Home
Mobile

ഷവോമി എംഐ 10ടി സീരീസ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന എംഐ 10ടി സീരിസ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ആഗോള വിപണിയിൽ ഇതിനകം തന്നെ ഈ സീരിസ് പുറത്തിറങ്ങിയിട്ടുണ്ട്. എംഐ 10ടി, എംഐ 10ടി പ്രോ എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്. രണ്ട് ഡിവൈസുകൾക്കും 5ജി സപ്പോർട്ട് ഉണ്ടായിരിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസുകളുടെ ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്.

എംഐ 10ടി

എംഐ 10ടിയുടെ അടിസ്ഥാന വേരിയന്റിന് 499 യൂറോയാണ് വില (ഏകദേശം 43,000 രൂപ), എംഐ 10ടി പ്രോയുടെ അടിസ്ഥാന വേരിയന്റിന് 599 യൂറോ (ഏകദേശം 51,500 രൂപ) വിലയുണ്ട്. ഇന്ത്യയിൽ ഇതിനെക്കാൾ വില കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വേരിയന്റിൽ യൂറോപ്യൻ വിപണിയിൽ പുറത്തിറങ്ങിയ ഡിവൈസുകളടെ സവിശേഷതകളിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഉണ്ടാവാൻ ഇടയില്ല.

 ഡിസ്‌പ്ലേ

എംഐ 10ടി പ്രോയിൽ 6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി+ റെസല്യൂഷൻ, 144 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകളാണ് ഉള്ളത്. 8 ജിബി റാമും 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ടാകും.

ക്യാമറ

എംഐ 10ടി പ്രോയുടെ പിൻവശത്ത് 108 എംപി പ്രൈമറി സെൻസറുള്ള ക്യാമറയാണ് ഉള്ളത്. ഈ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടും ഉണ്ട്. ഇതിനൊപ്പം 13 എംപി വൈഡ് ആംഗിൾ സെൻസർ, 5 എംപി മാക്രോ ലെൻസ് എന്നിവയാണ് ഷവോമി നൽകിയിട്ടുള്ളത്. പിന്നിലെ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് വളരെ മികച്ചതാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എംഐ 10ടി പ്രോയിൽ 20 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

സ്റ്റോറേജ്

എംഐ 10ടി സ്മാർട്ട്ഫോണിനെ അതിന്റെ പ്രോ മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട ഘടകം ക്യാമറയും സ്റ്റോറേജുമാണ്. മറ്റെല്ലാ സവിശേഷതകളും സമാനമാണഅ. ഷവോമി എംഐ 10ടിയിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് തന്നെയാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം 13 എംപി അൾട്രാവൈഡ് ലെൻസും 5 എംപി മാക്രോ ലെൻസുമാണ് ഉള്ളത്. 108 എംപി സെൻസർ ഈ ഡിവൈസിൽ ഇല്ല. ഡിവൈസിന്റെ സെൽഫി ക്യാമറയിൽ മാറ്റമൊന്നുമില്ല. 20 എംപി ക്യാമറ തന്നെയാണ് ഈ മോഡലിലും ഉള്ളത്.

എംഐ 10ടി ലൈറ്റ്

യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച ഡിവൈസുകളിൽ ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12 ഒഎസ് ആണ് ഉള്ളത്. ഇന്ത്യൻ വേരിയന്റുകൾ ആൻഡ്രോയിഡ് 11ലായിരിക്കുമോ പ്രവർത്തിക്കുക എന്ന കാര്യം വ്യക്തമല്ല. ഇന്ത്യയിൽ എംഐ 10ടി ലൈറ്റ് വേരിയന്റ് പുറത്തിറക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. കമ്പനി പുറത്ത് വിട്ട ട്വീറ്റിൽ ലൈറ്റ് വേരിയന്റിനെ കുറിച്ച് പരാമർശമില്ല.

More from GizBot

Best Mobiles in India

English summary
The Mi 10T series, which includes xiaomi's latest flagship smartphones, will be launched in the Indian market today. The series has already been launched in the global market. The series includes the Mi 10T and Mi 10T Pro smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X