Home
Mobile

എംഐ 10 യൂത്ത് എഡിഷൻ സ്മാർട്ട്ഫോണിന്റെ ക്യാമറ കരുത്ത് തെളിയിച്ച് ഷവോമി

ഷവോമിയുടെ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണാണ് എംഐ 10 യൂത്ത് എഡിഷൻ. ഔദ്യോഗികമായി ഫോൺ പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഫോണിന്റെ ക്യാമറയിൽ ക്ലിക്കുചെയ്ത ചിത്രങ്ങൾ ക്യാമറ സാമ്പിളുകളായി കമ്പനി പുറത്ത് വിട്ടു. പുറത്ത് വിട്ട ചിത്രങ്ങളിൽ 50x പെരിസ്‌കോപ്പ് സൂം സെൻസർ ഹൈലൈറ്റ് ചെയ്ത് കാണിക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മികച്ച സ്റ്റെബിലിറ്റി ലഭിക്കുന്നതിനായി സ്പ്ലിറ്റ് ഒഐഎസ് സവിശേഷതയും നൽകിയിട്ടുണ്ടെന്ന് ഷവോമി സ്ഥിരീകരിച്ചു.

എംഐ 10 യൂത്ത് എഡിഷൻ

ഏപ്രിൽ 27 നാണ് എംഐ 10 യൂത്ത് എഡിഷൻ പുറത്തിറക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ലോഞ്ചിന് മുന്നോടിയായി വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ ക്യാമറ സവിശേഷതകൾ പ്രൊമോഷണൽ പോസ്റ്ററിലൂടെയും വീഡിയോയിലൂടെയും കമ്പനി പുറത്ത് വിട്ടിരിക്കുകയാണ്. മികച്ച ക്യാമറകളാണ് ഫോണിലുള്ളത് എന്ന കമ്പനിയുടെ അവകാശവാദം തെളിയിക്കുന്ന വിധത്തിലാണ് എംഐ 10 യൂത്ത് എഡിഷന്റെ ക്യാമറയിൽ എടുത്ത ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

വെയ്‌ബോ ഹാൻഡിൽ

ഔദ്യോഗിക വെയ്‌ബോ ഹാൻഡിൽ ഷെയർ ചെയ്ത പോസ്റ്റർ പ്രകാരം എംഐ 10 യൂത്ത് എഡിഷനിൽ ചതുരാകൃതിയിലുള്ള ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. ഇത് പിറകുവശത്തെ പാനലിന്റെ മുകളിൽ ഇടത് വശത്തായിരിക്കും നൽകുക. എൽഇഡി ഫ്ലാഷിനൊപ്പം വൈഡ് ആംഗിൾ ലെൻസ്, മാക്രോ ലെൻസ്, 50 എക്സ് സൂപ്പർ സൂം പെരിസ്‌കോപ്പ് സെൻസറും ക്യാമറ സെറ്റപ്പിൽ ഉണ്ടാകും. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ ഡെഫനിഷൻ പ്രൈമറി ക്യാമറയായിരിക്കുമെന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്.

ഷവോമി Mi 10 യൂത്ത് എഡിഷൻ ക്യാമറ സാമ്പിളുകൾ

എംഐ 10 യൂത്ത് എഡിഷൻ സ്മാർട്ട്ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ക്ലിക്കുചെയ്ത ചിത്രങ്ങൾ 50x പെരിസ്‌കോപ്പ് സൂം ക്യാമറയുടെ കഴിവ് വെളിപ്പെടുത്തുന്നവയാണ്. പെരിസ്‌കോപ്പ് ലെൻസ് 50x അൾട്രാ-ഫാർ സൂം, 5x ഒപ്റ്റിക്കൽ സൂം, 10x ഹൈബ്രിഡ് സൂം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പിലാണ് കമ്പനി കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് വ്യക്തമാണ്. മറ്റുള്ള സവിശേഷതളെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പിങ്ക്

പിങ്ക് പീച്ച്, ഓറഞ്ച് സ്റ്റോം, ഗ്രീൻ ടീ, ബ്ലൂ ബെറി കളർ ഓപ്ഷനുകളിലായിരിക്കും ഷവോമി എംഐ 10 എഡിഷൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുക. 5 ജി സപ്പോർട്ടോടെ എത്തുന്ന ഈ സ്മാർട്ട്ഫോണിന് 8 മില്ലീമീറ്റർ കനവും 200 ഗ്രാം ഭാരവും ഉണ്ടായിരിക്കും. എംഐയുടെ ഡിസൈൻ രീതികളിൽ ഏതായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാവുകയെന്ന് ഇപ്പോൾ ഉറപ്പിക്കാൻ സാധിക്കില്ല.

ലീക്ക് റിപ്പോർട്ടുകൾ

ലീക്ക് റിപ്പോർട്ടുകൾ പ്രകാരം എംഐ 10 യൂത്ത് എഡിഷന്റെ കരുത്ത് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ്. 22.5W റാപ്പിഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും സ്മാർട്ട്‌ഫോണിലുണ്ട്. ക്യാമറ സെറ്റപ്പ് ഒഴികെ മറ്റൊരു വിവരങ്ങളും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഫോണിന്റെ വിലയെയും സവിശേഷതകളെയും കുറിച്ച് കൂടുതലറിയാൻ ഏപ്രിൽ 27ന് നടക്കുന്ന ഔദ്യോഗിക ലോഞ്ച് വരെ കാത്തിരിക്കണം.

Best Mobiles in India

English summary
Xiaomi has shared a series of camera samples clicked on the upcoming Mi 10 Youth Edition. In the shared images, the company tried highlighting the 50x periscope zoom sensor. Xiaomi has confirmed that the smartphone will be equipped with the split OIS feature for better stability of the camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X