ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിച്ച് ഷവോമി, സാംസങ് രണ്ടാം സ്ഥാനത്ത്

|

ഈ വർഷത്തിന്റെ രണ്ടാം പാദത്തിലും ഷവോമി ഇന്ത്യൻ സമാർട്ട്ഫോൺ വിപണിയിലെ ഏറ്റവും വലിയ കമ്പനിയായി തുടരുന്നു. 28 ശതമാനം വിപണി വിഹിതവുമായാണ് ഷവോമി ഇത്തവണയും തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്. ഇതിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് സാംസങ്. മൂന്നാം സ്ഥാനത്ത് വിവോയും നാലാം സ്ഥാനത്ത് റിയൽമിയും അഞ്ചാം സ്ഥാനത്ത് ഓപ്പോയും ഉണ്ട്. ആദ്യത്തെ അഞ്ച് സ്മാർട്ട്ഫോൺ കമ്പനികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സാംസങ് ഒഴികെ മറ്റെല്ലാം ചൈനീസ് കമ്പനികളാണ്.

 

റെഡ്മി

റെഡ്മി 9 സീരീസും റെഡ്മി നോട്ട് 10 സീരീസുമാണ് ഷവോമിയുടെ നേട്ടത്തിന് പ്രധാന കാരണമായത്. ഈ സീരിസുകളിലെ ഡിവൈസുകൾ ഇന്ത്യയിൽ വൻതോതിൽ വിറ്റഴിക്കപ്പെട്ടു. സാംസങിന് രണ്ടാം സ്ഥാനം നഷ്ടപ്പെടാതെ സംരക്ഷിച്ചതിൽ ഗാലക്‌സി എം സീരീസ്, ഗാലക്സി എഫ് സീരീസ് എന്നിവുടെ വിൽപ്പന പ്രദാന പങ്ക് വഹിച്ചു. കൌണ്ടർ‌പോയിന്റിലെ മാർക്കറ്റ് മോണിറ്റർ സർവ്വീസിന്റെ പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിൽപ്പന പ്രതിവർഷം 82 ശതമാനം വർധിച്ച് ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ 33 ദശലക്ഷം യൂണിറ്റിലെത്തി.

ടോക്കിയോ ഒളിമ്പിക്സിൽ ചിത്രങ്ങൾ പകർത്താൻ നിക്കോണിന്റെ വമ്പൻ ക്യാമറ ശേഖരംടോക്കിയോ ഒളിമ്പിക്സിൽ ചിത്രങ്ങൾ പകർത്താൻ നിക്കോണിന്റെ വമ്പൻ ക്യാമറ ശേഖരം

വിപണി

കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ മൂർധന്യത കണ്ട കാലയളവ് കൂടിയാണ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദം. ഈ കാലയളവിൽ വിപണിയിൽ തുടർച്ചയായി 14 ശതമാനം ഇടിവുണ്ടായിരുന്നു. പക്ഷേ ഇടിവ് പ്രതീക്ഷിച്ചതിലും കുറവായിരുന്നു. ഓൺലൈൻ വിൽപ്പനയെക്കാൾ കൂടുതൽ രണ്ടാം തരംഗത്തിലെ ലോക്ക്ഡൌൺ ഓഫ്‌ലൈൻ കേന്ദ്രീകൃത വിൽപ്പനയെ ബാധിച്ചു. ഓൺലൈനിൽ ശ്രദ്ധ കൊടുക്കുന്ന സ്മാർട്ട്ഫോൺ ബ്രാന്റുകളെ അതുകൊണ്ട് തന്നെ ലോക്ക്ഡൌൺ സാരമായി ബാധിച്ചില്ല.

പ്രീമിയം വിഭാഗത്തിലും ഷവോമി കരുത്ത് കാട്ടി
 

പ്രീമിയം വിഭാഗത്തിലും ഷവോമി കരുത്ത് കാട്ടി

വില കുറഞ്ഞ റെഡ്മി 9 സീരീസ്, റെഡ്മി നോട്ട് 10 സീരീസ് എന്നിവയാണ് ഷവോമിയെ ഒന്നാം നമ്പർ സ്മാർട്ട്ഫോൺ കമ്പനിയാക്കി മാറ്റിയത്. റെഡ്മി 9എ, റെഡ്മി 9 പവർ, റെഡ്മി നോട്ട് 10, റെഡ്മി 9 എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകളിൽ ആദ്യത്തെ നാല് ഡിവൈസുകൾ. ഇതിൽ ആദ്യ മൂന്ന് മോഡലുകൾ ഒരു ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റവയാണ്. കഴിഞ്ഞ മൂന്ന് പാദങ്ങളിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലാണ് റെഡ്മി 9എ.

നേട്ടം കൊയ്ത് ആപ്പിൾ, കഴിഞ്ഞ പാദത്തിൽ ഉണ്ടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭംനേട്ടം കൊയ്ത് ആപ്പിൾ, കഴിഞ്ഞ പാദത്തിൽ ഉണ്ടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം

ബജറ്റ്, മിഡ്റേഞ്ച്

ബജറ്റ്, മിഡ്റേഞ്ച് വിഭാഗങ്ങളിൽ കാലങ്ങളായി ആധിപത്യം തുടരുന്ന ഷവോമിയുടെ ഇത്തവണത്തെ ഏറ്റവും വലിയ നേട്ടം പ്രീമിയം, അൾട്രാ പ്രീമിയം വിഭാഗങ്ങളിലും മികച്ച പെർഫോമൻസ് കാഴ്ച്ചവച്ചു എന്നതാണ്. കമ്പനി ഏപ്രിലിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ എംഐ 11 അൾട്ര പുറത്തിറക്കിയിരുന്നു. ഇതിനൊപ്പമുള്ള എംഐ 11 സീരിസിലെ മറ്റ് ഡിവൈസുകളും ഇന്ത്യയിൽ ധാരാളം വിറ്റഴിച്ചു. പ്രീമിയം വിഭാഗത്തിൽ എക്കാലത്തെയും ഉയർന്ന നേട്ടമാണ് ഷവോമി ഇത്തവണ ഉണ്ടാക്കിയിരിക്കുന്നത്. ഈ വിഭാഗത്തിലെ വിപണി വിഹിതത്തിൽ 7 ശതമാനത്തിലധികം ഷവോമി നേടി.

പോക്കോ

ഷവോമിക്ക് കീഴിൽ തന്നെ ആണെങ്കിലും പോക്കോ സ്വതന്ത്രമായ ബ്രാന്റായി മാറിയിട്ട് ഒരു വർഷത്തിലേറെയായി. പോക്കോ എം3, പോക്കോ എക്സ്3 പ്രോ എന്നിവയുൾപ്പെടെ നിരവധി പുതിയ സ്മാർട്ട്‌ഫോണുകൾ കമ്പനി രാജ്യത്ത് അവതരിപ്പിച്ചു. ഇത് വർഷത്തിൽ 480 ശതമാനം വളർച്ചയാണ് നേടിയത്. ബജറ്റ് വിഭാഗത്തിൽ പോക്കോയ്ക്ക് ആവശ്യക്കാർ വർദ്ധിച്ചിട്ടുണ്ട്. പോക്കോ എം3, പോക്കോ സി3, പോക്കോ എക്സ്3 പ്രോ എന്നിവയാണ് കമ്പനിയുടെ ജനപ്രീയ ഡിവൈസുകൾ.

വാട്സ്ആപ്പ് ആർകൈവ്ഡ് ചാറ്റ് ഓപ്ഷനിൽ പുതയ മാറ്റങ്ങൾ കൊണ്ടുവന്നുവാട്സ്ആപ്പ് ആർകൈവ്ഡ് ചാറ്റ് ഓപ്ഷനിൽ പുതയ മാറ്റങ്ങൾ കൊണ്ടുവന്നു

Best Mobiles in India

English summary
Xiaomi continues to be the largest company in the Indian smartphone market in the second quarter of this year. Xiaomi has a market share of 28%. Samsung is in second place.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X