സ്നാപ്പ്ഡ്രാഗൺ 865 SoCയുടെ കരുത്തോടെ ഷവോമി എംഐ മിക്സ് 4 ഉടൻ പുറത്തിറങ്ങും

|

ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. എംഐ മിക്സ് 4 എന്ന പുതിയ ഡിവൈസ് അധികം വൈകാതെ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എംഐ മിക്സ് സീരീസിനായി കമ്പനി ഒരു പുതിയ വെയ്‌ബോ അക്കൗണ്ട് തുറന്നതായും റിപ്പോർട്ടുകളുണ്ട്.

എം‌ഐ മിക്സ് 4

എം‌ഐ മിക്സ് 4 സ്മാർട്ട്‌ഫോൺ ലോഞ്ചിന്റെ ടീസർ പുറത്ത് വിടാനായിരിക്കും കമ്പനി പുതിയൊരു വെയ്ബോ അക്കൌണ്ട് ആരംഭിച്ചിരിക്കുകയെന്നാണ് ടെക്നോളജി രംഗത്തെ റിപ്പോർട്ടുകൾ. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ചിന്റെ സൂചനകൾ നൽകുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഈ വർഷം തന്നെ ഷവോമി എംഐ മിക്സ് 4 പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

പ്രതീക്ഷിക്കുന്ന സവിശേഷതകളും വിലയും

പ്രതീക്ഷിക്കുന്ന സവിശേഷതകളും വിലയും

1440 × 3,120 പിക്‌സൽ റെസല്യൂഷനും 537 പിപിഐ പിക്‌സൽ ഡെൻസിറ്റിയുമുള്ള അമോലെഡ് ബെസെൽ-ലെസ് സ്‌ക്രീൻ ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സ്നാപ്ഡ്രാഗൺ 865 SoCയുടെ കരുത്തിലായിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 12 ജിബി വരെ റാമും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: ക്വാഡ് ക്യാമറ സെറ്റപ്പുമായി ഓപ്പോ എ92 അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ക്വാഡ് ക്യാമറ സെറ്റപ്പുമായി ഓപ്പോ എ92 അവതരിപ്പിച്ചു; വിലയും സവിശേഷതകളും

4,500 എംഎഎച്ച് ബാറ്ററി
 

4,500 എംഎഎച്ച് ബാറ്ററിയാണ് ഷവോമിയുടെ പുതിയ എംഐ മിക്സ്4 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. എംഐ മിക്സ് 4 ൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പായിരിക്കും കമ്പനി നൽകുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മികച്ച നിലവാരത്തിലുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന വിധത്തിലായിരിക്കും ക്യാമറ സജ്ജീകരിക്കുക. ക്യാമറ സെറ്റപ്പിൽ 108 എംപി, 16 എംപി, 12 എംപി, 8 എംപി ക്യാമറകളാണ് ഉൾപ്പെടുന്നത്. 32 എംപി സെൽഫി ക്യാമറയും ഫോണിൽ ഉണ്ടായിരിക്കും.

ഡിസൈൻ

ഡിസൈനിന്റെ കാര്യം പരിശോധിച്ചാൽ ഷവോമി എംഐ മിക്സ് 4 ന് ഐപി 68 വാട്ടർ റെസിസ്റ്റൻസും ഡസ്റ്റ്പ്രൂഫ് ശേഷിയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 10ലോ ആൻഡ്രോയിഡ് 11ലോ പ്രവർത്തിക്കുന്ന കസ്റ്റം MIUI സ്ക്രിനോടെയായിരിക്കും സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്. ആൻഡ്രോയിഡ് 11 പുറത്തിറങ്ങിയാൽ അതുമായി വരുന്ന ആദ്യ ഷവോമി സ്മാർട്ട്ഫോണുകളിലൊന്നായിരിക്കും മാക്സ് 4 എന്നും ചില വിദഗ്ദർ അനുമാനിക്കുന്നു.

എംഐ മിക്‌സ് 3

എംഐ മിക്‌സ് 4ന്റെ മുൻഗാമിയായ സ്മാർട്ട്ഫോണാണ് 2018 ൽ പുറത്തിറങ്ങിയ എംഐ മിക്‌സ് 3. 1080x2340 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.39 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുമായിട്ടാണ് മിക്സ് 3 വിപണിയിൽ എത്തിയത്. ആൻഡ്രോയിഡ് 8.1 ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 3,850 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ സവിശേഷതകളിൽ നിന്നും ഏറെ വ്യത്യസ്തമായിട്ടായിരിക്കും പുതിയ തലമുറയിലെ എംഐ മിക്സ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക.

കൂടുതൽ വായിക്കുക: ഹുവാവേ വൈ9എസ് ഉടൻ ഇന്ത്യയിലെത്തിയേക്കും, ആമസോണിൽ ലിസ്റ്റ് ചെയ്തുകൂടുതൽ വായിക്കുക: ഹുവാവേ വൈ9എസ് ഉടൻ ഇന്ത്യയിലെത്തിയേക്കും, ആമസോണിൽ ലിസ്റ്റ് ചെയ്തു

ജൂണിൽ

MIUI 12 അവതരിപ്പിച്ചതിന് ശേഷം ജൂണിൽ ഷവോമി എംഐ മിക്സ് 4 പുറത്തിറക്കാനാണ് സാധ്യത. മികച്ച സവിശേഷതകളോടെ പുറത്തിറക്കുന്ന ഈ സ്മാർട്ട്ഫോണിന് വില അൽപ്പം കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് ഈ സ്മാർട്ട്ഫോൺ എത്തുന്നത് ആഗോള വിപണിയിൽ നിന്നും വ്യത്യസ്തമായ പതിപ്പായിട്ടായിരിക്കും. വിലയിലും കമ്പനി മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. വില വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഷവോമി എംഐ 4 ന് 57,990 രൂപ വിലവരുമെന്നാണ് റിപ്പോർട്ടുകൾ.

വില

എം‌ഐ മിക്സ് 4 എപ്പോഴാണ് പുറത്തിറക്കുകയെന്നോ ഫോണിന്റെ വില എത്രയായിരിക്കുമെന്നോ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ വിപണികൾ മാറുന്നതിന് അനുസരിച്ച് വിലയിലും ഷവോമി മാറ്റങ്ങൾ വരുത്തും. ഇന്ത്യൻ വിപണിയിൽ ഉപയോക്താക്കൾ വിലയ്ക്ക് പ്രധാന്യം നൽകുന്നതിനാൽ തന്നെ മത്സരിക്കേണ്ട മോഡലുകളെക്കാൾ കുറഞ്ഞ വിലയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാക്കാനായിരിക്കും ഷവോമിയുടെ ശ്രമം.

കൂടുതൽ വായിക്കുക: ഷവോമി എംഐ 10 മെയ് 8ന് ഇന്ത്യയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഷവോമി എംഐ 10 മെയ് 8ന് ഇന്ത്യയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

Best Mobiles in India

English summary
Xiaomi might soon launch the MI Mix 4 smartphone in China. According to inline reports, the company has opened a new Weibo account for the Mi Mix series. Xiaomi's move could be a teaser for the MI Mix 4 smartphone launch. We can expect that Xiaomi will finally launch the Mi Mix 4 in 2020 after a long wait.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X