Home
Mobile

6000 എംഎഎച്ച് ബാറ്ററിയുമായി റെഡ്മി 9 പവർ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

റെഡ്മി 9 പവർ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആഴ്ച്ചകളോളം നീണ്ട കാത്തിരിപ്പിനും ലീക്ക് റിപ്പോർട്ടുകൾക്കും ശേഷമാണ് റെഡ്മി 9 സീരിസിലെ പുതിയ ഡിവൈസ് വിപണിയിലെത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ, കഴിഞ്ഞ മാസം ചൈനയിൽ വിപണിയിലെത്തിയ പുതിയ റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോണിന്റെ ട്വീക്ക് ചെയ്ത പതിപ്പായിട്ടാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

റെഡ്മി 9 പവർ

റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോണിൽ നിന്നും ഡിസൈനിലും ക്യാമറ സെറ്റപ്പിലും ചില മാറ്റങ്ങൾ വരുത്തിയിട്ടാണ് റെഡ്മി 9 പവർ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും സമാനമായ ബ്ലൂപ്രിന്റാണ് ഇരു ഡിവൈസുകൾക്കും ഉള്ളത്. ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെയാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി 9 സീരിസിൽ അവതരിപ്പിച്ചിട്ടുള്ള സ്മാർട്ട്ഫോണുകളെല്ലാം വിപണിയിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

റെഡ്മി 9 പവർ: വിലയും ലഭ്യതയും

റെഡ്മി 9 പവർ: വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പവർ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. രണ്ട് വേരിയന്റുകളിലും 4 ജിബി റാമാണ് ഉള്ളത്. 64 ജിബി സ്റ്റോറേജും 4 ജിബി റാമും ഉള്ള റെഡ്മി 9 പവർ സ്മാർട്ട്ഫോണിന് 10,999 രൂപയാണ് വില. 128 ജിബി സ്റ്റോറേജും 4 ജിബി റാമുമുള്ള മോഡലിന് 11,999 രൂപയാണ് വില. ഷവോമിയുടെ ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയം എംഐ.കോം, ആമസോൺ.ഇൻ എന്നിവയിലൂടെയും സ്മാർട്ട്ഫോൺ സ്വന്തമാക്കാം. മൈറ്റ്ലി ബ്ലാക്ക്, ഫിയറി റെഡ്, ഇലക്ട്രിക് ഗ്രീൻ, ബ്ലേസിംഗ് ബ്ലൂ എന്നീ നാല് നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഡിസംബർ 22 മുതലാണ് ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്.

റെഡ്മി 9 പവർ: സവിശേഷതകൾ

റെഡ്മി 9 പവർ: സവിശേഷതകൾ

6.53 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയുമായിട്ടാണ് റെഡ്മി 9 പവർ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 60Hz റിഫ്രഷ് റേറ്റാണ് ഈ ഡിസ്പ്ലെ പാനലിന് ഉള്ളത്. ഡിസ്പ്ലെയുടെ സംരക്ഷണത്തിനായി കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoCയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഒക്ടാ കോർ സിപിയുവും ഡിവൈസിൽ ഉണ്ട്. ഇത് പീക്ക് ലോഡിൽ 2GHz വരെ ക്ലോക്ക് ചെയ്യും.

ക്യാമറ

മുകളിൽ സൂചിപ്പിച്ചത് പോലെ ഈ സ്മാർട്ട്ഫോണിൽ 64 ജിബി, 128 ജിബി സ്റ്റോറേജാണ് ഉള്ളത്. 4 ജിബി റാമും ഡിവൈസിൽ ഉണ്ട്. ഫോണിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത്-ഓഫ്-ഫീൽഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ റെഡ്മി നൽകിയിട്ടുള്ളത്.

ബാറ്ററി

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറയും റെഡ്മി 9 പവറിൽ ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റെ ഏറ്റവും വലിയ ആകർഷണം. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സ്റ്റീരിയോ സ്പീക്കറുകളും ഫോണിൽ ഉണ്ട്. ഇതിനൊപ്പം, റിവേഴ്സ് വയർലെസ് ചാർജിങിനായി ഒരു ഐആർ ബ്ലാസ്റ്റർ സപ്പോർട്ടും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Redmi 9 Power smartphone launched in India The smartphone will be available in two storage variants and four color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X