ഷവോമി എംഐ 10 മെയ് 8ന് ഇന്ത്യയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

|

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് നിരവധി സ്മാർട്ട്ഫോൺ ലോഞ്ചുകൾ മാറ്റിവച്ചിട്ടുണ്ട്. പല കമ്പനികളും തങ്ങളുടെ ലോഞ്ച് ഇവന്റുകൾ തത്സമയ സ്ട്രീമിങ് അടക്കമുള്ളവ ഉപയോഗിച്ച് ലോക്ക്ഡൌണിനിടയിലും നടത്തുന്നുണ്ട്. വൺപ്ലസ്, ആപ്പിൾ, സാംസങ് എന്നിവ അടുത്തിടെ ഓൺലൈൻ ഇവന്റ് വഴി പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിരുന്നു. ഷവോമി തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ എംഐ 10 ഇന്ത്യയിൽ ഇതുപോലെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

മെയ് 8 ന്
 

മാർച്ച് 31 ന് ഷവോമി എംഐ 10 പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും രാജ്യത്ത് കൊവിഡ് വ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ലോഞ്ച് ഇവന്റ് മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ഫോൺ മെയ് 8 ന് അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഒരു ഓൺലൈൻ പ്രസ് ബ്രീഫിംഗിനിടെയാണ് ഫോൺ പുറത്തിറക്കുന്ന തിയ്യതി കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകൾ

ഓൺലൈൻ

മൂന്നാംഘട്ട ലോക്ക്ഡൌണിലെ ഇളവുകൾ അനുസരിച്ച് ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഓൺലൈൻ ആയി അവശ്യവസ്തുക്കളല്ലാത്തവയും വാങ്ങാൻ സാധിക്കും. നേരത്തെ ഇന്ത്യയിൽ ഉടനീളം അവശ്യവസ്തുക്കൾ വിൽക്കാൻ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ നിയന്ത്രണം നീക്കിയതോടെയാണ് മെയ് 8 ന് എംഐ 10 പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

എംഐ 10

ആളുകൾ കൂടുന്ന പരിപാടികൾ ഇന്ത്യയിൽ എവിടെയും നടത്താൻ ഇപ്പോഴും അനുവാദമില്ല. അതുകൊണ്ട് തന്നെ എംഐ 10ന്റെ ലോഞ്ച് ഓൺലൈനായിട്ടായിരിക്കും നടത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഇറ്റലി, ജർമ്മനി, ഫ്രാൻസ്, ചൈന തുടങ്ങിയ ആഗോള വിപണികളിൽ ഈ സ്മാർട്ട്ഫോൺ ഇതിനകം തന്നെ ലഭ്യമാണ്. എംഐ10 ന്റെ പ്രധാന സവിശേഷതകളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇന്ത്യയിൽ പുറത്തിറക്കുന്ന മോഡലിന്റെ സവിശേഷതകൾ പരിശോധിക്കാം.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 സീരിസ് പുറത്തിറങ്ങുക നാല് വേരിയന്റുകളിൽ; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

ഷവോമി എംഐ 10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

ഷവോമി എംഐ 10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നേരത്തെ മറ്റ് പല രാജ്യങ്ങളിലും ഫോൺ വിപണിയിലെത്തിയതുകൊണ്ട് തന്നെ പ്രധാന സവിശേഷതകളെ കുറിച്ച് ചില നിഗമനങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് വാട്ടർഫോൾ അമോലെഡ് സ്‌ക്രീനുമായിട്ടായിരിക്കും ഷവോമി എംഐ 10 ഇന്ത്യയിലും പുറത്തിറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുൾ എച്ച്ഡി + 1080x2340 പിക്‌സൽ റെസല്യൂഷൻ ഡിസ്‌പ്ലേയിൽ 20 എംപി പഞ്ച്-ഹോൾ ക്യാമറയും ഉണ്ടായിരിക്കും.

ക്യാമറ

108 എംപി പ്രമറി ക്യാമറ സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കുക. 13 എംപി വൈഡ് ആംഗിൾ ലെൻസും ഡ്യുവൽ 2 എംപി ക്യാമറ സെൻസറുകളും ഉള്ള ക്യാമറ സെറ്റപ്പിനൊപ്പം എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കും. 12 ജിബി റാമും 256 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 865 SoC ആണ്. 30W വയർഡ് ചാർജിംഗും 30W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന 4,780 mAh നോൺ-റിമൂവബിൾ ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോയുടെ വില വിവരങ്ങൾ ചോർന്നു; അറിയേണ്ടതെല്ലാം

ഷവോമി എംഐ 10: പ്രതീക്ഷിക്കുന്ന വില

ഷവോമി എംഐ 10: പ്രതീക്ഷിക്കുന്ന വില

ഷവോമി ഇതുവരെ എംഐ 10ന്റെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലെ വില ചൈനയിൽ സ്മാർട്ടഫോൺ ലഭ്യമാകുന്ന വിലയിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് ഷവോമി വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ മനു കുമാർ ജെയിൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു. നേരിട്ടുള്ള ഇറക്കുമതിയും ഉയർന്ന ജിഎസ്ടി നിരക്കും കാരണം അല്പം ഉയർന്ന വിലയ്ക്കായിരിക്കും സ്മാർട്ട്ഫോൺ ലഭ്യമാവുക. എംഐ 10 ന്റെ അടിസ്ഥാന മോഡലിന് ചൈനീസ് വിപണിയിൽ 3,999 യുവാൻ (ഏകദേശം 42,400 രൂപ) ആണ് വില.

Most Read Articles
Best Mobiles in India

English summary
Numerous smartphone launches have been either postponed or temporarily cancelled because of the novel coronavirus outbreak in the country. Smartphone OMEs are forced to replace the physical launch events with live stream-based alternatives. OnePlus, Apple, and Samsung has recently launched new smartphones via online event. Now it seems Xiaomi is also gearing up for the launch of its upcoming smartphone - the Mi 10 in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X