ഷവോമി എംഐ 11, എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

|

ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സീരിസാണ് എംഐ 11 സീരിസ്. ചൈനീസ് വിപണിയിലെത്തിയ ഈ സീരിസിലെ സ്മാർട്ട്ഫോണുകൾ ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്. ഇപ്പോഴിതാ എംഐ11, എംഐ 11 ലൈറ്റ് എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷവോമി. സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫോണാണ് എംഐ 11. അതിന്റെ മുൻഗാമിയായ എംഐ 10 കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിനാൽ തന്നെ എംഐ 11 വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കമ്പനി വക്താവ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

 

എംഐ 11 സീരീസ്

ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച് എംഐ 11 സീരീസ് ഇന്ത്യൻ വിപണിയിലെത്തുമെന്ന് എംഐ ഇന്ത്യയുടെ മാർക്കറ്റിംഗ് ലീഡ് സുമിത് സോനാൽ സ്ഥിരീകരിച്ചു. ഈ ഡിവൈസുകളുടെ ലോഞ്ച് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, ഏത് മോഡലുകളും വേരിയന്റുകളുമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കേണ്ടത് എന്ന കാര്യവും ഇതുവരെ കമ്പനി തീരുമാനിച്ചിട്ടില്ല. ടിപ്പ്സ്റ്റർ ഇഷാൻ അഗർവാളിന്റെ ലീക്ക് റിപ്പോർട്ട് എംഐ 11 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന സൂചന നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 3 സ്മാർട്ട്ഫോണിന് 3,000 രൂപ കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽകൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 3 സ്മാർട്ട്ഫോണിന് 3,000 രൂപ കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

ഷവോമി എംഐ 11 സീരീസ് ഇന്ത്യയിലേക്ക്
 

ഷവോമി എംഐ 11 സീരീസ് ഇന്ത്യയിലേക്ക്

ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസായ എംഐ 11 കഴിഞ്ഞ മാസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മികച്ച ക്യാമറകളും വേഗതയേറിയ ഇന്റേണലുകളും ഉള്ള എംഐ 11 പ്രോ പുറത്തിറക്കാൻ ഷവോമി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും എംഐ 11 സ്റ്റാൻഡേർഡ് മോഡലാണ് ആഗോള വിപണിയിൽ ആദ്യം വരുന്നത്. പ്രോ മോഡൽ ചൈനീസ് വിപണിയിൽ മാത്രമായിരിക്കും അവതരിപ്പിക്കുക. ഇക്കാര്യത്തിൽ ഷവോമി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

എംഐ 11

സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റുള്ള സ്റ്റാൻഡേർഡ് എംഐ 11 രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് വിപണിയിൽ ഷവോമി അവതരിപ്പിച്ച അത്രയും നിറങ്ങളിൽ ഈ ഡിവൈസ് ഇന്ത്യയിൽ ലഭ്യമാകില്ല. രണ്ട് നിറങ്ങളിൽ മാത്രമായിരിക്കും ഡിവൈസ് ഇന്ത്യയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ ലീക്ക് റിപ്പോർട്ട് അനുസരിച്ച് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു ബേസ് വേരിയന്റും 256 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് വേരിയന്റിനും ഇന്ത്യയിൽ പുറത്തിറക്കും.

കൂടുതൽ വായിക്കുക: പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിൽകൂടുതൽ വായിക്കുക: പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിൽ

എംഐ 11 ലൈറ്റ്

ചാരനിറം, നീല എന്നീ രണ്ട് നിറങ്ങളിൽ മാത്രമായിരിക്കും എംഐ 11 ഇന്ത്യയിൽ എത്തുന്നത്. ലെതർ വേരിയന്റുകളെക്കുറിച്ചോ സ്പെഷ്യൽ എഡിഷനെ കുറിച്ചോ നിലവിൽ റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. ഇന്ത്യയിൽ എംഐ 11 ഫ്ലാഗ്ഷിപ്പിനൊപ്പം എംഐ 11 ലൈറ്റും അവതരിപ്പിക്കുമെന്നാണ് സൂചനകൾ. ഇതുവരെ മറ്റൊരു വിപണിയിലും അവതരിപ്പിക്കാത്ത ഈ ഡിവൈസ് എംഐ 10ഐയുമായി സാമ്യമുള്ള സ്മാർട്ട്ഫോൺ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഡിവൈസിന്റെ സവിശേഷതകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സ്റ്റോറേജ്

മൂന്ന് സ്റ്റോറേജ്, കളർ വേരിയന്റുകളിലായിരിക്കും എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്നാണ് ഇഷാൻ അഗർവാൾ പുറത്ത് വിട്ട ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റായിരിക്കും ഡിവൈസിന് ഉണ്ടാവുക. 128 ജിബി സ്റ്റോറേജും 6 ജിബി റാമും ഉള്ള മറ്റൊരു മിഡ് ടയർ വേരിയന്റും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. പിങ്ക്, ബ്ലാക്ക്, ബ്ലൂ വേരിയന്റുകളിൽ എംഐ 11 ലൈറ്റ് ലഭ്യമാകും.

കൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായികൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി

Best Mobiles in India

English summary
The Mi series is Xiaomi's latest flagship series. Mi 11 and Mi 11 Lite smartphones will be launched in India soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X