർച്ചിൽ പുറത്തിറങ്ങും

Best Mobiles in India

English summary
Chinese electronics major, Xiaomi announced on Tuesday that it would bring Indian Space Research Organisation’s (ISRO) NavIC navigation technology to its smartphones. Navigation with Indian Constellation or NavIC is India’s regional geo-positioning system designed which provides accurate positioning in India as well as 1,500 km around India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X