വിൽപ്പന കുറഞ്ഞെങ്കിലും ഷവോമി തന്നെ സ്മാർട്ട്ഫോൺ വിപണിയിലെ രാജാവ്, റിയൽമിക്കും നേട്ടം

|

ഇന്ത്യൻ വിപണിയിലെ സ്മാർട്ട്‌ഫോൺ വിൽപ്പന തുടർച്ചയായ മൂന്നാം പാദത്തിലും ഇടിവ് രേഖപ്പെടുത്തി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2022ന്റെ ആദ്യ പാദത്തിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ 5% വാർഷിക ഇടിവുണ്ടായി. വിൽപ്പന താരതമ്യേന കുറഞ്ഞെങ്കിലും വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ പാദത്തിൽ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തിയ ഒരേയൊരു ബ്രാൻഡ് റിയൽമിയാണ്. സ്‌മാർട്ട്‌ഫോണുകളുടെ വിതരണത്തിൽ കൊവിഡ് കാരണം ഉണ്ടായ പ്രശ്നങ്ങളാണ് വിപണിയെ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

 

ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ

വിപണി ഗവേഷണ സ്ഥാപനമായ ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) റിപ്പോർട്ട് പ്രകാരം രാജ്യത്തെ സ്മാർട്ട്‌ഫോൺ വിൽപ്പന 2022ന്റെ ആദ്യ പാദത്തിൽ 37 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഷവോമിയുടെ സ്മാർട്ട്ഫോൺ വിൽപ്പനയിലും വിപണി വിഹിതത്തിലും ഇടിവ് ഉണ്ടായെങ്കിലും കമ്പനി ഒന്നാം സ്ഥാനത്ത് തുടരുന്നു. 2022ന്റെ ആദ്യ പാദത്തിൽ ബ്രാൻഡിന് 18% ഇടിവാണ് ഉണ്ടായത്. വർഷങ്ങളായി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം പുലർത്തുന്ന ഷവോമിയെ സംബന്ധിച്ച് ഇത് വലിയ ഇടിവ് തന്നെയാണ്.

സാംസങ്

ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും വിൽപ്പനയിൽ 5% ഇടിവ് രേഖപ്പെടുത്തി. സാംസങ് ഗാലക്സി എം32 5ജി, ഗാലക്സി എ22 5ജി എന്നീ സ്മാർട്ട്‌ഫോണുകൾ വൻതോതിൽ വിറ്റഴിച്ചതിനാൽ 2022ലെ ആദ്യ പാദത്തിൽ 5ജി സ്മാർട്ട്‌ഫോൺ കയറ്റുമതിയുടെ കാര്യത്തിൽ സാംസങ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഷവോമിയുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ സാംസങിനുണ്ടായ ഇടിവ് സാരമല്ല.

കഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് സാംസങ് ഗാലക്സി എ53 5ജികഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് സാംസങ് ഗാലക്സി എ53 5ജി

സ്മാർട്ട്ഫോൺ വിപണി
 

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മൂന്നാം സ്ഥാനം നേടിയത് റിയൽമിയാണ്. 2021ന്റെ അവസാന പാദത്തിൽ റിയൽമി നേടിയ വളർച്ച പുതിയ വർഷത്തിന്റെ ആദ്യ പാദത്തിലും തുടരാൻ ബ്രാന്റിന് സാധിച്ചിട്ടുണ്ട്. ഇത്തവണ 46% വളർച്ച രേഖപ്പെടുത്താൻ ബ്രാൻഡിന് കഴിഞ്ഞു. മുൻനിര ബ്രാന്റുകളിൽ വച്ച് ഏറ്റവും കുറഞ്ഞ ശരാശരി വിൽപ്പന വിലയുള്ള ബ്രാന്റും റിയൽമിയാണ്. ഇത് ഏകദേശം 142 ഡോളർ അഥവാ 11,000 രൂപയാണ്. വിപണി വിഹിതത്തിന്റെ കാര്യത്തിൽ റിയൽമി രണ്ടാം സ്ഥാനത്താണ്. വിപണി വിഹിതത്തിന്റെ കാര്യത്തിൽ 23% ഉള്ള ഷവോമിക്ക് പിന്നിലാണ് കമ്പനി.

വിവോ

ജനപ്രിയ ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോയ്‌ക്ക് കഴിഞ്ഞ പാദത്തിൽ വിൽപ്പനയിൽ 17% ഇടിവ് സംഭവിച്ചു. കമ്പനി നാലാം സ്ഥാനത്താണ് ഉള്ളത്. എന്നിരുന്നാലും, പുതിയ ടി-സീരീസ്, iQOO ഫോണുകൾ അവതരിപ്പിച്ചതിനാൽ നിലവിലെ പാദത്തിൽ വിവോ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. മറുവശത്ത് ഒരു കാലത്ത് ബിബികെ ഇലക്ട്രോണിക്‌സിന്റെ ഏറ്റവും വലിയ സബ്‌സിഡിയറിയും റിയൽമിയുടെ മാതൃ കമ്പനിയുമായ ഓപ്പോ 2022ന്റെ ആദ്യ പാദത്തിൽ 25% ഇടിവ് രേഖപ്പെടുത്തി.

സ്മാർട്ട് വാച്ച് വിപണിയിൽ വൻ വളർച്ച

സ്മാർട്ട് വാച്ച് വിപണിയിൽ വൻ വളർച്ച

അടുത്തിടെ പുറത്ത് വന്ന കൗണ്ടർപോയിന്റിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ സ്മാർട്ട് വാച്ച് വിപണി 2022ന്റെ ആദ്യ പാദത്തിൽ വൻ വളർച്ചയാണ് നേടിയത്. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ മൊത്തത്തിലുള്ള സ്മാർട്ട് വാച്ച് വിപണി 173 ശതമാനം വളർച്ചയാണ് ഉണ്ടാക്കിയത്. ഉപഭോക്താക്കളുടെ സ്മാർട്ട് വാച്ചുകളോടുള്ള താല്പര്യം, പുതിയ ലോഞ്ചുകൾ, വിവിധ ഓഫറുകളുടെയും പ്രമോഷനുകളും എന്നിവയെല്ലാം സ്മാർട്ട് വാച്ച് വിൽപ്പന വർധിക്കാൻ കാരണമായി. നോയിസ്, ഫയർ-ബോൾട്ട്, ബോട്ട്, ഡിസോ, അമാസ്ഫിറ്റ് തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾക്കാണ് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുള്ളത്.

20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്മാർട്ട് വാച്ച് വിപണി

കഴിഞ്ഞ പാദത്തിൽ ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ ഏറ്റഴും കൂടുതൽ വിപണി വിഹിതം നേടിയത് നോയിസാണ്. 2022ന്റെ ഒന്നാം പാദത്തിൽ കമ്പനിയുടെ സ്മാർട്ട് വാച്ച് ഷിപ്പ്‌മെന്റുകൾ ഇരട്ടിയായി. ഇതിനുള്ള പ്രധാന കാരണം പുതുതായി അവതരിപ്പിച്ച സ്മാർട്ട് വാച്ചുകളുടെ മികച്ച പെർഫോമൻസ് തന്നെയാണ്. വിപണിയിലെ 21% വിഹിതവുമായി ഫയർ-ബോൾട്ട് ഇന്ത്യയിലെ സ്മാർട്ട് വാച്ച് മാർക്കറ്റിൽ രണ്ടാം സ്ഥാനത്തെത്തി. ഈ പാദത്തിൽ ബ്രാന്റ് ഒന്നിലധികം ലോഞ്ചുകൾ നടത്തിയിരുന്നു. നിൻജ പ്രോ മാക്സ് അതിന്റെ ഏറ്റവും ജനപ്രിയമായ ഡിവൈസാണ്.

Best Mobiles in India

English summary
Smartphone sales in the Indian market declined for the third consecutive quarter. Smartphone sales in the first quarter of 2022 saw an annual decline of 5%. Xiaomi, the Chinese smartphone maker, has managed to retain the number one position in the market despite relatively low sales.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X