ഷവോമി എംഐ നോട്ട് 10 ലൈറ്റ് റെഡ്മി നോട്ട് 9 സീരിസിനൊപ്പം നാളെ പുറത്തിങ്ങും

|

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ സുപ്രധാനമായൊരു ലോഞ്ച് ഇവന്റാണ് നാളെ നടക്കാനിരിക്കുന്നത്. ഈ ഇവന്റിൽ വച്ച് ഷവോമി എംഐ നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോൺ കമ്പനി അവതരിപ്പിക്കും. ഇതിനൊപ്പം ഇന്ത്യൻ വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെഡ്മി നോട്ട് 9 സിരീസ് സ്മാർട്ട്ഫോണുകളും കമ്പനി പുറത്തിറക്കും. റെഡ്മി നോട്ട് 9 പ്രോ സീരീസ് നേരത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

റെഡ്മി നോട്ട് 9

നാളെ നടക്കുന്ന ലോഞ്ച് ഇവന്റിൽ റെഡ്മി നോട്ട് 9 സീരീസ് ഗ്ലോബൽ ലോഞ്ച് നടത്താനും ഷവോമി ഒരുങ്ങി കഴിഞ്ഞു. റെഡ്മി നോട്ട് 9 സീരീസിനൊപ്പം ഷവോമി എംഐ നോട്ട് 10 ലൈറ്റും കമ്പനി പുറത്തിറക്കും. യൂറോപ്പിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ കമ്പനി എംഐ നോട്ട് 10 ലൈറ്റ് പുറത്തിറക്കുമെന്ന് വിൻഫ്യൂച്ചറിന്റെ ടിപ്പ്സ്റ്റർ റോളണ്ട് ക്വാണ്ട് അറിയിച്ചിരുന്നു. ഈ ലോഞ്ചുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമങ്ങളൊന്നും ഇതുവരെ ഷവോമി നൽകിയിരുന്നില്ല. ഇപ്പോൾ എംഐ കമ്മ്യൂണിറ്റിയിലെ ഒരു ലിസ്റ്റിംഗ് വഴി എംഐ നോട്ട് 10 ലൈറ്റ് പുറത്തിറക്കുന്ന കാര്യം കമ്പനി ഔദ്യോഗികമായി തന്നെ അറിയിച്ചു.

എംഐ നോട്ട് 10 ലൈറ്റ്

നാളെ എംഐ നോട്ട് 10 ലൈറ്റ് ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് എംഐ കമ്മ്യൂണിറ്റി ലിസ്റ്റിംഗിൽ സൂചിപ്പിക്കുന്നു. ത്രെഡിനൊപ്പമുള്ള പോസ്റ്റർ ഡിവൈസിന്റെ ഡിസൈൻ വിവരങ്ങൾ നൽകുന്നുണ്ട്. കറുപ്പ്, വെള്ള, പർപ്പിൾ നിറങ്ങളിൽ എംഐ നോട്ട് 10 ലൈറ്റ് ലഭ്യമാകുമെന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. ഈ ഡിവൈസിന്റെ സമാനമായ കളർ ഓപ്ഷനുകൾ നേരത്തെ ലീക്ക് റിപ്പോർട്ടുകളും വെളിപ്പെടുത്തിയിരുന്നു. എംഐ കമ്മ്യൂണിറ്റി ലിസ്റ്റിങിൽ ഡിവൈസിന്റെ സവിശേഷതകളെ കുറിച്ച് വിവരങ്ങളൊന്നും ഇല്ല.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ഷവോമി സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ഷവോമി സ്മാർട്ട്ഫോണുകൾ

ഷവോമി എംഐ നോട്ട് 10 ലൈറ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഷവോമി എംഐ നോട്ട് 10 ലൈറ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നിലവിലുള്ള എംഐ നോട്ട് 10 സീരീസിലേക്കാണ് ഷവോമി മി നോട്ട് 10 ലൈറ്റ് കൂടി എത്തുന്നത്. ഇതുവരെയുള്ള ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് എംഐ നോട്ട് 10 സീരിസ് എന്ന പ്രീമിയം സെഗ്മെന്റ് സ്മാർട്ട്ഫോണുകളിലുള്ള ധാരാളം സവിശേഷതകൾ ലൈറ്റ് സ്മാർട്ട്ഫോണിലും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. നോട്ട് 10 സ്മാർട്ട്ഫോണിന്റെ വില കുറഞ്ഞ വേരിയന്റ് എന്ന നിലയിലായിരിക്കും ഇത് പുറത്തിറങ്ങുക

സവിശേഷതകൾ

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടായിരിക്കും എംഐ നോട്ട് 10 ലൈറ്റ് സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുക. 6.47 ഇഞ്ച് ഫുൾ എച്ച്ഡി + ഒഎൽഇഡി ഡിസ്‌പ്ലേയായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. സ്‌നാപ്ഡ്രാഗൺ 730 ജി മൊബൈൽ പ്ലാറ്റ്‌ഫോമിന്റെ കരുത്തോടെ പുറത്തിറങ്ങുന്ന എംഐ നോട്ട് 10 ലൈറ്റിൽ 5,260 എംഎഎച്ച് ബാറ്ററിയും 30 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉണ്ടായിരിക്കും.

ക്യാമറ

എംഐ നോട്ട് 10 ൽ കാണുന്ന 108 മെഗാപിക്സൽ ക്യാമറ യൂണിറ്റിന് പകരം എംഐ നോട്ട് 10 ലൈറ്റിന് 64 മെഗാപിക്സൽ പ്രധാന ക്യാമറയായിരിക്കും ഉണ്ടാവുക. ഇതിനൊപ്പം 8 മെഗാപിക്സൽ ക്യാമറ, 5 മെഗാപിക്സൽ ക്യാമറ എന്നിവയും 2 മെഗാപിക്സൽ ഷൂട്ടറും ഉണ്ടായിരിക്കും. സ്മാർട്ട്‌ഫോണിന്റെ വില എത്രയായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയില്ല. എന്തായാലും ഇതൊരു ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഷവോമി എംഐ 10 യൂത്ത് എഡിഷൻ എംഐ 10 ലൈറ്റ് സൂം എന്നി പേരിൽ ആഗോള വിപണിയിൽ അവതരിപ്പിക്കാനം കമ്പനിക്ക് പദ്ധതിയുണ്ട്.

കൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുള്ള എൽജി വെൽവെറ്റ് സ്മാർട്ട്ഫോണിന്റെ സവിശേഷകൾ പ്രഖ്യാപിച്ചുകൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുള്ള എൽജി വെൽവെറ്റ് സ്മാർട്ട്ഫോണിന്റെ സവിശേഷകൾ പ്രഖ്യാപിച്ചു

Best Mobiles in India

English summary
Xiaomi is set to take the Redmi Note 9 series global with a launch event on April 30. Alongside the Redmi Note 9 series, we might also see a Xiaomi Mi Note 10 Lite become official. Reliable tipster Roland Quandt of WinFuture had detailed that the company will launch Mi Note 10 Lite at the launch event for Europe on April 30. However, Xiaomi had not offered any confirmation for this launch until now. The company has now revealed the launch of Mi Note 10 Lite via a listing on Mi Community. Also Read - Xiaomi set to launch Redmi Note 9 series globally on April 30, could also unveil Note 9

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X