Home
Mobile

120Hz ഡിസ്പ്ലെയുമായി ഷവോമി എംഐ 11 അൾട്ര വരുന്നു; റിപ്പോർട്ട്

കഴിഞ്ഞ ഡിസംബറിൽ ഷവോമി പുറത്തിറക്കിയ എംഐ 11 സ്മാർട്ട്‌ഫോൺ ആഗോള ലോഞ്ചിനായി തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ഈ സീരിസിൽ മറ്റൊരു ഡിവൈസ് കൂടി പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എംഐ 11 പ്രോ മോഡലിനെ സംബന്ധിച്ച വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ എംഐ 11 അൾട്ര എന്ന പേരുള്ള മറ്റൊരു മോഡൽ കൂടി ഈ സീരിസിൽ അവതരിപ്പിരക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിവൈസുമായി ബന്ധപ്പെട്ട ചില വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഷവോമി എംഐ 11 അൾട്ര: ലീക്ക് റിപ്പോർട്ട്

ഷവോമി എംഐ 11 അൾട്ര: ലീക്ക് റിപ്പോർട്ട്

ഷവോമി എംഐ 11 അൾട്ര സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ഡിജിറ്റൽ ചാറ്റ് സ്റ്റേഷനാണ് ലീക്ക് ചെയ്തിരിക്കുന്നത്. കുറച്ചു കാലമായി റിപ്പോർട്ടുകളിൽ നിറഞ്ഞു നിൽക്കുന്ന എംഐ 11 പ്രോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ടിപ്പ്സ്റ്റർ പങ്കുവച്ചിട്ടുണ്ട്. ഷവോമി എംഐ 11 അൾട്രയുടെ പുറത്ത് വന്ന വിവരങ്ങളിൽ പ്രധാനപ്പെട്ടത് ഡിസ്പ്ലെയുമായി ബന്ധപ്പെട്ടതാണ്. QHD + റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്.

ഡിസ്പ്ലെ

ലീക്ക് റിപ്പോർട്ട് ഡിസ്പ്ലെയുടെ വലുപ്പമോ ഏത് തരം പാനലാണ് ഡിവൈസിൽ ഉണ്ടാവുകയെന്നോ വെളിപ്പെടുത്തിയിട്ടില്ല. ലീക്ക് റിപ്പോർട്ടുകളിലെ മറ്റ് വിവരങ്ങളിൽ നിന്നും ഡിവൈസിൽ ഉണ്ടായിരിക്കുക AMOLED ഡിസ്പ്ലെയോ OLED ഡിസ്പ്ലെയോ ആയിരിക്കുമെന്ന് ഉറപ്പിക്കാവുന്നതാണ്. ഇത് 6.0-ഇഞ്ചിൽ കൂടുതൽ വലിപ്പമുള്ള ഡിസ്പ്ലെയായിരിക്കും. ഈ ഡിസ്‌പ്ലേയിൽ കർവ്ഡ് എഡ്ജുകളും സെൽഫി ക്യാമറയ്‌ക്കായി ഒരു പഞ്ച്-ഹോളും ഉണ്ടായിരിക്കും.

സവിശേഷതകൾ

സ്റ്റാൻഡേർഡ് വേരിയന്റായ എംഐ 11 സ്മാർട്ട്ഫോണിൽ ഉള്ള ചില സവിശേഷതകൾ അൾട്ര വേരിയന്റിലും ഷവോമി നൽകുമെന്നാണ് സൂചനകൾ. ഡിവൈസിന്റെ പ്രോസസറും ക്യാമറ സവിശേഷതകളും സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ലീക്ക് റിപ്പോർട്ടായി പുറത്ത് വന്നിട്ടില്ല. സ്റ്റാൻഡേർഡ് എംഐ 11 സ്മാർട്ട്‌ഫോണിന് സമാനമായ ഒരു ഹാർഡ്‌വെയറായിരിക്കും ചിലപ്പോൾ അൾട്ര മോഡലിലും ഉണ്ടാവുക. സ്‌നാപ്ഡ്രാഗൺ 888 പ്രോസസറാണ് എംഐ 11 സ്മാർട്ട്ഫോണിൽ ഉള്ളത്.

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ഒഎസിൽ ആയിരിക്കും എംഐ 11 അൾട്ര പ്രവർത്തിക്കുക എന്നാണ് ടിപ്പ്സ്റ്റർ അഭിപ്രായപ്പെടുന്നത്. MIUI 12.5 ഇന്റർഫേസുമായിട്ടായിരിക്കും ഇത് വരുന്നത്. 67W ഫാസ്റ്റ് വയർലെസ് ചാർജിങ് സാങ്കേതികവിദ്യയുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് എംഐ 11 സ്മാർട്ട്ഫോണിൽ ഉള്ളത്. അൾട്ര മോഡലിൽ എത്തുമ്പോൾ ഇത് ക്വാഡ് ക്യാമറ സെറ്റപ്പാകുമോ എന്ന കാര്യം വ്യക്തമല്ല.

എംഐ 11

എംഐ 11 സ്മാർട്ട്ഫോൺ 6.81 ഇഞ്ച് ഡിസ്‌പ്ലേ, 3200x1440 പിക്‌സൽ മാക്സിമം റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ട്, ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷൻ എന്നീ സവിശേഷതകളോടെയാണ് പുറത്തിറങ്ങിയത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC, 12 ജിബി വരെ റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നീ ഫീച്ചറുകളും ഈ ഡിവൈസിൽ ഉണ്ട്. ഈ സവിശേഷതകളിൽ ചിലത് അൾട്ര മോഡലിലും ഉണ്ടായിരിക്കുമെന്ന സൂചന റിപ്പോർട്ടുകൾ നൽകുന്നുണ്ട്.

Best Mobiles in India

English summary
Xiaomi is tipped to launch Mi 11 Ultra smartphone in the Mi 11 series. The device will come with a 120Hz display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X