ഷവോമി റെഡ്മി 3S ഇന്ത്യയില്‍ ഇന്ന്: ഓഗസ്റ്റ് 3ന്

Written By:

കഴിഞ്ഞ ആഴ്ചയിലെ ഷവോമി റെഡ്മി 3S ന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു ഈ ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന്. എന്നാല്‍ ഇപ്പോള്‍ അത് സ്ഥിരീകരിച്ചു, ഓഗസ്റ്റ് മൂന്നിനാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. കൂടാതെ ഇതിന്റെ ലൈവ് ഇവന്റും ഉണ്ടായിരിക്കും.

നിങ്ങളെ ഫേസ്ബുക്കില്‍ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? എന്നാല്‍ അറിയാം!!!

ഷവോമി റെഡ്മി 3S ഇന്ത്യയില്‍ ഇന്ന്: ഓഗസ്റ്റ് 3ന്

റെഡ്മി 3 എസ് ഇതിനകം തന്നെ രണ്ടു വേരിയന്റില്‍ ചൈനയില്‍ ഇറങ്ങിയിരുന്നു.

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് വേര്‍ഷനുമായി എല്‍ജി V20

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയാന്‍ സ്ലൈഡര്‍ നീക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോനി റെഡ്മി 3എസ്- ഡിസൈന്‍

റെഡ്മി 3എസിന്റെ സവിശേഷത പറയുകയാണെങ്കില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ മെറ്റല്‍ മെഗ്നീഷ്യം അലോയ് യൂണിബോഡി ഡിസൈനാണ്. കൂടാതെ വൃത്താകൃതിയിലുളള ഫിങ്കര്‍പ്രിന്റ് സ്‌കാനറും സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ വശത്തായി ഉണ്ട്.

ഡിസ്‌പ്ലേ

ഈ സ്മാര്‍ട്ട്‌ഫോണിന് 5ഇഞ്ച് എച്ച്ഡി 720p റിസൊല്യൂഷന്‍ ഡിസ്‌പ്ലേയാണ്.

ഹാര്‍ഡ്‌വയര്‍

ഈ ഡിവൈസിന് സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍റും കൂടാതെ രണ്ട് വേരിയന്റിലുമാണ് വരുന്നത്. ഒന്ന് 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മറ്റൊന്ന് 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോജ്. മൈക്രോ എസ്ഡി കാര്‍ഡോടു കൂടി ഉപയോഗിക്കാവുന്ന ഒരു ഹൈബ്രിഡ് സിംകാര്‍ഡ് സ്ലോട്ട് ഉണ്ട്.

ക്യാമറ

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി പിന്‍ ക്യാമറയും, സെല്‍ഫിക്കായി 5എംപി മുന്‍ ക്യാമറയുമാണ്. കൂടാതെ സെന്‍സര്‍ FHD വീഡിയോ റെക്കോര്‍ഡിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കണക്ടിവിറ്റി

സ്ധാരണ പോലെ തന്നെ ഈ ഫോണിന് 4ജി LTE, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നീ കണക്ടിവിറ്റികളാണ്.

ബാറ്ററി

നല്ല ബാറ്ററി ബാക്കപ്പോടു കൂടിയ 4100എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 3Sല്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Last week, there was a report that the Xiaomi Redmi 3s smartphone will be launched in India soon.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot