ഷവോമി എംഐ 11 ലൈറ്റ് 4 ജി ഇന്ത്യയിൽ ഉടൻ തന്നെ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

|

എക്കാലത്തെയും ഭാരം കുറഞ്ഞ ഒരു സ്മാർട്ട്‌ഫോണായി ഏതാനും മാസങ്ങൾക്ക് മുമ്പ് ഷവോമി എംഐ 11 ലൈറ്റ് പുറത്തിറക്കിയിരുന്നു. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പറയുന്നു. ആ കാര്യം ഇപ്പോൾ നടക്കുവാൻ പോവുകയാണ്. രാജ്യത്തെ എംഐ 11 അൾട്ര, എംഐ 11 എക്‌സ് പ്രോ സീരീസുകൾക്ക് പുറമേ ഈ സ്മാർട്ട്ഫോണും ഉണ്ടാകും. ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോണിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

 

കൂടുതൽ വായിക്കുക: 35,000 രൂപയിൽ താഴെ വിലയും സ്‌നാപ്ഡ്രാഗൺ 865ന്റെ കരുത്തുമുള്ള സ്മാർട്ട്‌ഫോണുകൾ

എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ഉടൻ ഇന്ത്യയിലേക്ക് വരുന്നു

എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ഉടൻ ഇന്ത്യയിലേക്ക് വരുന്നു

ടിപ്‌സ്റ്റർ അഭിഷേക് യാദവ് നിർദ്ദേശിച്ചതുപോലെ, ഷവോമി സ്മാർട്ട്‌ഫോൺ 4 ജി വേരിയന്റാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എന്നാൽ, ഈ ലോഞ്ച് എപ്പോൾ സംഭവിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. ഈ സ്മാർട്ട്ഫോണിൻറെ വരവ് ഷവോമിയുടെ മാർക്കറ്റിംഗ് ലീഡ് സുമിത് സോണലും സൂചിപ്പിച്ചിട്ടുണ്ട്. ട്വീറ്റിൽ എംഐ 11 ലൈറ്റ് വ്യക്തമായി പറയുന്നില്ലെങ്കിലും, ഒരു ‘ലൈറ്റ് ആൻഡ് ലോഡഡ്' ഡിവൈസിൻറെ പരാമർശം നിലനിൽക്കുന്നു.

തകർപ്പൻ ഫീച്ചറുകളുമായി നോയിസ് ഫിറ്റ് ആക്റ്റീവ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തിതകർപ്പൻ ഫീച്ചറുകളുമായി നോയിസ് ഫിറ്റ് ആക്റ്റീവ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി

എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ സവിശേഷതകളും, ഇന്ത്യയിലെ വിലയും
 

എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ സവിശേഷതകളും, ഇന്ത്യയിലെ വിലയും

4 ജി, 5 ജി വേരിയന്റുകളിൽ വരുന്ന എംഐ 11 സീരീസിലെ മറ്റൊരു മോഡലാണ് എംഐ 11 ലൈറ്റ്. 157 ഗ്രാം ഭാരം, 6.81 മില്ലിമീറ്റർ നേർത്ത ഇത് ഭാരം കുറഞ്ഞതും നേർത്തതുമായ ഒരു സ്മാർട്ട്ഫോണായി മാറുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.55 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന് ലഭിക്കുന്നത്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 5 ജി വേരിയന്റിന് സ്‌നാപ്ഡ്രാഗൺ 780 ജി പ്രോസസറും ലഭിക്കുന്നതാണ്. 8 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്.

പ്രീമിയം സ്മാർട്ഫോണുകൾക്ക് ഡിസ്കൗണ്ടും ഓഫറുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ 2021പ്രീമിയം സ്മാർട്ഫോണുകൾക്ക് ഡിസ്കൗണ്ടും ഓഫറുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ 2021

ഷവോമി എംഐ 11 ലൈറ്റ് 4 ജി ഇന്ത്യയിൽ ഉടൻ തന്നെ അവതരിപ്പിക്കും

മുൻവശത്തുള്ള ക്യാമറയ്ക്ക് എംഐ 11 ന് സമാനമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന മൂന്ന് പിൻ സ്നാപ്പറുകൾ ഉണ്ട്. 64 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, ഒരു ടെലിഫോട്ടോ മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ഷൂട്ടർ എന്നിവ രണ്ടും പ്രവർത്തിക്കുന്നു. മുൻ ക്യാമറയ്ക്ക് 16 മെഗാപിക്സലുമുണ്ട്. 33W ഫാസ്റ്റ് ചാർജിംഗുള്ള 4,250 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ സ്മാർട്ഫോൺ പ്രവർത്തിപ്പിക്കുന്നു. കൂടാതെ, ഒരു വശത്ത് ഫിംഗർപ്രിന്റ് സ്കാനർ, എഐ ഫേസ് അൺലോക്ക്, എൻ‌എഫ്‌സി, ഡ്യുവൽ സ്പീക്കറുകൾ എന്നിവയും സപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിലെ 299 യൂറോ (ഏകദേശം 25,000 രൂപ) ഷവോമി എംഐ 11 ലൈറ്റിൻറെ വില ആരംഭിക്കുന്നു. ഈ സ്മാർട്ഫോണിന് ഇന്ത്യയിൽ 25,000 രൂപയ്ക്ക് താഴെ വില നൽകുവാനുള്ള സാധ്യതയുണ്ട്.

ബെസെൽ-ലെസ്സ് ഡിസ്പ്ലേ അവതരിപ്പിക്കുന്ന എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷൻ ജൂൺ 1 ന് അവതരിപ്പിക്കുംബെസെൽ-ലെസ്സ് ഡിസ്പ്ലേ അവതരിപ്പിക്കുന്ന എംഐ ടിവി 4 എ 40 ഹൊറൈസൺ എഡിഷൻ ജൂൺ 1 ന് അവതരിപ്പിക്കും

Best Mobiles in India

English summary
Xiaomi announced the Mi 11 Lite a few months ago as the company's lightest smartphone to date. It is now predicted that the phone would reach Indian shores, which might happen very soon. In the country, the phone will be available alongside the Mi 11 Ultra and Mi 11X Pro series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X