ഷവോമി റെഡ്മി 9 പുറത്തിറങ്ങുക 5,000 എംഎഎച്ച് ബാറ്ററിയുമായി: റിപ്പോർട്ട്

|

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമിയുടെ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണായ റെഡ്മി 9ന്റെ ബാറ്ററി വിവരങ്ങൾ പുറത്ത്. 5000 എംഎഎച്ച്ബാറ്ററിയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുകയെന്നാണ് റിപ്പോർട്ട്. ഈ ഡിവൈസ് നിലവിലെ ബജറ്റ് സ്മാർട്ട്‌ഫോണായ റെഡ്മി 8 ന്റെ പിൻഗാമിയായിട്ടാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ഷവോമിയുടെ ഔദ്യോഗിക സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഇതിനകം തന്നെ സ്മാർട്ട്‌ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഷവോമി റെഡ്മി 9ന്റെ സവിശേഷതകൾ

ഷവോമി റെഡ്മി 9ന്റെ സവിശേഷതകൾ

പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി 9 സ്മാർട്ട്ഫോണിന്റെ ബാറ്ററി ശേഷി എഫ്‌സിസി സർട്ടിഫിക്കേഷൻ വഴി പുറത്തെത്തിയതായി നാഷ്‌വില്ല്ചാറ്ററിന്റെ റിപ്പോർട്ട്. സ്മാർട്ട്‌ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. റെഡ്മി 8 ലെ ബാറ്ററിക്ക് സമാനമാണ് ഇത്. റെഡ്മി 9 മോഡൽ നമ്പർ M2004J19G യുമായിട്ടാണ് പുറത്ത് വരുന്നത്.

സർട്ടിഫിക്കേഷൻ

ചൈനീസ് 3 സി, യൂറോപ്യൻ ഇഇസി സർട്ടിഫിക്കേഷൻ ലിസ്റ്റിംഗുകൾ ഉൾപ്പെടെ വിവിധ ആഗോള സർട്ടിഫിക്കേഷനുകളിൽ റെഡ്മി 9 കണ്ടെത്തിയിട്ടുണ്ട്. ഡിവൈസിൽ 10W സ്റ്റാൻഡേർഡ് ചാർജിംഗ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്ന് കമ്പനി നേരത്തെ സൂചനകൾ നൽകിയിരുന്നു. ആൻഡ്രോയിഡ് 10 ഒ.എസ് ബേസ്ഡ് കസ്റ്റം MIUI സ്‌കിൻ ഉപയോഗിച്ചാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. റെഡ്മി 9നെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കൂടുതൽ വായിക്കുക: ഹോണർ 9X പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, ഓഫറുകൾ, സവിശേഷതകൾകൂടുതൽ വായിക്കുക: ഹോണർ 9X പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, ഓഫറുകൾ, സവിശേഷതകൾ

റെഡ്മി 9 ലൈവ് ഇമേജുകൾ ചോർന്നു

റെഡ്മി 9 ലൈവ് ഇമേജുകൾ ചോർന്നു

ഈ വർഷം ആദ്യം, റെഡ്മി 9ന്റെ ചിത്രങ്ങൾ എന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങളിൽ ഫോണിന്റെ മുഴുവൻ ഡിസൈനും വ്യക്തമായിരുന്നു. ചോർന്ന ചിത്രങ്ങളിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പും അതിനൊപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. പോക്കോ എക്സ് 2ൽ ഉള്ളതിന് സമാനമായ വൃത്താകൃതിയിലുള്ള ക്യാമറ റിംഗും റെഡ്മി 9ന്റെ ചോർന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമായി കാണാം.

ഫിംഗർപ്രിന്റ് സെൻസർ

ലീക്ക് ഇമേജുകൾ പ്രകാരം പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. എന്നാൽ സെൽഫി ക്യാമറയ്ക്കായി മുൻവശത്ത് വാട്ടർ ഡ്രോപ്പ് നോച്ചാണോ പഞ്ച്-ഹോൾ കട്ട് ഔട്ടാണോ കമ്പനി നൽകുക എന്നകാര്യം ഇതുവരെ വ്യക്തമല്ല. ഡിവൈസിന്റെ വലതുവശത്ത് വോളിയം റോക്കറും പവർ ബട്ടണുകളും നൽകിയിട്ടുണ്ട്.

റെഡ്മി 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച്, റെഡ്മി 9 6.2 ഇഞ്ച് ഡിസ്പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 80 SoC യായിരിക്കും ഈ ഡിവൈസിന് കരുത്ത് നൽകുകയെന്നും ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള റെഡ്മി 9ൽ സ്റ്റോറേജ് സ്പൈസ് വിപുലീകരിക്കുന്നതിന് മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും കമ്പനി നൽകും.

കൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ക്യാമറകൾ

ക്യാമറകൾ പരിശോധിച്ചാൽ റെഡ്മി 9ന് 13 എംപി പ്രൈമറി ക്യാമറ സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെക്കൻഡറി ലെൻസ്, 5 എംപി ടെർഷ്യറി ലെൻസ്, 2 എംപി ഫോർത്ത് സെൻസർ എന്നിവ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എച്ച്ഡി + റെസല്യൂഷനും മികച്ച ബാറ്ററിയും ഈ ഫോണിൽ ഉണ്ടായിരിക്കും. റെഡ്മി 9 ഉടൻ പുറത്തിറങ്ങുമെന്നതിനാൽ കൂടുതൽ സവിശേഷതകൾ വരും ദിവസങ്ങളിൽ പുറത്ത് വരും.

Best Mobiles in India

English summary
Chinese smartphone maker Xiaomi is working on the launch of a number of unreleased smartphones. As part of the unreleased devices, past information has hinted at an upcoming Xiaomi Redmi 9. This device will likely be the successor to the current budget smartphone, the Redmi 8. We have already spotted the smartphone on the official Xiaomi Global website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X