108 എംപി ക്യാമറയുമായി ഷവോമി Mi 10 5G ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

|

ഷവോമി എംഐ 10 5G ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. 108 എംപി ക്യാമറ സെൻസർ, ഫാസ്റ്റ് വയർലെസ് ചാർജിംഗ് തുടങ്ങി നിരവധി സവിശേഷതകളോടെയാണ് എംഐ10 5 ജി പുറത്തിറക്കിയിരിക്കുന്നത്. മുൻനിര ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC ആണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ലോഞ്ച് ഇവന്റിന് മുമ്പ് ഷവോമി പറഞ്ഞുകൊണ്ടിരുന്നതുപോലെ, Mi 10 5G ഉയർന്ന വിലയുള്ള സ്മാർട്ട്ഫോൺ തന്നെയാണ്.

49,999 രൂപ
 

ഇന്ത്യയിൽ 49,999 രൂപ മുതലാണ് എംഐ 10 5 ജിയുടെ വില ആരംഭിക്കുന്നത്. ഈ ഡിവൈസ് 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 865 SoC ഉള്ള വൺപ്ലസ് 8, റിയൽമെ എക്സ് 50 പ്രോ, ഐക്യു 3 എന്നിവ സ്മാർട്ട്ഫോണുകൾ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ഷവോമി ചൈനയിൽ നിന്ന് നേരിട്ട് യൂണിറ്റുകൾ ഇറക്കുമതി ചെയ്യുന്നതിനാലാണ് എംഐ 10ന്റെ വില വർദ്ധിച്ചത്. എംഐ10 ന്റെ 8 ജിബി + 128 ജിബി വേരിയന്റിന് 49,999 രൂപയും 8 ജിബി + 256 ജിബി മോഡലിന് 54,999 രൂപയുമാണ് വില.

കൂടുതൽ വായിക്കുക: ഹോണർ എക്സ് 10 മെയ് 20ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഷവോമി എംഐ 10 5ജി; സവിശേഷതകൾ

ഷവോമി എംഐ 10 5ജി; സവിശേഷതകൾ

16 എം കളേഴ്സുള്ള സൂപ്പർ അമോലെഡ്, എച്ച്ഡിആർ 10+ ഡിസ്‌പ്ലേയുമായിട്ടാണ് ഷവോമി എംഐ 10 5 ജി അവതരിപ്പിച്ചിരിക്കുന്നത്. 6.67 ഇഞ്ച് നീളമുള്ള സ്മാർട്ട്‌ഫോണിന്റെ സ്‌ക്രീനിന് 89.8% സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉണ്ടായിരിക്കും. സ്ക്രീനിന്റെ റെസലൂഷൻ 1080 x 2340 പിക്‌സലായിരിക്കും, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്‌പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 500 നിറ്റ് ബ്രൈറ്റ്നസും ഉണ്ട്.

ബോഡി

ഡിവൈസിന്റെ ബോഡി പരിശോധിച്ചാൽ ഇതിൽ ഒരു ഗ്ലാസ് ബാക്ക്, ഗ്ലാസ് ഫ്രണ്ട് ഉള്ള അലുമിനിയം ഫ്രെയിം നൽകിയിട്ടുണ്ട്. എംഐ 10 5 ജിക്ക് 208 ഗ്രാം ഭാരമാണ് ഉള്ളത്. വിപണിയിലെ സമാന വലുപ്പത്തിലുള്ള മറ്റ് ഡിവൈസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഭാരം അല്പം കൂടുതലാണ്. സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത എൽടിഇയോടൊപ്പം 5 ജി സപ്പോർട്ടും ഉണ്ട് എന്നതാണ്.

കൂടുതൽ വായിക്കുക: വിവോ Y30 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു: വിലയും സവിശേഷതകളും

ഷവോമി എംഐ 10 5ജി; ക്യാമറ
 

ഷവോമി എംഐ 10 5ജി; ക്യാമറ

എംഐ 10 5ജി സ്മാർട്ട്ഫോണിന്റെ പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. പ്രൈമറി ക്യാമറയോടൊപ്പം 108 എംപി ലെൻസും നൽകിയിട്ടുണ്ട്. 13 എംപി ലെൻസുള്ള അൾട്രാ വൈഡ് ആംഗിൾ ക്യാമറയാണ് ക്യാമറ സെറ്റപ്പിലെ രണ്ടാമത്തെ ക്യാമറ. മറ്റ് രണ്ട് ക്യാമറകൾ 2 എംപി ലെൻസുകളാണ്. ഒന്ന് മാക്രോ ഷൂട്ടിംഗിനും മറ്റൊന്ന് ഡെപ്ത് ക്യാമറയുമായാണ് പ്രവർത്തിക്കുന്നത്.

സെൽഫി ക്യാമറ

ഈ ഡിവൈസിൽ 4320P @ 30fps, 2160P @ 30/60fps, 1080P @ 30/60fps എന്നീ ഫോർമാറ്റുകളിൽ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും. ഡിവൈസിന്റെ സെൽഫി ക്യാമറയിൽ 20 എംപി ലെൻസാണ് നൽകിയിട്ടുള്ളത്. ക്വാൽകോം എസ്എം 8250 സ്നാപ്ഡ്രാഗൺ 865 ആണ് ഷവോമി എംഐ 10 5ജിയുടെ കരുത്ത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11ലാണ് ഊ ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: പോക്കോ എഫ്2 സ്മാർട്ട്ഫോൺ മെയ് 12ന് പുറത്തിറങ്ങും; റിപ്പോർട്ട്

Most Read Articles
Best Mobiles in India

English summary
Xiaomi Mi 10 5G just went official in India. The Mi 10 5G packs a lot of interesting features like the 108MP camera sensor, fast wireless charging and it is powered by the flagship Qualcomm Snapdragon 865 SoC. As Xiaomi kept saying before the launch event, the pricing of the Mi 10 5G will be on the higher side. The Mi 10 5G starts at Rs 49,999 in India and it comes in just two variants with up to 8GB of RAM and 256GB of internal storage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X