2021ലും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ രാജാവ് ഷവോമി തന്നെ, വിറ്റഴിച്ചത് 40.5 ദശലക്ഷം ഫോണുകൾ

|

കഴിഞ്ഞ വർഷവും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഷവോമി തങ്ങളുടെ ആധിപത്യം തുടർന്നു. 2021ലെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും സ്മാർട്ട്ഫോണുകൾ വിറ്റഴിച്ചത് ഷവോമി തന്നെയാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി 12 ശതമാനം വളർച്ചയാണ് നേടിയത്. റിയൽമി 2021ൽ 25 ശതമാനം വളർച്ച നേടി. അനലിസ്റ്റ് സ്ഥാപനമായ കനാലിസ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. സാംസങ് ആണ് വിപണിയിൽ രണ്ടാം സ്ഥാത്ത് ഉള്ളത്.

 

സ്മാർട്ട്‌ഫോണുകൾ

2021ൽ 162 ദശലക്ഷം സ്മാർട്ട്‌ഫോണുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. 2020ൽ ഇത് 144.7 ദശലക്ഷം ആയിരുന്നു. 12 ശതമാനം വാർഷിക വളർച്ചയാണ് വിപണി കൈവരിച്ചത്. ഷവോമി 2021ൽ മൊത്തം 40.5 ദശലക്ഷം യൂണിറ്റുകൾ ഷിപ്പ് ചെയ്തു. വിപണിയി 25 ശതമാനം വിഹിതമാണ് ഈ ചൈനീസ് കമ്പനിക്ക് ഉള്ളത്. കമ്പനി വാർഷിക വളർച്ചയൊന്നും ഉണ്ടാക്കിയില്ല എന്നതാണ് ശ്രദ്ധേയം. 2020ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയും വിപണി വിഹിതവും കുറയുകയാണ് ഉള്ളത്. 2020ൽ ഷവോമി 40.7 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും 28 ശതമാനം വിപണി വിഹിതം നേടുകയും ചെയ്തിരുന്നു.

സാംസങ്

2021-ൽ സാംസങ് വാർഷിക അടിസ്ഥാനത്തിൽ അഞ്ച് ശതമാനം വളർച്ച കൈവരിച്ചു. 30.1 ശതമാനം വിൽപ്പനയാണ് സാംസങ് രേഖപ്പെടുത്തിയത്. 19 ശതമാനം വിപണി വിഹിതമാണ് ദക്ഷിണ കൊറിയൻ കമ്പനി നേടിയത്. ഇതിലൂടെ ഇന്ത്യൻ വിപണിയിൽ സാംസങ് രണ്ടാം സ്ഥാനം നിലനിർത്തി. സാംസങ്ങിന്റെ വിപണി വിഹിതം 2020ൽ 20 ശതമാനം ആയിരുന്നു. എങ്കിലും ഗാലക്‌സി ഫോണുകളുടെ കയറ്റുമതി 2020ൽ 28.6 ദശലക്ഷം ആയിരുന്നതിൽ നിന്നും 1.5 ദശലക്ഷം യൂണിറ്റുകൾ വർധിച്ചതായാണ് റിപ്പോർട്ടുകൾ.

സാംസങ് 5ജി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാംസാംസങ് 5ജി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം

വിവോ
 

ഇന്ത്യൻ വിപണിയിൽ വിവോ ആണ് മൂന്നാം സ്ഥനത്തുള്ളത്. 2021ൽ 25.7 ദശലക്ഷം യൂണിറ്റുകൾ ഷിപ്പ് ചെയ്‌ത കമ്പനിക്ക് 16 ശതമാനം വിഹിതമാണ് രാജ്യത്ത് ഉള്ളത്. 2021ൽ കമ്പനിയുടെ വാർഷിക വളർച്ചയിൽ 4 ശതമാനത്തോളം ഇടിവ് ഉണഅടായി. 19 ശതമാനം ഓഹരിയാണ് 202ൽ വിവോയ്ക്ക് ഉണ്ടായിരുന്നത്. അതേ സമയം റിയൽമി 2021ൽ 25 ശതമാനം വളർച്ച കൈവരിച്ചു. കമ്പനിയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതി 2020ൽ 19.5 ദശലക്ഷം യൂണിറ്റായിരുന്നതിൽ നിന്ന് കഴിഞ്ഞ വർഷം 24.2 ദശലക്ഷം യൂണിറ്റായി ഉയർന്നു. വിപണി വിഹിതം 13 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിച്ചുവെന്നും കനാലിസ് റിപ്പോർട്ടിൽ പറയുന്നു.

റിയൽമി

റിയൽമി നാർസോ 50എ, സി11 എന്നിവ പോലുള്ള വില കുറഞ്ഞ സ്മാർട്ട്‌ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ ലഭിച്ച ജനപ്രിതിയാണ് റിയൽമിയുടെ വളർച്ചയക്ക് കാരണം. റിയൽമിയുടെ മാതൃ കമ്പനിയായിരുന്ന ഓപ്പോ 2021ൽ ആറ് ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വർഷം 20.1 ദശലക്ഷം സ്‌മാർട്ട്‌ഫോൺ യൂണിറ്റുകൾ കമ്പനി ഷിപ്പുചെയ്‌തു, 12 ശതമാനം വിപണി വിഹിതമാണ് ഓപ്പോ നേടിയത്. 2020ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം19 ദശലക്ഷം യൂണിറ്റുകൾ കയറ്റി അയച്ചതായി കനാലിസ് റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണി

2021ന്റെ നാലാം പാദത്തിൽ മാത്രം ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണി രണ്ട് ശതമാനം വർധിച്ച് 44.5 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. കനാലിസ് റിപ്പോർട്ട് പ്രകാരം 2020 നാലാം പാദത്തിൽ കയറ്റുമതി ചെയ്ത 43.8 ദശലക്ഷം യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷത്തെ അവസാന പാദത്തിൽ വിറ്റഴിച്ച യൂണിറ്റുകൾ വളരെ കൂടുതലാണ്. നാലാം പാദത്തിൽ 9.3 ദശലക്ഷം കയറ്റുമതിയും 21 ശതമാനം വിപണി വിഹിതവുമായി വിപണിയിൽ ആധിപത്യം നിലനിർത്താൻ ഷവോമിക്ക് കഴിഞ്ഞു. 2020നെ അപേക്ഷിച്ച് കമ്പനി 22 ശതമാനം കുറച്ച് ഫോണുകൾ മാത്രമാണ് വിറ്റഴിച്ചത്. 2020-ന്റെ നാലാം പാദത്തിൽ 27 ശതമാനം വിപണി വിഹിതത്തോടെ മൊത്തം 12 ദശലക്ഷം യൂണിറ്റുകളാണ് ഷവോമി വിറ്റഴിച്ചത്.

കാത്തിരിപ്പിന് ഒടുവിൽ ഗൂഗിൾ പിക്‌സൽ 6എ ഇന്ത്യൻ വിപണിയിലേക്ക്കാത്തിരിപ്പിന് ഒടുവിൽ ഗൂഗിൾ പിക്‌സൽ 6എ ഇന്ത്യൻ വിപണിയിലേക്ക്

വാർഷിക വളർച്ച

സാംസങ് 2021ന്റെ നാലാം പാദത്തിൽ 8.5 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. ഇതിലൂടെ കമ്പനി വാർഷിക വളർച്ചയിൽ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 9.2 ദശലക്ഷം കയറ്റുമതിയാണ് നടന്നത്. ഷവോമി, സാംസങ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഈ പാദത്തിൽ 49 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി റിയൽമി മൂന്നാം സ്ഥാനത്തെത്തി. കമ്പനി 7.6 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിക്കുകയും വിപണിയിൽ 17 ശതമാനം വിഹിതം നേടുകയും ചെയ്താണ് റിയൽമി ഞെട്ടിച്ചത്. 2020 ന്റെ നാലാം പാദത്തിൽ റിയൽമി 5.1 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിക്കുകയും 12 ശതമാനം വിപണി വിഹിതം മാത്രം നേടുകയും ചെയ്തിരുന്നു. ഇത് വച്ച് നോക്കുമ്പോൾ വലിയ വളർച്ചായണ് ഉണ്ടായത്.

വിവോയും ഓപ്പോയും

2021ന്റെ നാലാം പാദത്തിൽ വിവോയും ഓപ്പോയും നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തി. വിവോ 5.6 മില്യൺ യൂണിറ്റുകൾ വിറ്റഴിച്ചു. വിപണിയിൽ 13 ശതമാനം വിഹിതമാണ് വിവോ നേടിയത്. ഓപ്പോ 4.9 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് 11 ശതമാനം വിപണി വിഹിതം നേടി. വിവോയുടെയും ഓപ്പോയുടെയും ഈ പാദത്തിലെ വാർഷിക വളർച്ചയിൽ യഥാക്രമം 27 ശതമാനവും 19 ശതമാനവും ഇടിവ് രേഖപ്പെടുത്തിയതായും കനാലിസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിലയൻസ് ജിയോയുടെ ജിയോഫോൺ നെക്‌സ്റ്റും നാലാം പാദത്തിൽ കുറച്ച് വളർച്ച കൈവരിച്ചിട്ടുണ്ട്. നിരവധി ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ശക്തമായ തുടക്കം നേടാൻ ഈ ഡിവൈസിന് സാധിച്ചു.

Best Mobiles in India

English summary
In 2021, 162 million smartphones will be sold in India. In 2020, it was 144.7 million. The market has achieved an annual growth rate of 12%. Xiaomi shipped a total of 40.5 million units in 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X