വെറും 25,000 രൂപയിൽ താഴെ വിലയും 8 ജിബി റാമും ഉള്ള ഷവോമി സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകളുടെ പെർഫോമൻസ് നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് റാമിനുണ്ട്. അതുകൊണ്ട് തന്നെ പുതിയ ഫോൺ വാങ്ങുന്ന ആളുകൾ തങ്ങളുടെ ബജറ്റിന് അനുസരിച്ച് കൂടിയ റാമുള്ള സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നു. 8 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ മികച്ച പെർഫോമൻസ് നൽകുന്നവയാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാന്റായ ഷവോമി 25000 രൂപയിൽ താഴെ വിലയിൽ പോലും 8 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഷവോമി

ഷവോമിയുടെ 25,000 രൂപയിൽ താഴെ വിലയുള്ള ഈ സ്മാർട്ട്ഫോണുകൾ റാമിന്റെ കാര്യത്തിൽ മാത്രമല്ല മികവ് പുലർത്തുന്നത്. മികച്ച പ്രൊസസർ, ക്യാമറ സെറ്റപ്പ്, ഡിസ്പ്ലെ, വലിയ ബാറ്ററി തുടങ്ങിയവയെല്ലാം ഈ ഫോണുകളിൽ ഉണ്ട്. റെഡ്മി, എംഐ ബ്രാന്റുകൾക്ക് കീഴിലാണ് ഷവോമി ഈ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുള്ളത്.

ഷവോമി എംഐ 11ഐ (Xiaomi Mi 11i)
 

ഷവോമി എംഐ 11ഐ (Xiaomi Mi 11i)

വില: 23,980 രൂപ

ഷവോമി എംഐ 11ഐ സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ HD+ AMOLED HDR10 + ഡിസ്പ്ലേയാണുള്ളത്. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോമിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 8 ജിബി LPPDDR5 റാമും 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജുമുണ്ട്. ഡ്യുവൽ സിം (നാനോ + നാനോ) സപ്പോർട്ട് ചെയ്യുന്ന ഫോൺ ആൻഡ്രോയിഡ് 11ബേസ്ഡ് MIUI 12ൽ പ്രവർത്തിക്കുന്നു. 108 എംപി, 8 എംപി, 5 എംപി പിൻ ക്യാമറകളും 20 എംപി ഫ്രണ്ട് ക്യാമറയുമുള്ള ഫോണിൽ 4,520 mAh ബാറ്ററിയുണ്ട്.

ശക്തരിൽ ശക്തർ: Asus ROG Phone 6, ROG Phone 6 Pro എന്നിവ ഇന്ത്യയിലെത്തിശക്തരിൽ ശക്തർ: Asus ROG Phone 6, ROG Phone 6 Pro എന്നിവ ഇന്ത്യയിലെത്തി

റെഡ്മി നോട്ട് 11ടി 5ജി (Redmi Note 11T 5G)

റെഡ്മി നോട്ട് 11ടി 5ജി (Redmi Note 11T 5G)

വില: 18,999 രൂപ

6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീനാണ് റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിലുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസറിന്റെ കരുത്തിനൊപ്പം മാലി-G57 MC2 ജിപിയുവും ഫോണിലുണ്ട്. 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് എന്നിവയുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 12.5ൽ പ്രവർത്തിക്കുന്നു. 50 എംപി + 8 എംപി പിൻ ക്യാമറകളും 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിലുണ്ട്. 5ജി, ഡ്യുവൽ 4ജി വോൾട്ടി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫോണിൽ 5,000 mAh ബാറ്ററിയും ഷവോമി നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 11 പ്രോ (Redmi Note 11 Pro)

റെഡ്മി നോട്ട് 11 പ്രോ (Redmi Note 11 Pro)

വില: 19,999 രൂപ

6.67-ഇഞ്ച് FHD+ (1080×2400 പിക്സൽസ്) AMOLED ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 11 പ്രോയിൽ ഉള്ളത്. ഒക്ടാകോർ മീഡിയടെക് ഹെലിയോ G96 12nm പ്രോസസറിനൊപ്പം മാലി G57 MC2 ജിപിയുവും ഡിവൈസിലുണ്ട്. 8 ജിബി LPDDR4X റാമും 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജും ഈ ഫോണിലുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 108 എംപി, 8 എംപി 2 എംപി, 2 എംപി സെൻസറുകൾ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പും 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിലുണ്ട്. 5,000 mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്.

റെഡ്മി നോട്ട് 11എസ് (Redmi Note 11S)

റെഡ്മി നോട്ട് 11എസ് (Redmi Note 11S)

വില: 18,499 രൂപ

റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിൽ 6.43-ഇഞ്ച് FHD+ (1080×2400 പിക്സൽസ്) AMOLED ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ G96 12nm പ്രോസസറാണ്. ഇതിനൊപ്പം മാലി G57 MC2 ജിപിയുവും ഉണ്ട്. 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയുള്ള ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 13ൽ പ്രവർത്തിക്കുന്നു. 108 എംപി, 8 എംപി, 2 എംപി, 2 എംപി പിൻ ക്യാമറകളും 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 5,000 mAh ബാറ്ററിയും ഫോണിൽ നൽകിയിട്ടുണ്ട്.

40,000 രൂപയിൽ താഴെ വിലയിൽ ആമസോണിലൂടെ വാങ്ങാവുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ40,000 രൂപയിൽ താഴെ വിലയിൽ ആമസോണിലൂടെ വാങ്ങാവുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

ഷവോമി എംഐ 10ഐ (Xiaomi Mi 10i)

ഷവോമി എംഐ 10ഐ (Xiaomi Mi 10i)

വില: 23,999 രൂപ

ഷവോമി എംഐ 10ഐ സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീനാണ് ഉള്ളത്. അഡ്രിനോ 619 ജിപിയുവും സ്‌നാപ്ഡ്രാഗൺ 750G 8nm മൊബൈൽ പ്ലാറ്റ്‌ഫോമും ആണ് ഫോണിന് കരുത്ത് നൽകുന്നത്. 128GB (UFS 2.2) സ്റ്റോറേജും 8 ജിബി LPDDR4X റാമും ഉള്ള ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 12ൽ പ്രവർത്തിക്കുന്നു. 108 എംപി, 8 എംപി, 2 എംപി, 2 എംപി പിൻ ക്യാമറകളുള്ള ഫോണിൽ 16 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 4,820mAh ബാറ്ററിയാണ് ഫോണിൽ ഷവോമി നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 11 പ്രോ പ്ലസ് (Redmi Note 11 Pro Plus)

റെഡ്മി നോട്ട് 11 പ്രോ പ്ലസ് (Redmi Note 11 Pro Plus)

വില: 24,999 രൂപ

6.67-ഇഞ്ച് FHD+ (1080×2400 പിക്സൽസ്) AMOLED ഡിസ്പ്ലേയുള്ള റെഡ്മി നോട്ട് 11 പ്രോ പ്ലസ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് അഡ്രിനോ 619L ജിപിയുവും ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്‌ഫോം പ്രോസസറുമാണ്. 8 ജിബി LPDDR4X റാമിനൊപ്പം 128 ജിബി / 256 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജും ലഭ്യമാകും. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 108 എംപി, 8 എംപി, 2 എംപി പിൻക്യമറകളും 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 5,000 mAh ബാറ്ററിയും ഈ റെഡ്മി ഫോണിലുണ്ട്.

റെഡ്മി നോട്ട് 10എസ് (Redmi Note 10S)

റെഡ്മി നോട്ട് 10എസ് (Redmi Note 10S)

വില: 18,499 രൂപ

6.43-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ HD+ AMOLED ഡിസ്പ്ലെയുള്ള റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസറാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 12.5ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 64 എംപി, 8 എംപി, 2 എംപി, 2 എംപി പിൻ ക്യാമറകളുള്ള ഫോണിൽ 13 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 5,000 mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്.

കഴിഞ്ഞ വാരം ട്രന്റിങ് ആയത് ഐഫോൺ 13 പ്രോ മാക്സ്, നത്തിങ് ഫോൺ (1) രണ്ടാമത്കഴിഞ്ഞ വാരം ട്രന്റിങ് ആയത് ഐഫോൺ 13 പ്രോ മാക്സ്, നത്തിങ് ഫോൺ (1) രണ്ടാമത്

ഷവോമി എംഐ 11 ലൈറ്റ് (Xiaomi Mi 11 Lite)

ഷവോമി എംഐ 11 ലൈറ്റ് (Xiaomi Mi 11 Lite)

വില: 21,999 രൂപ

ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിൽ 6.55-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീനാണ് ഉള്ളത്. അഡ്രിനോ 618 ജിപിയുവിനൊപ്പം ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 732G 8nm മൊബൈൽ പ്ലാറ്റ്‌ഫോമാണ് ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് എന്നിവയുള്ള ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 12ൽ പ്രവർത്തിക്കുന്നു. 64 എംപി, 8 എംപി, 5 എംപി പിൻ ക്യാമറകളുള്ള ഫോണിൽ 16 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 4,250 mAh ബാറ്ററിയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 10 പ്രോ മാക്സ് (Redmi Note 10 Pro Max)

റെഡ്മി നോട്ട് 10 പ്രോ മാക്സ് (Redmi Note 10 Pro Max)

വില: 21,999 രൂപ

റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് FHD+ AMOLED 120Hz ഡിസ്‌പ്ലേയാണ് ഉള്ളത്. 2.3GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 732G പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 64 എംപി, 8 എംപി, 2 എംപി, 5 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പും 16 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. 5,020 MAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

റെഡ്മി നോട്ട് 10 പ്രോ (Redmi Note 10 Pro)

റെഡ്മി നോട്ട് 10 പ്രോ (Redmi Note 10 Pro)

വില: 18,999 രൂപ

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ LCD ഡിസ്പ്ലെയാണ് ഉള്ളത്. എആർഎം G77 MC9 ജിപിയുവിനൊപ്പം 2.6GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1100 6nm പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി LPDDR4x റാം, 128 ജിബി/ 256 ജിബി (UFS 3.1) സ്റ്റോറേജ് എന്നിവയുള്ള ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 12.5ൽ പ്രവർത്തിക്കുന്നു. 64 എംപി, 8 എംപി, 2 എംപി പിൻ ക്യാമറകളും 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്. 5,000 mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!

Best Mobiles in India

English summary
Xiaomi has launched some of the best smartphones with 8GB RAM even under Rs 25000. These phones were introduced under the Redmi and Mi brandings.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X