ഷവോമി എംഐ 11 പ്രോ പുറത്തിറങ്ങുക ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് വയർലെസ് ചാർജിങുമായി

|

രണ്ടാഴ്ച മുമ്പാണ് ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ എംഐ 11 പുറത്തിറക്കിയത്. ചൈനീസ് സ്മാർട്ട്ഫോൺ വിപണിയിൽ വലീയ ജനപ്രീതി നേടിയ ഈ സ്മാർട്ട്ഫോണിന് പിന്നാലെ ഈ സീരിസിൽ പുതിയൊരു ഡിവൈസ് കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഷവോമി. എംംഐ 11 പ്രോ എന്ന ഡിവൈസാണ് കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നത്. എംഐ 11 എന്ന ഡിവൈസിന്റെ കൂടുതൽ മികച്ച പതിപ്പായിരിക്കും ഇത്.

 

എംഐ 11 പ്രോ

എംഐ 11 പ്രോ സ്മാർട്ട്ഫോണിൽ സ്‌നാപ്ഡ്രാഗൺ 888 SoC ആയിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. എംഐ 11 സ്മാർട്ട്ഫോണിനെക്കാൾ കൂടുതൽ മികച്ച ഹാർഡ്‌വെയറും ഫീച്ചറുകളുമായിട്ടായിരിക്കും എംഐ 11 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ഈ സ്മാർട്ട്ഫോൺ ഫെബ്രുവരിയോടെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനകം തന്നെ ഡിവൈസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളായും മറ്റും ഓൺലൈനിൽ പ്രചരിക്കാൻ ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ എ12 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വീണ്ടും വില കുറച്ചുകൂടുതൽ വായിക്കുക: ഓപ്പോ എ12 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വീണ്ടും വില കുറച്ചു

80W വയർലെസ് ഫാസ്റ്റ് ചാർജിങ്

എംഐ 11 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ടാവുമെന്ന് കരുതുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷത 80W വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ്. ഈ സാങ്കേതികവിദ്യ ഇതിനകം തന്നെ ഷവോമി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോണിൽ ടെക്നോളജി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ശരിയാവാൻ സാധ്യത ഏറെയാണ്. ഇത് ശരിയാവുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ വയർലെസ് ചാർജിങ് സപ്പോർട്ടുള്ള ഫോണായി എംഐ 11 പ്രോ മാറും.

120W വയർ ചാർജിങ്
 

ലോകത്തിലെ ഏറ്റവും വേഗതയേറിയ വയർലസ് ചാർജിങ് സപ്പോർട്ടുമായി വരുമെന്ന് പ്രതീക്ഷിക്കുന്ന എംഐ 11 പ്രോ സ്മാർട്ട്ഫോണിൽ 4,000 mAh ബാറ്ററിയായിരിക്കും ഉണ്ടാവുക. ഈ ബാറ്ററി മുഴുവനായും ചാർജ് ചെയ്യാൻ വയർലസ് ചാർജിങ് ടെക്നോളജിയിൽ വെറും 18 മിനിറ്റ് കൊണ്ട് സാധിക്കും. ഇതിനൊപ്പം 120W വയർ ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21+, ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തുകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21+, ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു

സവിശേഷതകൾ

എംഐ 11 പ്രോയുടെ സവിശേഷതകളെക്കുറിച്ച് ഇതുവരെ വ്യക്ത വന്നിട്ടില്ലെങ്കിലും ഫോണിൽ എംഐ 11 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾക്ക് സമാനമായ സവിശേഷതകളുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക. ഇതിൽ 6.81 ഇഞ്ച് ഡിസ്‌പ്ലേ, 3200x1440 പിക്‌സൽ മാക്സിമം റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ട്, ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷൻ എന്നീ സവിശേഷതകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC, 12 ജിബി വരെ റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നീ ഫീച്ചറുകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ക്യാമറ

ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും എംഐ 11 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. എഫ് / 1.85 അപ്പർച്ചറുള്ള 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 120 ഡിഗ്രി ഫീൽ‌ഡ് ഓഫ് വ്യൂ ഉള്ള 13 മെഗാപിക്സൽ സൂപ്പർ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ ടെലിഫോട്ടോ-മാക്രോ ലെൻസ് എന്നിവയാണ് പിൻക്യാമറ സെറ്റപ്പിലുള്ള ക്യമറകൾ. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുയമായി 20 മെഗാപിക്സൽ ക്യാമറയായിരിക്കും ഉണ്ടാവുക.

കൂടുതൽ വായിക്കുക: രണ്ട് സെൽഫി ക്യാമറകളുമായി ടെക്നോ കാമൺ 16 പ്രീമിയർ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: രണ്ട് സെൽഫി ക്യാമറകളുമായി ടെക്നോ കാമൺ 16 പ്രീമിയർ ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
Xiaomi Mi 11 Pro smartphone will be released soon. The device will come out with the fastest wireless charging in the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X