Home
Mobile

ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ വിപണിയിലെത്തി: വില, സവിശേഷതകൾ

ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിച്ചു. 9,999 രൂപയാണ് ഈ ഡിവൈസിന്റെ വില. ഈ വർഷം ജൂണിൽ സ്‌പെയിനിൽ അവതരിപ്പിച്ച റെഡ്മി 9 ഗ്ലോബൽ വേരിയന്റിന്റെ റീബ്രാൻഡഡ് വേർഷനാണ് ഇത്. "പ്രൈം ടൈം ഓൾ‌റൌണ്ടർ" എന്ന ടാഗ് ലൈനിലാണ് ഷവോമി ഈ ഡിവൈസ് വിപണിയിലെത്തിച്ചിരിക്കുന്നത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, മീഡിയടെക് ഹെലിയോ ജി 80 ഗെയിമിംഗ് സോസി, ക്വാഡ് റിയർ ക്യാമറകൾ, 5,020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

ഷവോമി റെഡ്മി 9 പ്രൈം: വിലയും ലഭ്യതയും

ഷവോമി റെഡ്മി 9 പ്രൈം: വിലയും ലഭ്യതയും

ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 9,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനുള്ള അടിസ്ഥാന വേരിയന്റിനാണ് ഈ വില. ഈ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ മോഡിലന് 11,999 രൂപയാണ് വില. സ്‌പേസ് ബ്ലൂ, മിന്റ് ഗ്രീൻ, സൺ‌റൈസ് ഫ്ലെയർ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. റെഡ്മി 9 പ്രൈം ഓഗസ്റ്റ് 6 മുതൽ വിൽപ്പനയ്‌ക്കെത്തും. ആമസോൺ പ്രൈം സെയിലിലൂടെ ആദ്യ വിൽപ്പന നടത്തുന്ന ഡിവൈസ് പിന്നീട് മാത്രമേ എംഐ.കോം, എംഐ ഹോം, എംഐ സ്റ്റുഡിയോ എന്നിവയിലൂടെ ലഭ്യമാവുകയുള്ളു.

 ഷവോമി റെഡ്മി 9 പ്രൈം: സവിശേഷതകൾ

ഷവോമി റെഡ്മി 9 പ്രൈം: സവിശേഷതകൾ

6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 394 പിപി പിക്‌സൽ ഡെൻസിറ്റി, 400 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ സവിശേഷതകൾ. ഈ സ്മാർട്ട്ഫോൺ ഔറ 360 ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്, റിപ്പിൾ ടെക്സ്ചർ, 3 ഡി യൂണിബോഡി ഡിസൈൻ എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു. മാലി-ജി 52 ജിപിയു ഉള്ള ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 80 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 4 ജിബി വരെ റാമും 64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഡിവൈസിലുള്ളത്. പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.

ഷവോമി റെഡ്മി 9 പ്രൈം: ക്യാമറകൾ

ഷവോമി റെഡ്മി 9 പ്രൈം: ക്യാമറകൾ

എഫ് / 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ മെയിൻ ക്യാമറ ഉൾപ്പെടെ നാല് ക്യാമറകൾ അടങ്ങിയ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും എഫ് / 2.4 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്യമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഒരു വാട്ടർ ഡ്രോപ്പ് നോച്ചിലാണ് ഈ ക്യാമറ നൽകിയിട്ടുള്ളത്.

18W ഫാസ്റ്റ് ചാർജിംഗ്

റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയുമായാണ് വരുന്നത്. ഡിവൈസിനൊപ്പം ലഭിക്കുന്നത് 10W ചാർജറാണ്. 4 ജി VoLTE, Wi-Fi 802.11 a / b / g / n / ac, ബ്ലൂടൂത്ത് 5.0, വൈഫൈ ഡയറക്ട്, എഫ്എം റേഡിയോ, എൻ‌എഫ്‌സി, ജി‌പി‌എസ്, എ‌ജി‌പി‌എസ്, ഇൻഫ്രാറെഡ് സെൻസർ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളാണ് ഷവോമി നൽകിയിട്ടുള്ളത്.

ഫിംഗർപ്രിന്റ് സെൻസർ

റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിന്റെ മറ്റ് പ്രധാന സവിശേഷതകൾ. പി 2 ഐ കോട്ടിംഗ്, സൌജന്യ ഫോൺ കേസ്, ടി യു വി സർട്ടിഫിക്കേഷൻ എന്നിവയും ഫോണിനൊപ്പം ഷവോമി നൽകുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വലിയ വിജയം നേടാൻ പോകുന്ന ഡിവൈസായിരിക്കും ഇതെന്ന കാര്യം ഉറപ്പിക്കാം.

Best Mobiles in India

English summary
Xiaomi Redmi 9 Prime smartphone has been launched in India. Xiaomi Redmi 9 Prime comes with a 6.53-inch full-HD+ display, Mediatek Helio G80 gaming SoC, quad rear cameras
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X