ഷവോമി എംഐ 11 അൾട്ര സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120X അൾട്രാ പിക്സൽ എഐ ക്യാമറയുമായി

|

ഷവോമി എംഐ 11 ആഗോള വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഷവോമി എംഐ 11 അൾട്രയുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ടുകൾ സജീവമാവുകയാണ്. എംഐ 11 അൾട്രയുടെ ഹാൻഡ് ഓൺ വീഡിയോ ഒരു ഫിലിപ്പിനോ യൂട്യൂബർ പുറത്ത് വിട്ടു. വീഡിയോ നീക്കംചെയ്തെങ്കിലും ഇതിന് മുമ്പ് തന്നെ നിരവധി ആളുകൾ സ്ക്രീൻ ഷോട്ടുകൾ എടുത്തിട്ടുണ്ട്. ഈ ചിത്രങ്ങൾ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ നൽകുന്നതാണ്.

M2012K1G എന്ന മോഡൽ നമ്പറുള്ള ഡിവൈസാണ് ഷവോമി എംഐ 11 അൾട്ര. ഈ ഹാൻഡ്‌സെറ്റ് അടുത്തിടെ ബിഐഎസ്, ഇസിസി സർട്ടിഫിക്കേഷൻ ലിസ്റ്റിങുകളിൽ കണ്ടെത്തിയിരുന്നു. ഈ സ്മാർട്ട്‌ഫോൺ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ വേരിയന്റുകളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ഡിവൈസിന്റെ പിൻഭാഗം മുഴുവൻ വെളിപ്പെടുത്തിയിട്ടുണ്ട്.

 

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി റിയൽ‌മി നാർസോ 30 പ്രോ വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി റിയൽ‌മി നാർസോ 30 പ്രോ വൈകാതെ വിപണിയിലെത്തും

ഷവോമി എംഐ 11 അൾട്ര

വീഡിയോയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് പുതിയ ഷവോമി എംഐ 11 അൾട്ര സ്മാർട്ട്ഫോൺ ഒരു പെരിസ്‌കോപ്പ് സൂം ലെൻസുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്ന് വ്യക്തമാകുന്നു. ക്യാമറ യൂണിറ്റിൽ എഴുതിയ 120 എക്സ് അൾട്രാ പിക്സൽ എഐ ക്യാമറ എന്ന ടെക്സ്റ്റും ഇതിനടുത്തായി ഒരു ചെറിയ സെക്കൻഡറി ഡിസ്പ്ലേയും കാണാം.

സ്ക്രീൻഷോട്ടുകൾ

വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ രണ്ട് പ്രധാന സവിശേഷതകൾ കൂടി വെളിപ്പെടുത്തുന്നു. എംഐ 11 അൾട്രയിൽ ഹാർമോൺ കാഡ്രോൺ ഡ്യുവൽ സ്പീക്കറുകൾ ഉണ്ടെന്നതാണ് ആദ്യത്തെ കാര്യം. ഇതിനൊപ്പം തന്നെ പ്രത്യേക ഫിംഗർപ്രിന്റ് സെൻസർ കണ്ടിട്ടില്ലാത്തതിനാൽ തന്നെ ഡിവൈസ് ഡിസ്‌പ്ലേയുടെ അകത്ത് തന്നെ ഫിങ്കർപ്രിന്റ് സെൻസറുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. എംഐയുഐ 12.5 ഗ്ലോബൽ വേരിയന്റായിരിക്കും എംഐ 11 അൾട്രയിൽ ഉണ്ടായിരിക്കുകയെന്നും ഡിസ്‌പ്ലേ സ്‌ക്രീൻഷോട്ട് വെളിപ്പെടുത്തുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ52 സ്മാർട്ട്ഫോൺ മാർച്ച് അവസാനം പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ52 സ്മാർട്ട്ഫോൺ മാർച്ച് അവസാനം പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

ഷവോമി എംഐ 11 അൾട്ര: സവിശേഷതകൾ

ഷവോമി എംഐ 11 അൾട്ര: സവിശേഷതകൾ

രണ്ട് സർട്ടിഫിക്കേഷൻ ലിസ്റ്റിങുകളിൽ ഈ സ്മാർട്ട്ഫോൺ കണ്ടെത്തിയിട്ടുണ്ട്. എംഐ 11 അൾട്രയിൽ 6.8 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്പ്ലെയായിരിക്കും ഉണ്ടായിരിക്കുക. ഈ ഡിസ്പ്ലെ ഡബ്ല്യുക്യുഎച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രെഷ് റേറ്റുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. ഐപി 68 ഡസ്റ്റ് വാട്ടർ റസിസ്റ്റൻസ് ഉള്ള കോർണിംഗ് ഗോറില്ല വിക്ടസ് ഈ ഡിവൈസിന് സുരക്ഷ നൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്നാപ്ഡ്രാഗൺ 888 എസ്ഒസി

സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലായിരിക്കും എംഐ 11 അൾട്ര പ്രവർത്തിക്കുന്നത്. 67W ഫാസ്റ്റ് വയർ, വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് ചാർജിംഗ് സപ്പോർട്ട് എന്നിവയുള്ള 5,000 mAh ബാറ്ററിയും
ഷവോമി എംഐ 11 അൾട്രയിൽ ഉണ്ടായിരക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസ് ഇതിനകം തന്നെ നിരവധി സർ‌ട്ടിഫിക്കേഷൻ‌ സൈറ്റുകളിൽ കണ്ടെത്തിയതിനാൽ തന്നെ ലോഞ്ച് അധികം വൈകാതെ തന്നെ ഉണ്ടാകും. എംഐ 11 ലൈറ്റ്, എംഐ 11 പ്രോ എന്നീ ഡിവൈസുകളും അധികം വൈകാതെ പുറത്തിറങ്ങും.

കൂടുതൽ വായിക്കുക: വിവോ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ആമസോൺ വിവോ കാർണിവൽ സെയിൽകൂടുതൽ വായിക്കുക: വിവോ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ആമസോൺ വിവോ കാർണിവൽ സെയിൽ

Best Mobiles in India

English summary
Xiaomi is preparing to launch the MI11 Ultra smartphone. Meanwhile, leaked images of the device reveal camera features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X