Home
Mobile

സ്നാപ്ഡ്രാഗൺ 780 ജി പ്രോസസറുമായി ഷവോമി എംഐ 11 ലൈറ്റ് ഉടനെ അവതരിപ്പിച്ചേക്കും

കമ്പനിയുടെ പുതിയ എംഐ-സീരീസ് സ്മാർട്ട്‌ഫോൺ ഷവോമി എംഐ 11 ലൈറ്റ് ഗ്ലോബൽ ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കുന്നതിനായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുകയാണ്. ഈ ചൈനീസ് ബ്രാൻഡ് അതിൻറെ ഏറ്റവും വലിയ ഇവന്റിനായി തയ്യാറെടുക്കുമ്പോൾ ഈ സ്മാർട്ട്ഫോണിന് ചുറ്റുമായി ഒരു തരംഗം സൃഷ്ടിക്കുന്നതിനായി ഷവോമി പുതിയ എംഐ 11 ലൈറ്റിനെക്കുറിച്ചുള്ള ഏതാനും പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.

കൂടുതൽ വായിക്കുക: ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് ഇലക്ട്രോണിക്‌സ് സെയിലിൽ ഗാഡ്‌ജെറ്റുകൾക്ക് 80% വരെ കിഴിവ്

സ്നാപ്ഡ്രാഗൺ 780 ജി പ്രോസസറുമായി ഷവോമി എംഐ 11 ലൈറ്റ്

പുതുതായി അവതരിപ്പിച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 780 ജി മൊബൈൽ പ്ലാറ്റ്‌ഫോമിന് എംഐ 11 ലൈറ്റ് കരുത്തേകുമെന്ന് ചൈനീസ് മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റിൽ ഷവോമി സ്ഥിരീകരിച്ചു. ഈ പുതിയ സ്‌നാപ്ഡ്രാഗൺ 7-സീരീസ് പ്രോസസർ ലഭിക്കുന്ന ഷവോമിയുടെ സ്മാർട്ഫോൺ എന്ന പ്രത്യകതയും ഇതിനുണ്ട്.

ഷവോമി എംഐ 11 ലൈറ്റ്

ട്രിപ്പിൾ ഇമേജ് സിഗ്നൽ പ്രോസസറാണ് (ഐ‌എസ്‌പി) സ്‌നാപ്ഡ്രാഗൺ 780 ജി യുടെ പ്രത്യേകത, 4 കെ എച്ച്ഡിആറിനെ കമ്പ്യൂട്ടേഷണൽ എച്ച്ഡിആർ, എച്ച്ഡിആർ 10 വീഡിയോ ക്യാപ്‌ചർ എന്നിവ ഉപയോഗിച്ച് സപ്പോർട്ട് ചെയ്യുന്നു. 5 നാനോ-മീറ്റർ പ്രോസസ്സ് അടിസ്ഥാനമാക്കിയുള്ള ചിപ്‌സെറ്റ് അഡ്രിനോ 642 GPU- യുമായി ജോടിയാക്കുന്നു. 3.3 ജിബിപിഎസ് വരെ ഡൗൺ‌ലോഡ് വേഗത നൽകുമെന്ന് അവകാശപ്പെടുന്ന സ്‌നാപ്ഡ്രാഗൺ എക്‌സ് 53 5 ജി മോഡം-ആർ‌എഫ് സിസ്റ്റം സ്നാപ്ഡ്രാഗൺ 780 ജിക്ക് ലഭിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ എലൈറ്റ് ഗെയിമിംഗ് സംയോജനവും ഇതിലുണ്ട്.

ഷവോമി എംഐ 11 ലൈറ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഷവോമി എംഐ 11 ലൈറ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

അടുത്തിടെ ചോർന്ന റെൻഡറുകൾ, കട്ടിയുള്ള ബെസലുകളുള്ള ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേ പുതിയ എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിൽ അവതരിപ്പിക്കാമെന്ന് സൂചിപ്പിക്കുന്നു. മുകളിൽ ഇടത് കോണിൽ ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്. പിൻവശത്ത്, ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉൾപ്പെടുന്ന ഒരു ചതുരാകൃതിയിലുള്ള ക്യാമറ ബമ്പ് കാണാം.

സ്നാപ്ഡ്രാഗൺ 780 ജി പ്രോസസർ

1080 × 2400 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുമെന്നാണ് ഷവോമി എംഐ 11 ലൈറ്റ് ടിപ്പ് ചെയ്‌തിരിക്കുന്നത്. 64 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഈ സ്മാർട്ട്ഫോണിനുണ്ട്. 6 ജിബി റാം / 64 ജിബി സ്റ്റോറേജ്, 8 ജിബി റാം / 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് മെമ്മറി വേരിയന്റുകളിൽ ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,250 എംഎഎച്ച് ബാറ്ററി ഇതിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹമുണ്ട്. എംഐ 11 ലൈറ്റിനുപുറമെ, ഗ്ലോബൽ ലോഞ്ച് ഇവന്റിൽ എംഐ 11 പ്രോ, എംഐ 11 അൾട്രാ, എംഐ ബാൻഡ് 6 എന്നിവയുൾപ്പെടെ നിരവധി പ്രോഡക്റ്റുകൾ വരുമെന്ന് ഷവോമി സ്ഥിരീകരിച്ചു. ലിക്വിഡ് ലെൻസ് ക്യാമറയുമായി എംഐ മിക്സ് മടക്കാവുന്ന ഫോൺ കമ്പനി പുറത്തിറക്കുമെന്ന് പറയുന്നു.

Best Mobiles in India

English summary
The Xiaomi Mi 11 Lite, the company's latest Mi-series smartphone, will be unveiled at a global launch event in just a few hours. While the Chinese company prepares for its big event, Xiaomi has leaked a key information about the new Mi 11 Lite in order to generate excitement for the device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X