ഇന്ത്യയിൽ ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ഏതെല്ലാം നിറങ്ങളിൽ ലഭ്യമാകും ?

|

ഷവോമി ഇന്ത്യയിൽ മറ്റൊരു മിഡ് റേഞ്ച് സ്മാർട്ഫോൺ എംഐ 11 ലൈറ്റ് ഉടൻ തന്നെ പുറത്തിറക്കും. ജൂൺ മാസത്തിൽ നടത്തുവാനിരിക്കുന്ന ഈ സ്മാർട്ഫോണിൻറെ ലോഞ്ചിന് മുൻപായി വിപണിയിൽ നിന്നും ലഭിച്ചേക്കാവുന്ന എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ കളർ ഓപ്ഷനുകൾ ഷവോമി വെളിപ്പെടുത്തി. ഈ മൂന്ന് കളർ ഓപ്ഷനുകൾ ഏതെല്ലാമാണെന്ന് ഇവിടെ നൽകിയിട്ടുണ്ട്, മാത്രമല്ല പ്രധാനപ്പെട്ട സവിശേഷതകളും നമുക്ക് ഇവിടെ നോക്കാം.

കൂടുതൽ വായിക്കുക: സോണി ബ്രാവിയ എക്സ്90ജെ 55 ഇഞ്ച് അൾട്രാ എച്ച്ഡി എച്ച്ഡിആർ ടിവി ഇന്ത്യൻ വിപണിയിലെത്തി

ഷവോമി എംഐ 11 ലൈറ്റ് ഏതെല്ലാം നിറങ്ങളിൽ ലഭ്യമാകും ?

ഷവോമി എംഐ 11 ലൈറ്റ് ഏതെല്ലാം നിറങ്ങളിൽ ലഭ്യമാകും ?

ജൂൺ 22 ന് ഷവോമി ഇന്ത്യയിൽ എംഐ 11 ലൈറ്റ് 4 ജി വിപണിയിലെത്തും. അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ, ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റ് ഏതെല്ലാം കളർ ഓപ്ഷനുകൾ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ടസ്കനി കോറൽ, ജാസ് ബ്ലൂ, വിനൈൽ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് ഷവോമി എംഐ 11 ലൈറ്റ് വിപണിയിൽ വരുന്നത്. ജൂൺ 22 ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഈ സ്മാർട്ഫോൺ ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. എംഐ ലൈറ്റ് 11 ന് 6.81 മില്ലിമീറ്റർ അളവിൽ 157 ഗ്രാം ഭാരമുണ്ടാകുമെന്നും ഷവോമി സ്ഥിരീകരിച്ചു. ബേസിക് മോഡൽ ഏകദേശം 20,000 രൂപ വിലയിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. ഇത് ആഗോള വിപണിയിൽ ലഭ്യമായ എംഐ 11 ലൈറ്റ് 4 ജിയുടെ നിറങ്ങളുമായി സാദൃശ്യം പുലർത്തുന്നു.

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും

ഇന്ത്യയിലെ എംഐ 11 ലൈറ്റ് 4 ജി കണക്റ്റിവിറ്റിയാണ് നൽകുന്നത്. ഷവോമി ഇന്ത്യയിൽ 5G വേരിയൻറ് അവതരിപ്പിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല. ഗ്ലോബൽ വേരിയന്റിനെപ്പോലെ തന്നെ സ്മാർട്ട്‌ഫോണും എംഐ 11 പോലെ വലുതും ചെറുതുമായ ക്യാമറ പിൻഭാഗത്ത് വരും. പിൻ ക്യാമറ സംവിധാനത്തിൽ മൂന്ന് സ്‌നാപ്പറുകൾ ഉൾപ്പെടുന്നു. മുൻവശത്ത് ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ലഭിക്കും, അതിന് 6.55 ഇഞ്ച് വലിപ്പമുണ്ടാകും. ഒരു അമോലെഡ് പാനലിനെ അടിസ്ഥാനമാക്കി, ഇത് ഒരു ഫുൾ എച്ച്ഡി + സ്ക്രീൻ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റിനെയും സപ്പോർട്ട് ചെയ്യും.

ഇന്ത്യയിൽ ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ഏതെല്ലാം നിറങ്ങളിൽ ലഭ്യമാകും ?

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസർ കരുത്തേകുന്ന ഈ ഹാൻഡ്‌സെറ്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടാകും. ക്യാമറയുടെ മുൻവശത്ത് 64 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ ടെലിമാക്രോ ലെൻസ് എന്നിവയുണ്ടാകും. മുൻ ക്യാമറ 16 മെഗാപിക്സലിൽ ലഭിക്കും. 33W ഫാസ്റ്റ് ചാർജിംഗുള്ള 4,250 എംഎഎച്ച് ബാറ്ററിയും ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി എംഐയുഐ 12ൽ പ്രവർത്തിപ്പിക്കുന്നതുമായിരിക്കും ഈ ഡിവൈസ്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, എഐ ഫേസ് അൺലോക്ക്, എൻ‌എഫ്‌സി, ഡ്യുവൽ സ്പീക്കറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എംഐ 11 ലൈറ്റിന് 20,000 രൂപ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രവുമല്ല, ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാൻ ഇത് ലഭ്യമാകും.

Best Mobiles in India

English summary
The Mi 11 Lite, a new mid-range phone from Xiaomi, will be released in India soon. As we get closer to the debut, which is set for June 22nd, Xiaomi has decided to tease the gadget a little to get people excited.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X