കൊറോണ വൈറസ് ഭീതിയിൽ ഷവോമിയുടെ റിയൽമിയും ലോഞ്ച് ഇവന്റുകൾ റദ്ദാക്കി

|

കൊറോണ വൈറസ് ഭീതി ലോകത്താകമാനം പടരുകയാണ്. ഇന്ത്യയിൽ ഡൽഹിയിലും തെലുങ്കാനയിലും ബാംഗ്ലൂരിലും കൊറോണ റിപ്പോർട്ട് ചെയ്തതിനാൽ തന്നെ രാജ്യം ആശങ്കയിലാണ്. ഇതിനിടെ മാർച്ചിൽ ഇന്ത്യയിൽ നടത്താനിരുന്ന ലോഞ്ച് ഇവന്റുകൾ റദ്ദാക്കിയതായി റെഡ്മിയും റിയൽമിയും അറിയിച്ചു. മാർച്ചിൽ ഇന്ത്യയിൽ നടത്താനിരുന്ന ലോഞ്ച് ഇവന്റുകൾ റദ്ദാക്കിയതായി റെഡ്മിയും റിയൽമിയും അറിയിച്ചു.റിയൽമിയുടെ ആരാധകർ കാത്തിരുന്ന റിയൽമി 6, റെഡ്മിയുടെ നോട്ട് 9 സീരിസ് എന്നിവയുടെ ലോഞ്ചാണ് കമ്പനികൾ മാർച്ചിൽ നടത്താനിരുന്നത്.

ടെക്നോളജി വിപണി
 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ടെക്നോളജി വിപണി താറുമാറായിരിക്കുകയാണ്. എംഡബ്യൂസി 2020, ഗെയിം ഡെവലപ്പർമാരുടെ കോൺഫറൻസ് (ജിഡിസി) മുതൽ സോണി, ഹോണർ എന്നിവയിൽ നിന്ന് പ്രോഡക്ട് സ്പെസിഫിക്ക് പ്രീ-എം‌ഡബ്ല്യുസി ലോഞ്ച് ഇവന്റുകൾ വരെയുള്ള വിവിധ ആഗോള ഇവന്റുകളാണ് കൊറോണ കാരണം റദ്ദ് ചെയ്തത്.

പ്രൊഡക്ട് ലോഞ്ച്

വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊഡക്ട് ലോഞ്ച് ഇവന്റുകൾ റദ്ദാക്കിയ സ്മാർട്ട്ഫോൺ കമ്പനികളുടെ കമ്പനികളുടെ പട്ടികയിലാണ് ഷവോമിയും റിയൽമിയും ഇടം പിടിച്ചിരിക്കുന്നത്. മാർച്ച് 12 ന് ഇന്ത്യയിൽ നടക്കാനിരുന്ന റെഡ്മി നോട്ട് 9 സീരീസ് ഓൺ-ഗ്രൌണ്ട് ലോഞ്ച് ഇവന്റ് ഷവോമി റദ്ദാക്കി. അതേസമയം റിയൽമി 6 സീരീസ് ഫോണുകൾക്കായി പ്രഖ്യാപിച്ച മാർച്ച് 5ലെ ലോഞ്ച് ഇവന്റ് റിയൽമിയും പിൻവലിച്ചു.

കൂടുതൽ വായിക്കുക: ഷവോമി എംഐ എ3യിൽ ആൻഡ്രോയിഡ് 10 ഒഎസ് അപ്ഡേറ്റ്; അറിയേണ്ടതെല്ലാം

മനു കുമാർ ജെയിൻ

കൊറോണ വൈറസ് അണുബാധ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ചൂണ്ടിക്കാട്ടി ഷവോമി ഇന്ത്യ എംഡി മനു കുമാർ ജെയിൻ ഒപ്പിട്ട പ്രസ്താവനയുടെ ഫോട്ടോ ഔദ്യോഗിക ഷവോമി ഇന്ത്യ ഷെയർ ചെയ്തു. മാർച്ച് 12 ന് നടക്കാനിരുന്ന പരിപാടിയിൽ റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 പ്രോ എന്നിവ പുറത്തിറക്കുമെന്ന് ഷവോമി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. റെഡ്മി നോട്ട് സീരിസുകളുടെ വിജയത്തിന് ശേഷം കമ്പനി പുറത്തിറക്കുന്ന നോട്ട് 9 സ്മാർട്ട്ഫോണിനായി ഇന്ത്യയിലെ റെഡ്മി ആരാധകർ കാത്തിരിക്കുകയാണ്.

ഷവോമി
 

ഈ മാർച്ച് മാസത്തിൽ കമ്പനി ഇന്ത്യയിൽ ലോഞ്ച് ഇവന്റുകളൊന്നും നടത്തില്ലെന്നും ഇത് ഷവോമിയുടെ ജീവനക്കാർ, പങ്കാളികൾ, ആരാധകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക കണക്കിലെടുത്താണെന്നും ഷവോമി എക്സിക്യൂട്ടീവ് അറിയിച്ചു. ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്തുന്ന ഷവോമിയുടെ ഏറ്റവും ജനപ്രീയ സീരിസുകളിലൊന്നാണ് നോട്ട് സീരിസ്.

മാധവ് ഷെത്ത്

റിയൽമിയുടെ സിഇഒ മാധവ് ഷെത്തും കൊറോണ കാരണം ലോഞ്ച് ഇവന്റുകൾ റദ്ദാക്കുന്ന കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്. മുൻകരുതൽ നടപടിയായി സാമൂഹിക അകലം പാലിക്കുന്നതിനുള്ള ആരോഗ്യ ഉദ്യോഗസ്ഥരുടെയും കൊറോണ വൈറസ് ഇംപാക്ടിന്റെയും അനുബന്ധ ഉപദേശങ്ങളുടെയും നിലവിലെ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ കമ്പനിയുടെ വലിയ ലോഞ്ച് ഇവന്റ് പിൻവലിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയുടെ വില വർദ്ധിപ്പിച്ചു

റിയൽമി 6

റിയൽമി 6 ന്റെ ലോഞ്ച് ഇവന്റ് ഓൺലൈൻ വഴിയായിരിക്കും നടക്കുകയെന്നും സിഇഒയുടെ ട്വീറ്റിൽ പരാമർശിക്കുന്നുണ്ട്. മറ്റൊരു ട്വീറ്റിൽ കമ്പനി ടിക്കറ്റ് മൂല്യം തിരികെ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ടിക്കറ്റ് മൂല്യത്തിന്റെ മുഴുവൻ റീഫണ്ടും നൽകുന്നും അദ്ദേഹം അറിയിച്ചു. ഇതിനൊപ്പം ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക് സൌജന്യമായി റിയൽ‌മെബാൻഡ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കൊറോണ

കൊറോണ വൈറസ് കാരണം ടെക്നോളജി വിപണി താറുമാറായിരിക്കുകയാണ്. ലോഞ്ച് ഇവന്റുകൾ മാറ്റി വയ്ക്കുന്നത് കൂടാതെ സ്മാർട്ട്ഫോൺ നിർമ്മാണത്തിലും പലപ്പോഴും തടസ്സങ്ങൾ നേരിടുന്നുണ്ട്. ഐഫോണിന്റെ പുതിയ മോഡൽ പുറത്തിറക്കുന്നത് വൈകുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൊറോണ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതും ടെക്നോളജി രംഗത്തെ ആകമാനം ബാധിക്കും.

കൂടുതൽ വായിക്കുക: സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കില്ല; കാരണം ഇതാണ്

Most Read Articles
Best Mobiles in India

English summary
Coronavirus outbreak has led to the cancellation of global events of varied scales, ranging from MWC 2020 and Game Developers Conference (GDC) to product-specific pre-MWC launch events from the likes of Sony and Honor among others. The latest names to join the list that of brands that had to cancel their highly-anticipated product launch events are Xiaomi and Realme. Xiaomi has cancelled its Redmi Note 9 series on-ground launch event on March 12 in India, while Realme has pulled the plugs on its March 5 launch event for the Realme 6 series phones. Both the companies will now instead hold an online-only launch event.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X