Home
Mobile

കിടിലൻ ക്യാമറകളുമായി ഷവോമി എംഐ 11 അൾട്ര, എംഐ 11 പ്രോ സ്മാർട്ട്ഫോണുകൾ വരുന്നു

ഷവോമിയുടെ എംഐ 11 സീരിസിൽ പുതിയ ഡിവൈസുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. അൾട്ര, പ്രോ വേരിയന്റുകളാണ് ഈ സീരിസിൽ അവതരിപ്പിക്കാൻ പോകുന്നത്. ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. പിന്നിൽ വലിയ റിയർ ക്യാമറ ഹമ്പും വ്യൂഫൈൻഡറായി പ്രവർത്തിക്കുന്ന സെക്കൻഡറി ഡിസ്പ്ലേയും എംഐ 11 അൾട്ര പ്രോട്ടോടൈപ്പിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ എംഐ 11 അൾ‌ട്ര, പ്രോ മോഡലുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

ലീക്ക് റിപ്പോർട്ട്

മൈഫിക്സ്ഗൈഡിൽ നിന്നുള്ള ലീക്ക് റിപ്പോർട്ട് അനുസരിച്ച് എംഐ 11 അൾട്ര, എംഐ 11 പ്രോ എന്നിവ 67.1W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഈ എംഐ 11 വേരിയന്റുകൾ ഇതുവരെ പുറത്തിറങ്ങിയവയേക്കാൾ വളരെ മികച്ച ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള സ്മാർട്ട്‌ഫോണായി മാറാൻ സാധ്യതയുണ്ട്. ഈ ഫോണുകളുടെ ക്യാമറ സെറ്റപ്പിൽ സാംസങ് ഐസോസെൽ ജിഎൻ 2 സെൻസർ ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ വിപണിയിൽ ലഭ്യമായ സ്മാർട്ട്‌ഫോണിന് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും വലിയ ക്യാമറ സെൻസറാണ് ജിഎൻ 2 സെൻസർ.

ഷവോമിയുടെ ഏറ്റവും മികച്ച സ്മാർട്ട്ഫോണാവാൻ എംആ 11 അൾട്ര

ഷവോമിയുടെ ഏറ്റവും മികച്ച സ്മാർട്ട്ഫോണാവാൻ എംആ 11 അൾട്ര

ഇപ്പോൾ വിപണിയിലുള്ള മറ്റേതൊരു സ്മാർട്ട്‌ഫോൺ ക്യാമറ സെൻസറിൽ നിന്നും വ്യത്യസ്‌തമാണ് സാംസങ് ഐസോസെൽ ജിഎൻ 2 ഇമേജ് സെൻസർ. ഇതിന് വലിയ 1.4µm പിക്‌സലുകളാണ് ഉള്ളത്. ഇത് 4-ഇൻ -1 പിക്‌സൽ ബിന്നിംഗ് ടെക്നോളജി ഉപയോഗിച്ച് മികച്ച ലോലൈറ്റ് പെർഫോമൻസ് നൽകുന്ന സെൻസറാണ്. മികച്ച ഡീറ്റെയിലും ഫോട്ടോയിൽ ലഭിക്കും. 50 മെഗാപിക്സൽ റേറ്റുചെയ്ത ഔട്ട്പുട്ടാണ് ജിഎൻ 2ൽ ഉള്ളത്. വേഗത്തിൽ ഫോക്കസ് ചെയ്യാനും ഈ സെൻസറിന് സാധിക്കും. ഡ്യുവൽ പിക്സൽ പ്രോ ഓട്ടോഫോക്കസ് സിസ്റ്റമാണ് ഇതിനായി സഹായിക്കുന്നത്.

ഷവോമി എംഐ 11 അൾട്ര

ഷവോമി എംഐ 11 അൾട്ര

എംഐ 11 അൾട്രയുടെ ക്യാമറയുമായി ബന്ധപ്പെട്ട നേരത്തെയുള്ള ലീക്ക് റിപ്പോർട്ടുകൾ ഈ ഡിവൈസിൽ ഒരു നൂതന ക്യാമറ സിസ്റ്റം ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിക്കുന്നു. 5എക്സ് ഒപ്റ്റിക്കൽ സൂം, 120 എക്സ് ഡിജിറ്റൽ സൂം എന്നിവ സപ്പോർട്ട് ചെയ്യുന്ന പെരിസ്കോപ്പിക് ലെൻസ് സെറ്റപ്പുള്ള 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവയ്‌ക്കൊപ്പം മറ്റൊരു 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉണ്ടായിരിക്കും.

സെക്കന്ററി ഡിസ്പ്ലേ

ഷവോമി എംഐ 11 അൾട്രയുടെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നാണ് സെക്കന്ററി ഡിസ്പ്ലേ. നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഡിസ്പ്ലേ സബ്ജറ്റുകളുടെ വ്യൂഫൈൻഡറായി പ്രവർത്തിക്കുകയും അതിൽ മുഴുവൻ എംഐ ഇന്റർഫേസ് കാണിക്കുകയും ചെയ്യും. ബാറ്ററി ചാർജിംഗ് സാങ്കേതികവിദ്യയിൽ വലിയ പുരോഗതിയായിരിക്കും ഈ ഡിവൈസ്. 67.1W സിസ്റ്റമാണ് ഒരു ഷവോമി ഈ സ്മാർട്ട്‌ഫോണിൽ നൽകുക. 55W ഫാസ്റ്റ് ചാർജിംഗ് സൊല്യൂഷനും 50W വയർലെസ് ചാർജിംഗ് സൊല്യൂഷനുമായാണ് ആഗോളതലത്തിൽ എംഐ 11 അവതരിപ്പിച്ചത്.

എംഐ 11എക്സ്, എംഐ 11എക്സ് പ്രോ

ഷവോമി ഉടൻ തന്നെ എംഐ 11എക്സ്, എംഐ 11എക്സ് പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ രണ്ട് ഫോണുകളും ചൈനയിലെ റെഡ്മി കെ40, റെഡ്മി കെ 40 പ്രോ പ്ലസ് എന്നിവയുടെ പേരുകൾ മാറ്റിയ പതിപ്പായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. റെഡ്മി കെ40 പോക്കോ എഫ്3 ആയിട്ടായിരിക്കും ആഗോളതലത്തിൽ വിപണിയിലെത്തുകയെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

Best Mobiles in India

English summary
Xiaomi is preparing to launch new devices in Mi 11 series. Ultra and Pro variants will be introduced in this series soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X