ഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചു

|

ഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു. 10,000 രൂപയാണ് ഈ സ്മാർട്ട്ഫോണിന് കമ്പനി ഔദ്യോഗികമായി കുറച്ചിരിക്കുന്നത്. മികച്ച സവിശേഷതകളുമായി പുറത്തിറങ്ങിയ ഷവോമിയുടെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഇതിനകം തന്നെ ഇന്ത്യയിൽ വലിയ ജനപ്രിതി നേടിയിട്ടുണ്ട്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തും 108 എംപി ക്യാമറ സെൻസറിന്റെ വശ്യതയുമെല്ലാം ഈ ഡിവൈസിനെ വിപണിയിൽ വിജയത്തിലെത്തിച്ച ഘടകമാണ്. സ്മാർട്ട്ഫോണിന്റെ പുതുക്കിയ വിലയും സവിശേഷതകളും നോക്കാം.

 

ഷവോമി എംഐ11എക്സ് പ്രോ: വിലക്കിഴിവ്

ഷവോമി എംഐ11എക്സ് പ്രോ: വിലക്കിഴിവ്

ഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് കമ്പനി ഔദ്യോഗികമായി തന്നെയാണ് 10,000 രൂപ കുറച്ചിരിക്കുന്നത്. നേരത്തെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ലോ എൻഡ് മോഡലിന് 39,999 രൂപയായിരുന്നു വില. ഇപ്പോൾ വിലക്കിഴിവ് ലഭിക്കുന്നതോടെ ഫോണിന്റെ വില 29,999 രൂപയായി കുറയുന്നു. വില കുറച്ചതോടെ ഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന്റെ വില വിഭാഗം തന്നെ മാറിയിരിക്കുകയാണ്. സ്മാർട്ട്ഫോണിന്റെ സവിശേഷതകളും കൂടി പരിശോധിക്കാം.

റിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടംറിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടം

എംഐ 11എക്സ് പ്രോ: സവിശേഷതകൾ
 

എംഐ 11എക്സ് പ്രോ: സവിശേഷതകൾ

എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഇ4 അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, 5,000,000: 1 കോൺട്രാസ്റ്റ് റേഷ്യോ എച്ച്ഡിആർ 10 + സപ്പോർട്ട്, എൻ‌ടി‌എസ്‌സി കളർ സ്‌പെയ്‌സിന്റെ 107.6 ശതമാനം കവറേജ്, 100 ശതമാനം ഡിസിഐ-പി 3, എസ്‌ജി‌എസ് ഐ കെയർ സർട്ടിഫിക്കേഷൻ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. 92.61 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഡിസ്പ്ലെയ്ക്ക് ഉണ്ട്.

ക്യാമറ

എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് അഡ്രിനോ 660 ജിപിയു, 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയ്ക്കൊപ്പം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയാണ്. 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 സെൻസറാണ് ഈ ഡിവൈസിന്റെ പ്രൈമറി ക്യാമറ. 119 ഡിഗ്രി എഫ്ഒവി അൾട്രാ വൈഡ് എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 5 മെഗാപ്‌സിയൽ മാക്രോ ഷൂട്ടർ എന്നീ ക്യാമറകളും ഡിവൈസിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കായി എഫ് / 2.45 ലെൻസുള്ള 20 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്.

ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

കണക്റ്റിവിറ്റി

5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, വൈ-ഫൈ 6, ജിപിഎസ്, എജിപിഎസ്, നാവിക് സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ 4,520 എംഎഎച്ച് ബാറ്ററിയുള്ള ഈ ഡിവൈസിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 2.5W ന് വയർഡ് റിവേഴ്സ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

എംഐ 11എക്സ് പ്രോ വാങ്ങണമോ?

എംഐ 11എക്സ് പ്രോ വാങ്ങണമോ?

എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചതോടെ ഈ ഡിവൈസ് വാങ്ങുന്നത് മികച്ച ഡീലായി മാറിയിരിക്കുകയാണ്. പ്രീമിയം സവിശേഷതകൾ 30000 രൂപയിൽ താഴെ വിലയിൽ ലഭിക്കും എന്നത് തന്നെയാണ് ഈ ഡിവൈസ് വാങ്ങാനുള്ള കാരണം. കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെയാണ് ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒരു വർഷം പഴക്കമുണ്ടെങ്കിലും ഈ മോഡലിന് ജനപ്രിതി ഒട്ടും കുറഞ്ഞിട്ടില്ല. കരുത്തും അഴകും മികച്ച ക്യാമറ ഫീച്ചറുകളുമെല്ലാം ഒത്തൊരുമിക്കുന്ന ആകർഷകമായ ഡിവൈസ് തന്നെയാണ് ഇത്.

മോട്ടോ ജി22, സാംസങ് ഗാലക്സി എം53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾമോട്ടോ ജി22, സാംസങ് ഗാലക്സി എം53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Xiaomi has slashed the price of its Mi 11X Pro smartphone in India. The company has officially reduced the price of this smartphone up to Rs 10,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X