Home
Mobile

ഷവോമി എംഐ 10 പ്രോ പ്ലസ് പുറത്തിറങ്ങുക 12 ജിബി റാം വേരിയന്റുമായി; റിപ്പോർട്ട്

ഷവോമിയുടെ മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഗീക്ക്ബെഞ്ചിൽ ലിസ്റ്റ് ചെയ്തതായി റിപ്പോർട്ട്. നേരത്തെ പല ലീക്ക് റിപ്പോർട്ടുകളിലും കണ്ട എംഐ 10 പ്രോ പ്ലസ് സ്മാർട്ട്ഫോണാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരതത്തെ രണ്ട് തവണ ഈ ഡിവൈസുമായി ബന്ധപ്പെട്ട ലീക്കുകൾ പുറത്ത് വന്നിരുന്നു. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിലൂടെ ഡിവൈസിന്റെ ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചു. സമീപകാലത്ത് ബെഞ്ച്മാർക്ക് വെബ്‌സൈറ്റിലെത്തിയ രണ്ടാമത്തെ മുൻനിര സ്മാർട്ട്‌ഫോണാണിത്.

എംഐ 10 പ്രോ പ്ലസ്; സവിശേഷതകൾ

എംഐ 10 പ്രോ പ്ലസ്; സവിശേഷതകൾ

ഗീക്ക്ബെഞ്ച് ഡാറ്റാബേസിലെ M2007J1SC മോഡൽ നമ്പറിലാണ് ഷവോമി എംഐ 10 പ്രോ പ്ലസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സമാന മോഡൽ നമ്പറിൽ AnTuTu മൊബൈൽ ബെഞ്ച്മാർക്കും 3C സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലൂം ഈ ഡിവൈസ് മുമ്പ് കണ്ടെത്തിയിരുന്നു. ടിപ്പ് ചെയ്ത സവിശേഷതകൾ പരിശോധിച്ചാൽ, എയിറ്റ് കോർ, 1.8 ജിഗാഹെർട്സ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറായിരിക്കും ഊ ഡിവൈസിന് കരുത്ത് പകരുന്നത് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

സ്നാപ്ഡ്രാഗൺ

പ്രോസസറിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് സ്നാപ്ഡ്രാഗൺ 865 പ്രോസസറായിരിക്കുമെന്നാണ് ചില റിപ്പോർട്ടുകളിലുള്ള അനുമാനം. 12 ജിബി റാം കോൺഫിഗറേഷനും ആൻഡ്രോയിഡ് 10 ഒഎസും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് ഗീക്ക്ബെഞ്ച് ഡാറ്റാബേസിൽ നിന്നും കിട്ടിയ വിവരങ്ങൾ സ്ഥിരീകരിക്കുന്നു. ആൻഡ്രോയിഡ് 10 ഒരു കസ്റ്റം MIUI സ്കിനിനോട് കൂടിയായിരിക്കും വരുന്നത്. സിംഗിൾ കോർ, മൾട്ടി കോർ ടെസ്റ്റുകളിൽ യഥാക്രമം 903 പോയിന്റും 3,233 പോയിന്റുമാണ് ഡിവൈസിന് ലഭിച്ചത്.

സവിശേഷതകൾ

എംഐ 10 പ്രോ പ്ലസ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ ഡിവൈസിൽ പഞ്ച്-ഹോൾ ഡിസൈനായിരിക്കും ഉണ്ടായിരിക്കുക. കർവ്ഡ് അമോലെഡ് ഡിസ്പ്ലേയുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഡിസ്പ്ലെയിൽ 120Hz റിഫ്രഷ് റേറ്റായിരിക്കും ഉണ്ടാവുക. നേരത്തെ പുറത്ത് വന്ന ലീക്ക് ഇമേജുളനുസരിച്ച് ഈ ഡിവസിൽ 108 എംപി പ്രൈമറി ക്യാമറയായിരിക്കും ഉണ്ടായിരിക്കുക. ഇത് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

3 സി സർട്ടിഫിക്കേഷൻ

3 സി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റ് ലിസ്റ്റിങ് അനുസരിച്ച് 120W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ഡിവൈസിന്റെ ബാറ്ററി ശേഷിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രൈമറി ഹാർഡ്‌വെയർ സവിശേഷതകളെ സംബന്ധിച്ച സൂചനകൾ മാത്രമാണ് ഇതുവരെയായി ലഭ്യമായിട്ടുള്ളത്. ഡിവൈസിന്റെ മറ്റ് സവിശേഷതകൾ വരും ദിവസങ്ങളിൽ പുറത്ത് വന്നേക്കും.

എംഐ 10 പ്രോ പ്ലസ് ലോഞ്ച്

റിപ്പോർട്ടുകൾ അനുസരിച്ച് എംഐ 10 പ്രോ പ്ലസ് സ്മാർട്ട്ഫോൺ ഷവോമി ആദ്യം പുറത്തിറക്കുക ചൈനയിലായിരിക്കും. ഈ മാസം തന്നെ ചൈനയിൽ ഈ ഡിവൈസ് പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്. പക്ഷേ എംഐ 10 പ്രോ, എംഐ 10 പ്രോ പ്ലസ് എന്നീ സ്മാർട്ട്ഫോണുകളുടെ ലോഞ്ചുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

Best Mobiles in India

English summary
Xiaomi Mi 10 Pro Plus smartphone has been benchmarked on Geekbench. The listing sheds some light on the expected hardware and also reveals its benchmark scores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X