ഷവോമി റെഡ്മി 8 സ്മാർട്ട്ഫോണിന് വിലവർധിച്ചു; പുതിയ വില, സവിശേഷതകൾ

|

പുതുക്കിയ ജിഎസ്ടി നിരക്ക് കാരണം നിരവധി ഷവോമി സ്മാർട്ട്‌ഫോണുകൾക്ക് അടുത്തിടെ ഇന്ത്യയിൽ വില വർധിപ്പിച്ചിരുന്നു. ഈ നിരയിലേക്ക് കഴിഞ്ഞ വർഷം വിപണിയിലെത്തിയ റെഡ്മി 8 സ്മാർട്ട്ഫോൺ കൂടി ചേർന്നിരിക്കുകയാണ്. നേരത്തെയും ഈ സ്മാർട്ട്ഫോണിന്റെ വില വർധിപ്പിച്ചിരുന്നു. റെഡ്മി 8 സ്മാർട്ട്ഫോണിന്റെ ഒരു സ്റ്റോറേജ് വേരിയന്റിന്റെ മാത്രം വിലയാണ് കമ്പനി ഉയർത്തിയത്.

 

റെഡ്മി 8: പുതിയ വില

റെഡ്മി 8: പുതിയ വില

റെഡ്മി 8 എ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിനാണ് ഷവോമി വില വർധിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ ഈ ഡിവൈസ് 9,799 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക. ഈ ഡിവൈസിന് 300 രൂപയാണ് വർധിച്ചത്. നേരത്തെ റെഡ്മി 8 സ്മാർട്ട്ഫോൺ 9,499 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ വർഷം ഈ ഡിവൈസ് വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില 8,999 രൂപയായിരുന്നു.

റെഡ്മി 8 ഡിസൈൻ

അറോറ മിറർ ഡിസൈനിൽ പുറത്തിറക്കിയിരിക്കുന്ന റെഡ്മി 8 സ്മാർട്ട്ഫോൺ സഫെയർ ബ്ലൂ, ഫീനിക്സ് ബ്ലാക്ക്, റൂബി റെഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. പുതുക്കിയ വില പ്രകാരമാണ് കമ്പനിയുടെ ഓൺലൈൻ സ്റ്റോറിലും റീട്ടെയിൽ സ്റ്റോറുകളിലും ഈ ഡിവൈസ് വിൽപ്പന നടത്തുന്നത്. ഇന്ത്യയിൽ ഏറെ ജനപ്രീതിയാർജിച്ച ഷവോമി ബജറ്റ് സ്മാർട്ട്ഫോണുകളിലൊന്നാണ് റെഡ്മി 8.

കൂടുതൽ വായിക്കുക: ക്വാഡ് ക്യാമറ സെറ്റപ്പുമായി വിവോ Y30 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ക്വാഡ് ക്യാമറ സെറ്റപ്പുമായി വിവോ Y30 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി: വിലയും സവിശേഷതകളും

റെഡ്മി 8: സവിശേഷതകൾ
 

റെഡ്മി 8: സവിശേഷതകൾ

റെഡ്മി 8 പുറത്തിറക്കിയത് ചില മികച്ച സവിശേഷതകളും ന്യായമായ വിലയുമായിട്ടാണ്. 10,000 രൂപയിൽ താഴെ വിലയുള്ള ഈ ഡിവൈസ് 6.22 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ പോലുള്ള ആകർഷകമായ സവിശേഷതകളോടെ പുറത്തിറങ്ങി. 19: 9 ആസ്പാക്ട് റേഷിയോവും 720 x 1520 പിക്‌സൽ എച്ച്ഡി + റെസല്യൂഷനും വാഗ്ദാനം ചെയ്യുന്ന ഡിസ്പ്ലെയാണ് ഇത്. അഡ്രിനോ 505 ജിപിയുവിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 SoCയുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

4 ജിബി റാം

4 ജിബി റാമും 64 ജിബി സ്റ്റോറേജുമായാണ് റെഡ്മി 8 പുറത്തിറക്കിയിരിക്കുന്നത്. ഡ്യുവൽ-റിയർ ക്യാമറ സെറ്റപ്പിൽ 12 എംപി പ്രൈമറി ലെൻസും ഡെപ്ത് ഷോട്ടുകൾക്കായി 2 എംപി സെക്കൻഡറി സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾ ക്ലിക്കുചെയ്യുന്നതിനും വീഡിയോ കോളുകൾക്കുമായി 8 എംപി സെൻസറാണ് ഉള്ളത്. വാട്ടർഡ്രോപ്പ് നോച്ചിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് പൈ ഒ.എസ് ബേസ്ഡ് കസ്റ്റം MIUI സ്‌കിനിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.5,000 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് ഡിവൈസിലുള്ളത്.

ബജറ്റ് സെഗ്മെന്റിലെ മികച്ച ഡിവൈസ്

ബജറ്റ് സെഗ്മെന്റിലെ മികച്ച ഡിവൈസ്

18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. ദൈനംദിന ഉപയോഗത്തിന് വേണ്ട എല്ലാ സവിശേഷതകളുമുള്ള ഡിവൈസാണ് റെഡ്മി 8. വലിപ്പമുള്ള എച്ച്ഡി + ഡിസ്പ്ലേ ഒടിടി പ്ലാറ്റ്ഫോമുകളിലും യൂട്യൂബിലും 720p വീഡിയോകൾ കാണാൻ സഹായിക്കുന്നു. ഡെപ്ത് സെൻസറുള്ള ഇരട്ട ക്യാമറ സെറ്റപ്പ് ബോക്കെ ഇഫക്റ്റുകൾ അടക്കമുള്ള ആകർഷകമായ സവിശേഷതൾ അടങ്ങുന്നതാണ്. ഒരു ദിവസം മുഴുവൻ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വേഗത്തിൽ ചാർജ് ചെയ്യാനും സഹായിക്കും. ഈ വില നിലവാരം വച്ച് നോക്കുമ്പോൾ ഇതൊരു മികച്ച ഡിവൈസ് തന്നെയാണ്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപ്പന ജൂലൈ 8ന്; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപ്പന ജൂലൈ 8ന്; വിലയും സവിശേഷതകളും

Best Mobiles in India

English summary
A bunch of Xiaomi smartphones got a price hike recently in India due to the revised GST rates. The Redmi 8 which was launched last year was one of the models whose price had been hiked in the country recently.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X