ഷവോമി Mi A3 ആഗസ്റ്റ് 23ന് വിപണിയിലെത്തും, വില 12,999 മുതൽ

|

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആൻഡ്രോയിഡ് വണ്ണിൽ ഷവോമി പുറത്തിറക്കുന്ന മൂന്നാമത്തെ സ്മാർട്ട്ഫോണായ Mi A3 ആഗസ്റ്റ് 23ന് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും. കഴിഞ്ഞവർഷം ഷവോമി ഇന്ത്യൻ വിപണിയിലെത്തിച്ച Mi A2വിൻറെ പരിഷ്കരിച്ച പതിപ്പായിരിക്കും Mi A3. Mi A2 മികച്ചൊരു ക്യാമറ സ്മാർട്ട്ഫോൺ ആയിരുന്നു. ആ ഗണത്തിൽ തന്നെയാണ് ഷവോമി പിൻഗാമിയെയും പുറത്തിറക്കുന്നത്.

ഷവോമി Mi A3 ആഗസ്റ്റ് 23ന് വിപണിയിലെത്തും, വില 12,999 മുതൽ

 

ഷവോമി Mi A3യുടെ ഡിസൈൻ, ഹാർഡ് വെയർ, ക്യാമറകൾ, ബാറ്ററി തുടങ്ങിയ എല്ലാ ഘടകങ്ങളും പരിശോധിക്കുമ്പോൾ Mi A2വിനെ മികച്ച രീതിയിൽ പരിഷ്കരിച്ചിറക്കിയ പതിപ്പാണ് Mi A3 എന്ന് വ്യക്തമാകും. ആഗസ്റ്റ് 23ന് ഇന്ത്യയിൽ ഓൺലൈനായി ഫോൺ വിൽപ്പന ആരംഭിക്കുന്ന Mi A3 ആമസോണിലും ഷവോമിയുടെ ഔദ്യോഗ്ക ഇ-കൊമേഴ്സ് സൈറ്റായ Mi.comലും ലഭ്യമായി തുടങ്ങും.

Mi A3 എത്തുന്നത് രണ്ട് മോഡലുകളിൽ

Mi A3 എത്തുന്നത് രണ്ട് മോഡലുകളിൽ

ഇന്ത്യയിൽ ഷവോമി Mi A3 എത്തുന്നത് രണ്ട് മോഡലുകളിലായാണ്. Mi A3യുടെ ബേസ് മോഡലിൽ 4GB റാം, 64GB ഇൻറേണൽ സ്റ്റോറേജ് എന്നിവ ഉണ്ടായിരിക്കും. 12,999 രൂപയാണ് ഈ ബേസ്മോഡലിൻറെ വില. രണ്ടാമത്തെ മോഡൽ എത്തുന്നത് 6GB റാമും 128GB ഇൻറേണൽ സ്റ്റോറേജുമായാണ്. 15,999 രൂപയാണ് ഈ മോഡലിൻറെ ഇന്ത്യയിലെ വില. വൈറ്റ്, ബ്ലൂ, ഗ്രേ എന്നീ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഷവോമി Mi A3 പുറത്തിറക്കിയിരിക്കുന്നത്.

ഷവോമി Mi A3 സവിശേഷതകൾ

ഷവോമി Mi A3 സവിശേഷതകൾ

Mi A2വിൽ നിന്നും ധാരാളം പരിഷ്കാരങ്ങൾ വരുത്തി പുറത്തിറക്കിയിരിക്കുന്ന Mi A3യിൽ മനോഹരമായ ഡിസൈനും മികച്ച ക്യാമറയുമാണ് നൽകിയിരിക്കുന്നത്. വലീയ ബാറ്ററിയും മികച്ച പെർഫോമൻസും ഫോൺ നൽകുന്നു. Mi A3യിലൂടെ ഷവോമി വീണ്ടും 3.5 mm ഹെഡ്ഫോൺ ജാക്ക് തിരികെ കൊണ്ടുവരുന്നു. ആൻഡ്രോയിഡ് വൺ ഫോണിൽ ആദ്യമായി ഷവോമി മൂന്ന് പിൻക്യാമറകൾ നൽകിയിരിക്കുന്നു എന്നതും Mi A3യുടെ സവിശേഷതയാണ്. USB Type C പോർട്ടാണ് നൽകിയിരിക്കുന്നത്.

Mi A3 യുടെ ക്യാമറ
 

Mi A3 യുടെ ക്യാമറ

ലഭ്യമായ റിപ്പോട്ടുകൾ അനുസരിച്ച് ഇന്ത്യയിലെത്തുന്ന Mi A3 യുടെ ബാക്ക് പാനലിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. 48MP പ്രൈമറി ക്യമറ, 8MP അൾട്രാ-വൈഡ് ലെൻസ്, 2MP പോട്രൈറ്റ് ക്യാമറ എന്നിവയാണ് ബാക്ക് പാനലിൽ നൽകിയിരിക്കുന്നത്. റെഡ്മി നോട്ട് 7പ്രോ, റെഡ്മി K20 പ്രോ എന്നിവയ്ക്ക് സമാനമായി 48MP പ്രൈമറി ക്യമറയിൽ സോണി 48MP സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻഭാഗത്ത് ഷവോമി Mi A3യ്ക്ക് 32MP ക്യാമറയാണ് ഉള്ളത്. മുൻഭാഗത്തെ ഡോട്ട് ഡ്രോപ്പ് നോച്ചിലാണ് സെൽഫി ക്യാമറ ഘടിപ്പിച്ചിട്ടുള്ളത്. എടുക്കുന്ന ചിത്രങ്ങളെ മികവുള്ളതാക്കാൻ Mi A3 ക്യാമറ നിരവധി AI ഫീച്ചേഴ്സുമായാണ് എത്തിയിരിക്കുന്നത്.

പ്രൊസസറും പെർഫോമൻസും

പ്രൊസസറും പെർഫോമൻസും

ഷവോമി Mi A3 6GB RAM, 128GB of internal storage എന്നിവ ഉൾപ്പെട്ട Qualcomm Snapdragon 665 പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. 256GB എക്സ്പൻറബിൾ സ്റ്റോറേജും ഫോൺ നൽകുന്നു. UFS 2.1 ഫ്ലാഷ് സ്റ്റോറേജും ഫോണിലുണ്ട്. 1560 x 720 റസലൂഷ്യനും 19.5:9 ആസ്പെക്ട് റേഷിയോയുമുള്ള 6.08 ഇഞ്ച് AMOLED ഡിസ്പ്ലെയാണ് ഫോണിലുള്ളത്. ഇപ്പോൾ വിപണിയിലെത്തുന്ന മറ്റ് റെഡ്മി ഫോണുകളെ പോലെ തന്നെ Mi A3യ്ക്ക് മുൻപിലും പിറകിലും കോർണിങ് ഗ്ലാസ് 5 സപ്പോർട്ട് നൽകിയിരിക്കുന്നു.

ഫിങ്കർപ്രിൻറ് സെൻസർ

ഫിങ്കർപ്രിൻറ് സെൻസർ

ഷവോമി Mi A3 എത്തുന്നത് 4G ഡ്യൂവൽ സിം സപ്പോർട്ട് + microSD സപ്പോർട്ടുമായാണ്. USB Type-C പോർട്ട്, 3.5mm ഹെഡ്ഫോൺ പോർട്ട്, AI ഫേസ്ക് അൺലോക്ക് തുടങ്ങിയവയും ഫോണിൻറെ സവിശേഷതകളാണ്. Mi A3യുടെ മറ്റൊരു പ്രധാന സവിശേഷത 7th ജനറേഷൻ ഇൻഡിസ്പ്ലെ ഫിങ്കർപ്രിൻറ് സെൻസറാണ്. Mi A സീരിയസിൽ ഡിസ്പ്ലൈയ്ക്ക് അകത്ത് ഫിങ്കർപ്രിൻറ് സെൻസർ ഉള്ള ആദ്യഫോൺ കൂടിയാണ് Mi A3.

ഷവോമി Mi A3യുടെ ബാറ്ററി

ഷവോമി Mi A3യുടെ ബാറ്ററി

ഷവോമി Mi A3 എത്തുന്നത് 4030mAh ബാറ്ററിയോടുകൂടിയാണ്. ക്വിക്ക് ചാർജ്ജ് 3.0യും 18W ഫാസ്റ്റ് ചാർജ്ജും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. MIUIയ്ക്ക് പകരം ആൻഡ്രോയിഡ് വൺ ആണ് ഫോണിൻറെ സോഫ്റ്റ് വെയർ. അതുകൊണ്ട്തന്നെ ഈ ഷവോമി ഫോണിൽ ആഡുകളും ബ്ലോട്ട് വെയറുകളും ഉണ്ടാവില്ല.

Most Read Articles
Best Mobiles in India

English summary
The Xiaomi Mi A3 is a much-upgraded version over the Mi A2. The phone equips better design, better cameras, improved performance and a bigger battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X