ഷവോമി പോക്കോ എഫ്2 2020ൽ പുറത്തിറങ്ങും; അറിയേണ്ടതെല്ലാം

|

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നൽകുന്ന പണത്തിന് തക്കതായ മൂല്യമുള്ള മികച്ച നിരവധി സ്മാർട്ട്‌ഫോണുകൾ ഷിയോമി ഷവോമി പുറത്തിറക്കിയിട്ടുണ്ട്. പോക്കോ എഫ് 1 അതിലൊന്നാണ്. ഫ്ലാഗ്ഷിപ്പ് സ്നാപ്ഡ്രാഗൺ 845 പ്രോസസർ അടങ്ങിയ ആദ്യത്തെ വിലകുറവുള്ള സ്മാർട്ട്‌ഫോണായാണ് പോക്കോ എഫ് വിപണിയിലെത്തിയത്. അടുത്തിടെയായി പോക്കോ എഫ് 2 ലോഞ്ചിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ധാരാളമായി പ്രചരിക്കുന്നുണ്ട്. ഈ വർഷം നവംബറിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്മാർട്ട്ഫോൺ ലോഞ്ച് തിയ്യതി ഇതുവരെയും ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല.

ഷവോമി പോക്കോ എഫ്2 ലോഞ്ച്
 

ഷവോമി പോക്കോ എഫ്2 ലോഞ്ച്

കമ്പനിയുടെ ഗ്ലോബൽ ഹെഡ് ആൽവിൻ 2020 ൽ പോക്കോ എഫ് 2 പുറത്തിറക്കുമെന്ന് സൂചനകൾ നൽകിയതായാണ് റിപ്പോർട്ടുകൾ. ട്വിറ്ററിൽ ലോഞ്ചിനെ സംബന്ധിക്കുന്ന സൂചനകൾ അദ്ദേഹം നൽകി. "2020 ൽ നിങ്ങൾ പോക്കോയെ കുറിച്ച് കൂടുതൽ കേൾക്കുമെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് സൂചിപ്പിക്കുന്നത് ഷിയോമി അടുത്ത വർഷം പോക്കോ എഫ് 1ന്റെ പിൻഗാമിയെ അവതരിപ്പിക്കും എന്ന് തന്നെയാണ്.

ട്വീറ്റ്

പരസ്യമായിരുന്ന ട്വീറ്റ് ഇപ്പോൾ നീക്കം ചെയ്‌തിരിക്കുകയാണ്. ഉപയോക്താക്കൾ‌ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ്‌ തന്നെ സ്ക്രീൻ‌ഷോട്ടുകൾ‌ എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡിവൈസ് ഔദ്യോഗികമായി പുറത്തിറങ്ങുക എപ്പോഴാണെന്ന കാര്യം ഇപ്പോഴും രഹസ്യമായി തുടരുന്നു. എന്നിരുന്നാലും ചില വിവരങ്ങൾ വരും ആഴ്ചകളിൽ കമ്പനി വെളിപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: 2020 ൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഷവോമിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാകുമോ?

പോക്കോ എഫ് 2

പോക്കോ എഫ് 2 എന്ന് അവകാശപ്പെടുന്ന എം 192 ജി 7 ബിഇ / സി മോഡൽ നമ്പറുള്ള ഒരു ഷിയോമി സ്മാർട്ട്‌ഫോൺ ചൈനയിൽ 3 സി സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്തു എന്നത് ശ്രദ്ധേയമാണ്. ലിസ്റ്റിംഗ് ഹാർഡ്‌വെയറിലെ വിശദാംശങ്ങളൊന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പക്ഷേ 27W ഫാസ്റ്റ് ചാർജിംഗ് ആണ് ഡിവൈസിന് ഉള്ളതെന്ന കാര്യം മാത്രം പുറത്ത് വന്നിരുന്നു.

ഹാർഡ്‌വെയർ
 

പോക്കോ എഫ് 2വിൽ പ്രതീക്ഷിക്കാവുന്ന ഹാർഡ്‌വെയർ സവിശേഷതകളിൽ പ്രധാനപ്പെട്ടത് ഒരു എഫ്‌എച്ച്ഡി + ഡിസ്‌പ്ലേയേണ്. 90 ഹെർട്സ് റഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന ഈ ഡിസ്പ്ലെയിൽ ബയോമെട്രിക് ഓതന്റിക്കേഷനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്‌നാപ്ഡ്രാഗൺ

ഡിവൈസിൽ സ്‌നാപ്ഡ്രാഗൺ 855 അല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ 855+ പ്രോസസർ ഉണ്ടാകാനാണ് സാധ്യത. കൂടാതെ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉൾപ്പടെയായിരിക്കും ഇത് ലോഞ്ച് ചെയ്യുക. ഡിവൈസ് അടുത്ത വർഷം പുറത്തിറക്കുമെന്ന കാര്യം പരിഗണിക്കുമ്പോൾ കസ്റ്റംഡ് MIUI ഉള്ള ആൻഡ്രോയിഡ് 10 ഒഎസോടെ ഇത് പുറത്തിറങ്ങാനാണ് സാധ്യതയുള്ളത്. ഈ വിവരങ്ങളൊക്കെയും ലീക്കുകൾ വഴി പുറത്ത് വന്നവയാണ്. അതുകൊണ്ട് തന്നെ പുറത്തിറങ്ങുമ്പോൾ ഇതിൽ നിന്നും വ്യത്യസ്തമാകാനും സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: പഴവും പച്ചക്കറിയും വൃത്തിയാക്കാൻ ഷവോമിയുടെ പ്യൂരിഫെയർ

ഇന്ത്യയിൽ

പോക്കോ എഫ് 2 ആഗോള തലത്തിൽ പുറത്തിറക്കി കഴിഞ്ഞാൽ അധികം വൈകാതെ തന്നെ ഇന്ത്യയിലെത്താനാണ് സാധ്യത. ഷവോമിയുടെ ലോകത്തെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ. പോക്കോ എഫ് 1ന് ഇന്ത്യയിൽ വൻ തോതിലുള്ള നേട്ടവും ജനപ്രീതിയും ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപയോക്താക്കൾ തന്നെയാണ് പോക്കോ എഫ്2 പുറത്തിറങ്ങാൻ കാത്തിരിക്കുന്ന ഷവോമി ആരാധകർ എന്നതും മോഡൽ ഇന്ത്യയിൽ വേഗം തന്നെ എത്തിക്കാൻ ഷവോമിയെ പ്രേരിപ്പിക്കും.

Most Read Articles
Best Mobiles in India

Read more about:
English summary
Xiaomi has presented us with many value-for-money smartphones in the past few years. The Poco F1 is one of them. It came as the first affordable smartphone packed with a flagship Snapdragon 845 processor. Lately, the rumors surrounding the launch of the Poco F2 have started pouring in. The handset was earlier suggested to launch this year in November, however, the launch got delayed. Now, the company has teased its arrival.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X