ഷവോമി എംഐ 10 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു; വില, ഓഫറുകൾ

|

ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഷവോമിയുടെ മുൻനിരയായ സ്മാർട്ട്ഫോണായ എംഐ 10ന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ഈ മാസം ആദ്യമാണ് എംഐ 10 ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫോണിന്റെ പ്രീ-ഓർഡറുകൾ നേരത്തെ ആരംഭിച്ചിരുന്നു. ഇന്ന് മുതൽ ആരംഭിച്ച ഫോണിന്റെ വിൽപ്പന എംഐ.കോം, ആമസോൺ ഇന്ത്യ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് നടക്കുന്നത്.

 

പ്രീ-ഓർഡറുകൾ

പ്രീ-ഓർഡറുകൾക്കായി ഫോൺ ലഭ്യമായത് മുതൽ മികച്ച ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. ഫോണിനൊപ്പം എംഐ വയർലെസ് പവർബാങ്ക് സൌജന്യമായി നൽകുമെന്നും കമ്പനി അറിയിച്ചിരുന്നു. ഫോൺ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 3,000 രൂപ വരെ ക്യാഷ്ബാക്കും കമ്പനി നൽകുന്നുണ്ട്. ഇനി മുതൽ പവർ ബാങ്ക് സൌജന്യമായി ലഭിക്കില്ലെങ്കിലും പ്രമുഖ ബാങ്കുകൾ മുഖേനയുള്ള പേയ്‌മെന്റുകളിൽ ഡിസ്കൗണ്ടും പ്രതിമാസം 8,333 രൂപ മുതൽ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കും.

എംഐ 10

8 ജിബി എൽപിഡിഡിആർ 5 റാമും 128 ജിബി / 256 ജിബി സ്റ്റോറേജുമുള്ള രണ്ട് വേരിയന്റുകളിലാണ് ഷവോമി എംഐ 10 ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഫോണിന്റെ എൻട്രി വേരിയൻറ് 49,999 രൂപ വില വരുന്നു. ഉയർന്ന വേരിയൻറിന് 54,999 രൂപയാണ് വില. നിലവിൽ ഇത് ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഷവോമി സ്മാർട്ട്‌ഫോണാണ്. പക്ഷേ വിപണിയിലെ മറ്റ് ബ്രാന്റുകളുടെ സമാന ഡിവൈസുകൾ പരിശോധിക്കുമ്പോൾ ഈ ഡിവൈസിന് വില കുറവാണ്.

കൂടുതൽ വായിക്കുക: പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി 10X സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ചോർന്നുകൂടുതൽ വായിക്കുക: പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി 10X സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ചോർന്നു

പ്രീമിയം ഡിസൈൻ
 

മികച്ച സവിശേഷതകളും പ്രീമിയം ഡിസൈനുമാണ് എംഐ 10 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള കർവ്ഡ് എഡ്ജസുള്ള 6.67 ഇഞ്ച് പി‌പി അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഈ പാനലിന് 1120 നൈറ്റ് ബ്രൈറ്റ്നസും 180 ഹെർട്സ് ഹൈ ടച്ച് റിഫ്രഷ് റേറ്റും ഉണ്ടെന്നും ഷവോമി അവകാശപ്പെടുന്നു. കോറൽ ഗ്രീൻ, ട്വിലൈറ്റ് ഗ്രേ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാകും.

5 ജി

5 ജി ബേസ്ബാൻഡ് സപ്പോർട്ടുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റാണ് എംഐ 10ന് കരുത്ത് നൽകുന്നത്. 12 ജിബി എൽപിഡിഡിആർ 5 റാമും 256 ജിബി സ്റ്റോറേജുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. മികച്ച ഡൌൺലോഡ് വേഗതയ്‌ക്കായി വൈഫൈ 6 ആണ് ഫോണിൽ നൽകിയിട്ടുള്ളത്. ഡിവൈസ് ചൂടാകുന്നത് തടയാൻ ഒരു വലിയ ലിക്വിഡ് കൂളിംഗ് സംവിധാനവും ഷവോമി നൽകിയിട്ടുണ്ട്.

ക്യാമറ

ഒഐ‌എസിനൊപ്പം 1 / 1.33 ഇഞ്ച് സെൻസറും അടങ്ങുന്ന 108 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഫോമിന്റെ ഏറ്റവും വലിയ ആകർഷണവും ക്യാമറ തന്നെയാണ്. സാംസങ്ങുമായി സഹകരിച്ചാണ് ഈ ക്യാമറ സെറ്റപ്പ് ഉണ്ടാക്കിയതെന്ന് ഷവോമി നേരത്തെ അറിയിച്ചിരുന്നു. രണ്ടാമത്തെ ക്യാമറ 13 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ക്യാമറയാണ്. 123 ഡിഗ്രി എഫ്ഒവി 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ.

കൂടുതൽ വായിക്കുക: ഹുവാവേ P40 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഹുവാവേ P40 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ബാറ്ററി

20 മെഗാപിക്സൽ സെൽഫി ക്യാമറയും എംഐ 10ൽ നൽകിയിട്ടുണ്ട്. നൈറ്റ് മോഡ് 2, നവീകരിച്ച പോർട്രെയിറ്റ് മോഡ്, 8 കെ വീഡിയോ റെക്കോർഡിംഗ് എന്നിവയാണ് ക്യാമറയുടെ മറ്റ് സവിശേഷതകൾ. 30W ഫാസ്റ്റ് ചാർജിങ്ങും 30W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന 4780mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. കൂടാതെ 10W റിവേഴ്‌സ് വയർലെസ് ചാർജിംഗ് സംവിധാനവും ഇതിൽ നൽകിയിട്ടുണ്ട്. 69 മിനിറ്റിനുള്ളിൽ ഈ ഫോൺ 100 ശതമാനം ചാർജ് ചെയ്യാൻ സാധിക്കുമെന്ന് ഷവോമി അവകാശപ്പെടുന്നു.

Best Mobiles in India

English summary
After a long wait, Xiaomi's flagship, the Mi 10 has gone up for sale in India. The phone was finally launched in the country earlier this month and has since been up for pre-orders. However, starting today the Mi 10 has now gone on sale in the country and can be purchased across platforms -- including Mi.com, Amazon India and retail stores.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X