Home
Mobile

ഈ വർഷവും സ്മാർട്ട്ഫോൺ വിപണിയിൽ ഷവോമി ആധിപത്യം, രണ്ടാം സ്ഥാനത്ത് സാംസങ്

2021ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്‌ഫോണുകൾ വിറ്റഴിച്ച കമ്പനിയെന്ന നേട്ടം ഷവോമിക്ക്. ഷവോമി ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയിൻ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. രാജ്യത്ത് തുടർച്ചയായി പതിനഞ്ച് പാദങ്ങളലായി ഷവോമി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഷവോമിയ്ക്ക് ഇന്ത്യയിൽ 27.2 ശതമാനം വിപണി വിഹിതം ലഭിച്ചതായി ഐഡിസി റിപ്പോർട്ട് ഉദ്ധരിച്ച് ജെയിൻ വ്യക്തമാക്കി. ആഗോളതലത്തിൽ എംഐ 11, എംഐ 11 പ്രോ, എംഐ 11 അൾട്ര എന്നിവയുടെ 3 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.

എംഐ 11 സീരീസ്

എംഐ 11 സീരീസ് കഴിഞ്ഞ ഡിസംബറിൽ ചൈനയിലും ഈ വർഷം ഫെബ്രുവരിയിൽ ആഗോളതലത്തിലും ലോഞ്ച് ചെയ്ത ഡിവൈസാണ്. എങ്കിലും ഈ കണക്കുകൾ 2021ന്റെ ആദ്യ നാല് മാസങ്ങളിലേത് മാത്രമാണ്. ഈ വർഷം ആദ്യ പാദത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്‌ഫോണുകൾ വിറ്റഴിച്ച് ഒന്നാം സ്ഥാനം നില നിർത്തി എന്ന കാര്യം മനു കുമാർ ജെയിൻ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ഐ‌ഡി‌സി റിപ്പോർട്ട് അനുസരിച്ച്, 10.4 ദശലക്ഷം യൂണിറ്റുകളാണ് ഷവോമി ഇന്ത്യയിൽ വിറ്റഴിച്ചത്. ഇതിലൂടെ 27.2 ശതമാനം വിപണി വിഹിതമാണ് ഷവോമി നേടിയത്.

വിപണി വിഹിതം

ഷവോമിയുടെ ഇന്ത്യയിലെ വിപണി വിഹിതം കഴിഞ്ഞ വർഷത്തെ ഒന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം കുറഞ്ഞുവെങ്കിലും കയറ്റുമതി 10.1 ദശലക്ഷത്തിൽ നിന്ന് 10.4 ദശലക്ഷമായി ഉയർന്നു. 7.3 ദശലക്ഷം യൂണിറ്റ് കയറ്റുമതിയും 19 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ മികച്ച 5 സ്മാർട്ട്‌ഫോൺ വിൽപ്പനക്കാരുടെ പട്ടികയിൽ സാംസങ് രണ്ടാം സ്ഥാനത്താണ്. 6.6 ദശലക്ഷം യൂണിറ്റും 17.3 ശതമാനം മാർക്കറ്റ് ഷെയറുമായി വിവോ മൂന്നാം സ്ഥാനത്തും 4.7 ദശലക്ഷം ഡിവൈസുകൾ വിറ്റഴിച്ച് 12.2 ശതമാനം വിപണി വിഹിതവുമായി ഓപ്പോ നാലാം സ്ഥാനത്തുമാണ്. 4.1 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് 10.7 ശതമാനം വിപണി വിഹിതം നേടിയ റിയൽമിയാണ് അഞ്ചാം സ്ഥാനത്ത്.

കയറ്റുമതി

ഇന്ത്യയിലെ ഷവോമിയുടെ മൊത്തം കയറ്റുമതിയുടെ 10 ശതമാനവും റെഡ്മി 9, റെഡ്മി 9 എ, റെഡ്മി 9 പവർ എന്നീ ഡിവൈസുകളാമെന്ന് ഐ‌ഡി‌സി റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 5ജി മോഡലാണ് എംഐ 10ഐ. ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിൽ കമ്പനി ആഗോളതലത്തിലെ കണക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്. 3 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് ആഗോള തലത്തിൽ ഷവോമി വിറ്റഴിച്ചത്. എംഐ 11, എംഐ 11 പ്രോ, എംഐ 11 അൾട്ര എന്നിവയാണ് ആഗോള വിപണിയിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ഷവോമി ഫോണുകൾ.

യൂണിറ്റുകൾ

ഓരോ ഫോണിന്റെയും എത്ര യൂണിറ്റുകൾ വീതമാണ് വിറ്റഴിച്ചത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല എങ്കിലും 2021 ജനുവരി മുതൽ 2021 ഏപ്രിൽ വരെ എക്സ്റ്റേണൽ സോഴ്സുകളിൽ നിന്നും മൂന്നാം കക്ഷി റീട്ടെയിലർമാരിൽ നിന്നുമുള്ള വിൽപ്പനയുടെ കണക്കുകൾ കൂടി എടുത്താണ് ആഗോള വിപണിയിലെ മൊത്തം യൂണിറ്റിന്റെ കണക്കുകൾ പുറത്ത് വിട്ടതെന്ന് ഷവോമി വ്യക്തമാക്കി. ഇന്ത്യൻ വിപണിയിലെ ഏറ്റവും കൂടുതൽ ഡിവൈസുകൾ വിറ്റഴിച്ച കമ്പനികളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ രണ്ടാം സ്ഥനത്തുള്ള സാംസങ് ഒഴികെ മറ്റെല്ലാ സ്ഥാനങ്ങളിലും ചൈനീസ് കമ്പനികളാണ് ഉള്ളത്.

എംഐ

എംഐ 11 സീരിസിന്റെ കരുത്തിലാണ് ഷവോമി ആഗോള വിപണിയിൽ നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിൽ അവതരിപ്പിച്ച എംഐ 11 സീരിസ് 2021 ഫെബ്രുവരിയിലാണ് ആഗോള വിപണിയിലെത്തിയത്. എംഐ 11 അൾട്രയും എംഐ 11 പ്രോയും മാർച്ചിൽ ചൈനയിൽ അവതരിപ്പിച്ചു. ഈ സിരിസിലെ മൂന്ന് ഫോണുകളിൽ എംഐ 11 അൾട്ര മാത്രമാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ഇതിന് 69,990 രൂപയാണ് വില. ഇതിനൊപ്പം എംഐ 11എക്സ്, എംഐ 11എക്സ് പ്രോ എന്നീ ഡിവൈസുകളും അവതരിപ്പിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Xiaomi has become the largest seller of smartphones in India in the first quarter of 2021. Xiaomi has been at the top of the country for 15 consecutive quarters.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X