ഷവോമി എംഐ 11 അൾട്ര, എംഐ 11എക്സ്, എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

|

ഷവോമി തങ്ങളുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. എംഐ 11 അൾട്ര, എംഐ 11 എക്സ്, എംഐ 11 എക്സ് പ്രോ എന്നീ ഡിവൈസുകൾ വെർച്വൽ ഇവന്റിലൂടെയാണ് ഷവോമി ലോഞ്ച് ചെയ്തത്. എംഐ 11 സീരീസിൽ ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഫോണാണ് എംഐ 11 അൾട്ര. ഇത് സീരിസിലെ ടോപ്പ് ടയർ വേരിയന്റാണ്. ഫെബ്രുവരിയിൽ ചൈനയിൽ വിപണിയിലെത്തിയ റെഡ്മി കെ40, റെഡ്മി കെ40പ്രോ + എന്നിവയുടെ റീബ്രാന്റഡ് മോഡലുകളാണ് എംഐ11 എക്സ്, എംഐ 11 എക്സ് പ്രോ എന്നിവ.

 

ഷവോമി എംഐ 11 അൾട്ര, എംഐ 11എക്സ്, എംഐ 11എക്സ് പ്രോ: വില, ലഭ്യത

ഷവോമി എംഐ 11 അൾട്ര, എംഐ 11എക്സ്, എംഐ 11എക്സ് പ്രോ: വില, ലഭ്യത

ഷവോമി എംഐ 11 അൾട്രയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 69,990 രൂപയാണ് വില. കറുപ്പ്, വെളുപ്പ് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. എംഐ 11എക്സ് സ്മാർട്ട്ഫോണിന്റെ 6 ജിബി + 128 ജിബി മോഡലിന് 29,999 രൂപയും. 8 ജിബി + 128 ജിബി മോഡലിന് 31,999 രൂപയുമാണ് വില. എംഐ 11 എക്സ് പ്രോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 39,990 രൂപയും 8 ജിബി + 256 ജിബി വേരിയന്റിന് 41,999 രൂപയും വിലയുണ്ട്. എംഐ 11 എക്സ്, എംഐ 11 എക്സ് പ്രോ എന്നിവ സെലസ്റ്റിയൽ സിൽവർ, കോസ്മിക് ബ്ലാക്ക്, ഫ്രോസ്റ്റി വൈറ്റ് നിറങ്ങളിൽ ലഭ്യമാകും.

ഷവോമി എംഐ 11 അൾട്ര: സവിശേഷതകൾ
 

ഷവോമി എംഐ 11 അൾട്ര: സവിശേഷതകൾ

6.81 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടാണ് എംഐ 11 അൾട്ര പുറത്തിറക്കിയിരിക്കുന്നത്. ഡബ്ല്യുക്യുഎച്ച്ഡി + (1,440x3,200 പിക്‌സലുകൾ) ഇ4 അമോലെഡ് ഡിസ്‌പ്ലേയാണ് ഇത്. 20: 9 അസ്പാക്ട് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 480 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 515 പിപിഐ പിക്‌സൽ ഡെൻസിറ്റി, 1,700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 5,000,000: 1 കോൺട്രാസ്റ്റ് റേഷ്യോ, 100 ശതമാനം ഡിസിഐ പി 3 കളർ ഗാമറ്റ് എന്നിവയാണ് ഈ ഡിസ്പ്ലെയുടെ സവിശേഷതകൾ. കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനും ഈ ഡിവൈസിലുണ്ട്. 1.1 ഇഞ്ച് വലുപ്പവും 126x294 പിക്‌സൽ റെസല്യൂഷനുമുള്ള സെക്കന്ററി ഡിസ്‌പ്ലേയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങികൂടുതൽ വായിക്കുക: ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങി

ബാറ്ററി

അഡ്രിനോ 660 ജിപിയുവിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയാണ് എംഐ 11 അൾട്രയ്ക്ക് കരുത്ത് നൽകുന്നത്. 12 ജിബി എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 67W വയർ, വയർലെസ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് എംഐ 11 അൾട്രയിൽ ഉള്ളത്. 10W റിവേഴ്‌സ് വയർലെസ് ചാർജിങും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ബോഡി IP68 സർട്ടിഫൈഡ് ആണ്.

ട്രിപ്പിൾ റിയർ ക്യാമറ

എംഐ 11 അൾട്രയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിൽ എഫ് / 1.95 ലെൻസും ഒ‌ഐ‌എസുമുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 128 ഡിഗ്രി എഫ്ഒവി ഉള്ള എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസോട് കൂടിയ 48 മെഗാപിക്സൽ സെൻസർ, 120എക്സ് ഡിജിറ്റൽ സൂം ഉള്ള ടെലിഫോട്ടോ ലെൻസടങ്ങുന്ന 48 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലുള്ളത്. മുൻവശത്ത് എഫ് / 2.3 അപ്പർച്ചറുള്ള 20 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്.

5ജി സപ്പോർട്ട്

5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, ജിപിഎസ്, എജിപിഎസ്, നാവിക് സപ്പോർട്ട്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് എംഐ 11 അൾട്രയിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഹാൾ സെൻസർ, ബാരോമീറ്റർ, ഗ്രിപ്പ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, ഫ്ലിക്കർ സെൻസർ, മൾട്ടി-പോയിന്റ് ലേസർ ഫോക്കസ് സെൻസർ എന്നിവയാണ് ഡിവൈസിലെ സെൻസറുകൾ. ഐആർ ബ്ലാസ്റ്ററും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: മൂന്ന് പിൻ ക്യാമറകളുമായി ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾകൂടുതൽ വായിക്കുക: മൂന്ന് പിൻ ക്യാമറകളുമായി ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ

എംഐ 11എക്സ്, എംഐ 11എക്സ് പ്രോ : സവിശേഷതകൾ

എംഐ 11എക്സ്, എംഐ 11എക്സ് പ്രോ : സവിശേഷതകൾ

എംഐ 11എക്സ്, എംഐ 11എക്സ് പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്ക് സമാന സവിശേഷതകളാണ് ഉള്ളത്. ചില സവിശേഷതകളിൽ മാത്രമേ മാറ്റമുള്ളു. രണ്ട് ഫോണുകളിലും 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഇ4 അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, 5,000,000: 1 കോൺട്രാസ്റ്റ് റേഷ്യോ എച്ച്ഡിആർ 10 + സപ്പോർട്ട്, എൻ‌ടി‌എസ്‌സി കളർ സ്‌പെയ്‌സിന്റെ 107.6 ശതമാനം കവറേജ്, 100 ശതമാനം ഡിസിഐ-പി 3, എസ്‌ജി‌എസ് ഐ കെയർ സർട്ടിഫിക്കേഷൻ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. 92.61 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഡിസ്പ്ലെയ്ക്ക് ഉണ്ട്.

അഡ്രിനോ 650 ജിപിയു

എംഐ 11 എക്സ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് അഡ്രിനോ 650 ജിപിയുവിനൊപ്പം നൽകിയിട്ടുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസി ചിപ്പ്സെറ്റപ്പാണ്. 8 ജിബി വരെ എൽപിഡിഡിആർ 5 റാമും 128 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. എംഐ 11 പ്രോ സ്മാർട്ട്ഫോണിൽ എത്തുമ്പോൾ അഡ്രിനോ 660 ജിപിയു, 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയ്ക്കൊപ്പം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയാണ് ഷവോമി നൽകിയിട്ടുള്ളത്.

ക്യാമറ

രണ്ട് ഫോണുകളിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. എംഐ 11എക്സിൽ എഫ് / 1.79 ലെൻസുള്ള ഒ.ഇ.എസ് സപ്പോർട്ടുള്ള 48 മെഗാപിക്സൽ സോണി IMX582 പ്രൈമറി സെൻസർ ഉണ്ട്. ഇതിനൊപ്പം 119 ഡിഗ്രി എഫ്ഒവി അൾട്രാ വൈഡ് എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 5 മെഗാപ്‌സിയൽ മാക്രോ ഷൂട്ടർ എന്നീ ക്യാമറകളാണ് നൽകിയിട്ടുള്ളത്. എംഐ 11 എക്സ് പ്രോയിൽ 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 സെൻസറാണ് ഉള്ളത്. മറ്റ് രണ്ട് സെൻസറുകളും സമാനമാണ്. രണ്ട് ഫോണുകളിലും സെൽഫികൾക്കായി എഫ് / 2.45 ലെൻസുള്ള 20 മെഗാപിക്സൽ സെൻസറാണ് ഉള്ളത്.

കൂടുതൽ വായിക്കുക: മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി, വില 13,999 രൂപ മുതൽകൂടുതൽ വായിക്കുക: മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി, വില 13,999 രൂപ മുതൽ

കണക്റ്റിവിറ്റി

രണ്ട് ഫോണുകളിലെയും കണക്റ്റിവിറ്റി ഓപ്ഷനുകൾ സമാനമാണ്. 5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, വൈ-ഫൈ 6, ജിപിഎസ്, എജിപിഎസ്, നാവിക് സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഇവ. എംഐ 11 എക്സ് ബ്ലൂടൂത്ത് വി 5.1ഉം എംഐ 11 എക്സ് പ്രോ ബ്ലൂടൂത്ത് വി5.2ഉം ആണ് ഉആാള്ളത്. ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ 4,520 എംഎഎച്ച് ബാറ്ററിയുള്ള ഈ ഡിവൈസുകളിൽ 33W ഫാസ്റ്റ് ചാർജിങ്, 2.5W ന് വയർഡ് റിവേഴ്സ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്നു.

Best Mobiles in India

English summary
Xiaomi launches new premium smartphones in India. Xiaomi launched the Mi 11 Ultra, Mi 11X and Mi 11X Pro devices through a virtual event.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X