Home
Mobile

കൊറോണ വൈറസ് കാരണം ഷവോമി എംഐ 10ന്റെ ഇന്ത്യയിലെ ലോഞ്ച് മാറ്റിവച്ചു

കൊറോണ വൈറസ് കാരണം ഇന്ത്യയിൽ ഷഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ ഷവോമി തങ്ങളുടെ ലോഞ്ച് ഇവന്റ് മാറ്റിവച്ചു. ഷവോമി എംഐ 10 സ്മാർട്ട്ഫോണിന്റെ ലോഞ്ചാണ് കമ്പനി മാറ്റിവച്ചത്. നേരത്തെ, മാർച്ച് 31 ന് ഷവോമി എംഐ 10 പുറത്തിറക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.

ലോഞ്ച് ഇവന്റ്

ലോഞ്ച് ഇവന്റ് മാറ്റി വയ്ക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ കമ്പനിയല്ല ഷവോമി. നേരത്തെ നാർസോ സീരീസിന്റെ ലോഞ്ച് മാറ്റിവയ്ക്കുമെന്ന് റിയൽമിയും അറിയിച്ചിരുന്നു. 2020 മാർച്ച് 26 ന് കമ്പനി നാർസോ 10, നാർസോ 10 എ എന്നിവ പുറത്തിറക്കാനിരിക്കുകയായിരുന്നു. ഈ ലോഞ്ച് ഇവന്റാണ് കമ്പനി കൊറോണ കാരണം മാറ്റി വച്ചത്.

വിവോ

വിവോയും മാർച്ച് അവസാനത്തോടെ ഒരു ലോഞ്ച് ഇവന്റ് നടത്താൻ നിശ്ചയിച്ചിരുന്നു. ഇതും കമ്പനി മാറ്റി വച്ചു. വിവോ വി 19 സ്മാർട്ട്‌ഫോൺ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിച്ചിരുന്നത്. ഇതാണ് കമ്പനി മാറ്റി വച്ചത്. ഇനി ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച് 2020 ഏപ്രിൽ 3ന് നടക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

മാർച്ച്

2020 മാർച്ച് 31 ന് ഷെഡ്യൂൾ ചെയ്തിരുന്ന ഷവോമിയുടെ മുൻനിര സ്മാർട്ട്ഫോണായ എംഐ 10 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് നീട്ടിവെക്കാൻ കമ്പനി തീരുമാനിച്ചുവെന്നും ഇപ്പോൾ നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തുകയാണ് കമ്പനിയെന്നും ഷവോമി ഇന്ത്യ മേധാവി മനു ജെയിൻ അറിയിച്ചു. പുതുക്കിയ ലോഞ്ച് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കൊറോണ വൈറസ്

ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് 673 പോസിറ്റീവ് COVID-19 കേസുകൾ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്യപ്പെട്ടത്. ഏപ്രിൽ 14 വരെ 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക്ഡൌൺ ചെയ്തിരിക്കുകയാണ്. ഷവോമി എംഐ10 ന്റെ ലോഞ്ച് പരിപാടി ഏപ്രിൽ 14 ന് ശേഷം മാത്രമേ നടക്കൂ എന്നാണ് കരുതുന്നത്. ലോക്ക്ഡൌൺ ഏപ്രിൽ 14 ന് അവസാനിക്കുമോ അതോ കൂടുതൽ നീട്ടുമോ എന്ന കാര്യവും വ്യക്തമല്ല.

സ്മാർട്ട്ഫോൺ

നിലവിൽ, എല്ലാ സ്മാർട്ട്ഫോൺ ബ്രാൻഡുകളും അവരുടെ നിലവിൽ വിപണിയിൽ ഉള്ള പ്രൊഡക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും എല്ലാ പുതിയ പ്രൊഡക്ടുകളും പുറത്തിറക്കാതെ വയ്ക്കുകയും ചെയ്യുന്നു. ഇതിനകം തന്നെ MWC 2020, GDC 2020 പോലുള്ള നിരവധി വലിയ ഇവന്റുകൾ റദ്ദ് ചെയ്തിട്ടുണ്ട്. ഇനി വരുന്ന പല ലോഞ്ച് ഇവന്റുകളും മാറ്റി വയ്ക്കാൻ സാധ്യതയുണ്ട്.

ചൈന

ചൈന അടക്കമുള്ള പല മികച്ച വിപണികളും സ്മാർട്ട്ഫോൺ ഉത്പാദന രാജ്യങ്ങളും ലോക്ക്ഡൌണിലാണ്. അതുകൊണ്ട് തന്നെ സ്മാർട്ട്ഫോൺ വ്യവസായം ഇതിനകം നഷ്ടം നേരിടുന്നു. സ്മാർട്ട്‌ഫോൺ വിൽ‌പന ഗണ്യമായി കുറഞ്ഞു, മാത്രമല്ല 2020 ന്റെ ആദ്യ പാദത്തിൽ എല്ലാ ബ്രാന്റുകളും കനത്ത നഷ്ടം നേരിടാനാണ് സാധ്യത.

More from GizBot

Best Mobiles in India

English summary
Xiaomi was planning to launch its Mi 10 smartphone soon in India, however, it seems that the Xioami India fans need to wait for the device as the company has officially postponed the launch of the smartphone due to coronavirus outbreak.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X