എംഐ 10ടി, എംഐ 10ടി പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

സെപ്റ്റംബറിൽ ആഗോള വിപണിയിൽ അവതരിപ്പിച്ച എംഐ 10ടി, എംഐ 10ടി പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ വിപണിയിലെത്തി. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറിന്റെ കരുത്തിലാണ് ഇരു ഡിവൈസുകളും പ്രവർത്തിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള സ്മാർട്ട്ഫോണി ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെകളും കമ്പനി നൽകിയിട്ടുണ്ട്. ഇരു ഡിവൈസുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ക്യാമറ സെറ്റപ്പിലും സ്റ്റോറേജിലുമാണ്.

എംഐ 10ടി, എംഐ 10ടി പ്രോ: വിലയും ഓഫറുകളും

എംഐ 10ടി, എംഐ 10ടി പ്രോ: വിലയും ഓഫറുകളും

എംഐ 10ടി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 35,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 37,999 രൂപ വിലയുണ്ട്. കോസ്മിക് ബ്ലാക്ക്, ലൂണാർ സിൽവർ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകും. എംഐ 10ടി പ്രോയുടെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയാണ് വില. അറോറ ബ്ലൂ, കോസ്മിക് ബ്ലാക്ക്, ലൂണാർ സിൽവർ കളറുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

പ്രീ-ഓർഡറുകൾ

എംഐ 10ടി, എംഐ 10ടി പ്രോ സ്മാർട്ട്ഫോണുകളുടെ പ്രീ-ഓർഡറുകൾ ഒക്ടോബർ 16ന് എംഐ.കോം, ഫ്ലിപ്പ്കാർട്ട്, എംഐ ഹോം സ്റ്റോറുകൾ വഴി നടക്കും. ഡിവൈസുകൾ എപ്പോൾ വിൽപ്പനയ്ക്ക് എത്തുമെന്ന കാര്യത്തിൽ ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പന സമയത്ത് എംഐ 10ടി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കുന്ന ആളുകൾക്ക് 3,000 രൂപ ബാങ്ക് ക്യാഷ്ബാക്കായി ലഭിക്കും. ഇത് കൂടാതെ എക്സ്ചേഞ്ചിലൂടെ 2,000 രൂപ കിഴിവും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

കൂടുതൽ വായിക്കുക: 10,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: 10,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

എംഐ 10ടി; സവിശേഷതകൾ

എംഐ 10ടി; സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. കണ്ട് നാനോ സിംകാർഡ് സ്ലോട്ടുകളുള്ള ഡിവൈസിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നിവയും ഉണ്ട്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി വരെ എൽപിഡിഡിആർ 5 റാമും ഡിവൈസിൽ ഉണ്ട്.

മൂന്ന് ക്യാമറ

എംഐ 10ടി സ്മാർട്ട്ഫോണിന് പിന്നിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 മെഗാപിക്സലാണ്. ഇതിനൊപ്പം അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ, മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ എന്നീ ക്യാമറകളും ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ മുൻവശത്ത് ഹോൾ പഞ്ച് കട്ട് ഔട്ടിൽ 20 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

കണക്റ്റിവിറ്റി

128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജാണ് എംഐ 10ടി സ്മാർട്ട്ഫോണിൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ഡിവൈസിന്റെ വലത് വശത്തിലാണ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 5,000mAh ബാറ്ററിയാണ് ഉള്ളത്. 216 ഗ്രാമാണ് ഡിവൈസിന് ഭാരം.

കൂടുതൽ വായിക്കുക: നാല് പിൻക്യാമറകളും 65W ഫാസ്റ്റ് ചാർജിങുമായി വൺപ്ലസ് 8ടി ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: നാല് പിൻക്യാമറകളും 65W ഫാസ്റ്റ് ചാർജിങുമായി വൺപ്ലസ് 8ടി ഇന്ത്യൻ വിപണിയിലെത്തി

എംഐ 10ടി പ്രോ: സവിശേഷതകൾ

എംഐ 10ടി പ്രോ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ൽ തന്നെയാണ് എംഐ 10ടി പ്രോ സ്മാർട്ട്ഫോണും പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളുണ്ട്. എംഐ 10ടി യുടെ അതേ ഡിസ്പ്ലേ ഫീച്ചറുകളാണ് ഈ ഡിവൈസിലും ഉള്ളത്. 8 ജിബി എൽപിഡിഡിആർ 5 റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയാണ്.

ട്രിപ്പിൾ റിയർ ക്യാമറ

എംഐ 10ടി പ്രോയുടെ പിന്നിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഉള്ള 108 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ, മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് 20 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.

ബാറ്ററി

യു‌എഫ്‌എസ് 3.1 സ്റ്റോറേജ് ഓപ്ഷനാണ് ഈ ഡിവൈസിൽ ഉള്ളത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ഐആർ എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഡിവൈസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ വശത്ത് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്യ 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. 218 ഗ്രാമാണ് ഡിവൈസിന്റ ഭാരം.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം31 പ്രൈം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം31 പ്രൈം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Best Mobiles in India

English summary
Mi 10T Mi 10T Pro, which were launched globally in September, have been launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X